പുതിയ പരാതി; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കസ്റ്റഡിയിൽ; പൊലിസ് നീക്കം അർദ്ധരാത്രിയോടെ
പാലക്കാട്: ലൈംഗിക അതിക്രമ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പുതിയ പരാതിയില്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ അർദ്ധരാത്രിയോടെയാണ് രാഹുലിനെ പാലക്കാട്ടെ റോബിൻസൻ റോഡിലെ ഹോട്ടലിൽ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. മൂന്നാമത്തെ ബലാത്സംഗ കേസിലാണ് രാഹുലിന്റെ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആർ ക്യാംപിലെത്തിച്ചു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ബലാത്സംഗവും ഗര്‍ഭച്ഛിദ്രവും സാമ്പത്തിക ചൂഷണവുമുള്‍പ്പെടെ ഗുരുതര പരാതികളാണ് രാഹുലിനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്.
ഇന്നലെ രാത്രി 12.30 ഓടെ അതീവ രഹസ്യമായാണ് പൊലിസ് സംഘം രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ക്രൂരമായ ബലാൽസംഗവും, നിർബന്ധിത ഗർഭഛിദ്രവും, സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളാണ് ഇ-മെയിൽ മുഖേന അയച്ച പരാതിയിൽ യുവതി രാഹുലിനെതിരെ ഉന്നയിച്ചത്. പത്തനംതിട്ട സ്വദേശിയാണ് പരാതിക്കാരിയെന്നാണ് വിവരം. വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ നേരിടുന്ന സമയത്താണ് രാഹുൽ സാമൂഹിക മാധ്യമം വഴിയാണ് പരിചയപ്പെട്ടത്. പിന്നീട് താനുമായി പ്രണയ ബന്ധം സ്ഥാപിക്കുകയും വിവാഹ ബന്ധം വേർപെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു. രാഹുൽ തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയെന്നും യുവതിയുടെ മൊഴിയിലുണ്ട്.
കുട്ടി വേണമെന്ന് രാഹുല്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ഗര്‍ഭിണി ആയതോടെ അസഭ്യം പറഞ്ഞ് അപമാനിച്ചു. മറ്റ് ആരുടെയെങ്കിലും കുഞ്ഞാകുമെന്ന് പറഞ്ഞ് അസഭ്യം പറഞ്ഞെന്നും യുവതി പരാതിയില്‍ പറയുന്നു. ഗര്‍ഭിണി ആയപ്പോള്‍ ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് ഒരുങ്ങിയെന്നും, ലാബ് രാഹുലിനോട് സാമ്പിള്‍ ആവശ്യപ്പെട്ടപ്പോള്‍ രാഹുല്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഗര്‍ഭം അലസി. വിവരമറിയിക്കാന്‍ രാഹുലിനെ ബന്ധപ്പെട്ടപ്പോള്‍ തന്നെ ഫോണില്‍ ബ്ലോക്ക് ചെയ്‌തെന്നും യുവതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.
Rahul Mankootathil MLA, was arrested late at night by a special police team from a hotel in Palakkad following a new complaint of sexual assault.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."