HOME
DETAILS

അച്ഛനും മകനും ഒരുമിച്ച് കളത്തിൽ; ചരിത്ര നിമിഷത്തിന് സാക്ഷിയായി ക്രിക്കറ്റ് ലോകം

  
January 12, 2026 | 1:05 PM

Mohammad Nabi and his son Hassan Eisakhil became the first father-son duo to bat together in a top tier T20 league

ധാക്ക: ബംഗ്ലാദേശ് പ്രിമീയർ ലീഗിൽ ഒരു അപൂർവ സംഭവത്തിന് സാക്ഷിയായി ക്രിക്കറ്റ് ലോകം. നോഖാലി എക്സ്പസും ധാക്ക ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തിലാണ് ചരിത്ര സംഭവം പിറവിയെടുത്തത്. അച്ഛനും മകനും ഒരുമിച്ച് ബാറ്റ് ചെയ്താണ് പുതിയ ചരിത്രം സൃഷ്ടിച്ചത്‌. നോഖാലിയുടെ അഫ്ഗാൻ താരങ്ങളായ മുഹമ്മദ് നബിയും മകനായ ഹസ്സൻ ഐസഖിലുമാണ് ഒരേസമയം ബാറ്റ് ചെയ്തത്. ഒരു ടോപ് ടയർ ടി-20 ലീഗിൽ ഒരുമിച്ച് ബാറ്റ് ചെയ്യുന്ന ആദ്യ അച്ഛൻ-മകൻ ജോഡികളായും ഇതോടെ ഇരുവരും മാറി. 

2026-01-1218:01:88.suprabhaatham-news.png
 

മത്സരത്തിന്റെ പതിനാലാം ഓവറിലാണ് ചരിത്ര നിമിഷത്തിന് ക്രിക്കറ്റ് ലോകം സാക്ഷിയായത്. ആ ഓവർ മുതലാണ് നബിയും ഐസഖിലും ഒരുമിച്ച് ബാറ്റ് ചെയ്തത്. ഇരുവരും നാലാം വിക്കറ്റിൽ 53 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഐസഖിൽ 60 പന്തിൽ 90 റൺസ് നേടിയാണ് ടീമിന്റെ ടോപ് സ്‌കോറർ ആയത്. ഏഴ് ഫോറുകളും അഞ്ചു സിക്സുകളുമാണ് താരം നേടിയത്. സെഞ്ച്വറിക്ക് എട്ട് റൺസകലെ താരം പുറത്താവുകയായിരുന്നു. ഇതാദ്യമായാണ് താരം ഒരു വിദേശ ടീമിന് വേണ്ടി കളിക്കുന്നത്. നബി 13 പന്തിൽ 17 റൺസും നേടി. 

മത്സരത്തിൽ 41 റൺസിന്റെ ആവേശ വിജയമാണ് നോഖാലി സ്വന്തമാക്കിയത്. ആദ്യം ബാറ്റ് നോഖാലി അഫ്ഗാൻ താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ കരുത്തിൽ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന ധാക്ക 18.2 ഓവറിൽ 143 റൺസിന്‌ ഓൾ ഔട്ടായി. 

The cricket world witnessed a rare incident in the Bangladesh Premier League. The historic incident took place in the match between Noakhali Express and Dhaka Capitals. A father and son created new history by batting together. Noakhali's Afghan players Mohammad Nabi and his son Hassan Eisakhil batted simultaneously. With this, the two became the first father-son duo to bat together in a top-tier T20 league.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിന്ദു മേനോന്റെ ആരോപണങ്ങൾക്കിടെ ഗണേഷ് കുമാർ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും; മന്ത്രിസഭാ യോഗത്തിലും പങ്കെടുക്കും; മന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം

Kerala
  •  2 days ago
No Image

ഗൾഫിലെ യുദ്ധഭീതികൾക്കിടയിലും യു.എ.ഇ ആഡംബര റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ കുതിപ്പ്; ഒറ്റ അപ്പാർട്ട്മെന്റ് വിറ്റുപോയത് 422 ദശലക്ഷം ദിർഹത്തിന്

uae
  •  2 days ago
No Image

സഊദി വഴി മടങ്ങാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കി ഇന്ത്യന്‍ എംബസി

bahrain
  •  2 days ago
No Image

ഗണേഷ് കുമാറിനെതിരെ 'കോഴി'യുമായി പ്രതിഷേധം; കൽപ്പറ്റയിലും,പത്തനാപുരത്തും സംഘർഷം

Kerala
  •  2 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം രൂക്ഷം; മരണസംഘ്യ 486 ആയി

International
  •  2 days ago
No Image

ഗിന്നസ് റെക്കോർഡ് തകർന്നില്ല, എങ്കിലും ചരിത്രം! ബ്രസീലിയൻ മണ്ണിൽ ഒരൊറ്റ മത്സരത്തിൽ പിറന്നത് 23 ചുവപ്പ് കാർഡുകൾ

Football
  •  2 days ago
No Image

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണ റിപ്പോർട്ട് വൈകില്ലെന്ന് കേന്ദ്രമന്ത്രി കെ. റാംമോഹൻ നായിഡു

National
  •  2 days ago
No Image

പത്തനംതിട്ടയിൽ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം; നടുറോഡിൽ വെട്ടിപ്പരിക്കേൽപ്പിച്ചു, സുഹൃത്ത് അറസ്റ്റിൽ

crime
  •  2 days ago
No Image

'ഹാപ്പി ഹോളി' എന്ന് പറയുന്നത് കുറ്റമോ? ഉത്തർപ്രദേശിൽ ഹോളി ആശംസിച്ച ദലിത് യുവാവിനെ ബ്രാഹ്മണ കുടുംബം കുത്തിക്കൊലപ്പെടുത്തി

National
  •  2 days ago
No Image

മാനന്തവാടിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം: രണ്ട് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  2 days ago