HOME
DETAILS

രാഹുൽ മാങ്കൂട്ടത്തിലിനെ പൊലിസ് കസ്റ്റഡിയിൽ വിട്ട് കോടതി; ജാമ്യാപേക്ഷ 16 ന് പരിഗണിക്കും

  
Web Desk
January 13, 2026 | 7:28 AM

rahul mankoottathil on police custody order by thiruvalla judicial court

പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ പൊലിസ് കസ്റ്റഡിയിൽ വിട്ടു. തിരുവല്ല ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് രാഹുലിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. രാഹുലിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) തെളിവെടുപ്പിന് കൊണ്ടുപോകും. ഡിജിറ്റിൽ ഉപകരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് എസ്.ഐ.ടി.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ 16 ന് കോടതി പരിഗണിക്കും. ജനുവരി 15ന് വൈകിട്ട് കോടതിയിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. രാഹുലിനെ ഹാജരാക്കാൻ ഉത്തരവിട്ട് തിരുവല്ല ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രൊഡക്ഷൻ വാറൻഡ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്. നേരിട്ട് ഹാജരാക്കാനാണ് പൊലിസിന് കോടതി നൽകിയ നിർദേശം.

കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ 7 ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ, രാഹുലിന് ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കേസിൽ കുറ്റം നിലനിൽക്കില്ല എന്ന് പ്രതിഭാഗം വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് കിട്ടാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് മജിസ്‌ട്രേറ്റ് ചോദിച്ചു. മാവേലിക്കര സബ് ജയിലിലുള്ള രാഹുലിനെ വൈദ്യപരിശോധന നടത്തിയശേഷമാണ് കോടതിയിൽ എത്തിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വിദ്യാർഥികൾക്ക് ഇടയിൽ അക്രമം വർധിക്കുന്നു: കോട്ടയത്തും കാസർകോടും സമാനതകളില്ലാത്ത ക്രൂരത

Kerala
  •  10 days ago
No Image

സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനം; നൂറ് പതാകകള്‍ നാളെ കാസര്‍കോട്ടെത്തും 

Kerala
  •  10 days ago
No Image

സിം കാർഡ് വെറും 'ചിപ്പല്ല', തനിത്തങ്കം: 27 ലക്ഷത്തിന്റെ സ്വർണം വേർതിരിച്ചെടുത്ത് യുവാവ്; പിന്നാലെ സംഭവിച്ചത്...

International
  •  10 days ago
No Image

ലഹരിമൂത്ത പക? കാസർകോട് മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

Kerala
  •  10 days ago
No Image

ജീവിതച്ചെലവ് കുറയ്ക്കാന്‍ പൗരന്മാരുടെ വൈദ്യൂതി നിരക്ക് കുറച്ച് ബഹ്‌റൈന്‍

bahrain
  •  10 days ago
No Image

'55 ഇഞ്ച് നെഞ്ചളവ് എവിടെ?'; പാർലമെന്റിൽ സർക്കാരിനെ മുൾമുനയിൽ നിർത്തി രാഹുൽ ഗാന്ധിയുടെ കടന്നാക്രമണം

National
  •  10 days ago
No Image

മനസ്സൊന്ന് പതറിയിരുന്നെങ്കിൽ വിധി മറ്റൊന്നാകുമായിരുന്നു; മരണത്തിന്റെ മുൾമുനയിൽ നിന്നും കുരുന്നിന് പുതുജീവൻ; സിനോജിന് നാടിന്റെ അഭിനന്ദന പ്രവാഹം

Kerala
  •  10 days ago
No Image

ഇന്ത്യ-ബഹ്‌റൈന്‍ പ്രതിരോധ സഹകരണം ശക്തിപ്പെടുത്താന്‍ ഉന്നതതല ചര്‍ച്ച

bahrain
  •  10 days ago
No Image

തൊണ്ടിമുതൽ തിരിമറി: ആന്റണി രാജുവിന്റെ ശിക്ഷാവിധി മരവിപ്പിച്ചു; അയോഗ്യത തുടരും

Kerala
  •  10 days ago
No Image

നാടിനെ നടുക്കി ജാതിവിവേചനം: ശ്മശാനത്തിലേക്ക് വഴിയില്ല, അമ്മയുടെ മൃതദേഹം റോഡിൽ സംസ്കരിച്ച് മകൻ

National
  •  10 days ago