ആഗോള അയ്യപ്പസംഗമത്തിന്റെ വരവ് ചെലവ് കണക്കുകളിൽ അതൃപ്തി; ബോർഡിന് ഒരു മാസം കൂടി സമയം അനുവദിച്ച് ഹൈക്കോടതി
എറണാകുളം: ആഗോള അയ്യപ്പസംഗമത്തിന്റെ വരവ് ചെലവ് കണക്കുകൾ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ബോർഡ് നൽകിയ വിശദീകരണത്തിൽ അതൃപ്തി രേഖപ്പെടുത്തിയ ദേവസ്വം ബെഞ്ച്, നിശ്ചിത സമയത്തിനകം കണക്കുകൾ നൽകിയില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി.
വരവ് ചെലവ് കണക്കുകൾ ബോധിപ്പിക്കാൻ ഒരു മാസത്തെ സമയം കൂടി കോടതി അനുവദിച്ചിട്ടുണ്ട്. ആഗോള അയ്യപ്പ സംഗമം കഴിഞ്ഞ് 45 ദിവസത്തിനകം കണക്കുകൾ സമർപ്പിക്കണമെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു.
വിദേശത്തുനിന്നുള്ളവരടക്കം 3500-ഓളം പ്രതിനിധികൾ അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമെന്നായിരുന്നു ദേവസ്വം ബോർഡും സർക്കാരും പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, പ്രതീക്ഷിച്ചതിന്റെ പകുതി പേർ പോലും പരിപാടിക്കെത്തിയില്ലെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.
അയ്യപ്പ സംഗമത്തിനായി 4245 പേർ ഓൺലൈനായി രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, കേവലം 623 പേർ മാത്രമാണ് പരിപാടിയിൽ പങ്കെടുത്തത്. ആകെ പങ്കെടുത്തവരുടെ എണ്ണം 2000 തികഞ്ഞില്ലെന്നതും കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
അതേസമയം, അയ്യപ്പസംഗമം വൻ പരാജയമായിരുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വരവ് ചെലവ് കണക്കുകൾ കൃത്യമായി സമർപ്പിക്കാത്തതിലുള്ള കോടതിയുടെ കർശന നിലപാട് വരുന്നത്.
The Kerala High Court has strongly criticized the Travancore Devaswom Board (TDB) for its failure to submit the income and expenditure accounts related to the Global Ayyappa Sangamam.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."