HOME
DETAILS

തിരിച്ചടികളിലും അമ്പരപ്പിച്ച് റൊണാൾഡോ; തൂക്കിയത് ചരിത്ര റെക്കോർഡ്

  
January 13, 2026 | 11:57 AM

cristiano Ronaldo achieved huge record with al nassr

റിയാദ്: സഊദി പ്രൊ ലീഗിൽ അൽ ഹിലാലിനെതിരെ അൽ നാസർ പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു അൽ നസർ തോൽവി ഏറ്റുവാങ്ങിയത്. മത്സരം പരാജയപ്പെട്ടെങ്കിലും അൽ നസർ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഗോൾ നേടി തിളങ്ങിയിരുന്നു.

ഈ ഗോളോടെ അൽ നസറിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന വിദേശ താരമെന്ന റെക്കോർഡും തന്റെ പേരിലാക്കി മാറ്റി. അൽ നസർ ജേഴ്സിയിൽ 115 ഗോളുകൾ നേടിയാണ് റൊണാൾഡോ റെക്കോർഡ് സ്വന്തമാക്കിയത്. നിലവിൽ ഈ നേട്ടത്തിൽ മൊറോക്കൻ താരം ഹംദല്ലക്കൊപ്പമാണ് റൊണാൾഡോ. 

2025ൽ ഫുട്ബോളിന്റെ ചരിത്രത്തിൽ മറ്റൊരു താരത്തിനും അവകാശപ്പെടാൻ സാധിക്കാത്ത ഒരു ചരിത്ര നേട്ടത്തിലേക്കും റൊണാൾഡോ കാലെടുത്തുവെച്ചിരുന്നു. 14 കലണ്ടർ ഇയറുകളിൽ 40+ ഗോളുകൾ നേടുന്ന ചരിത്രത്തിലെ ആദ്യ ഫുട്ബോൾ താരമായാണ് റൊണാൾഡോ പുതിയ റെക്കോർഡിട്ടത്. 

ഇതിനോടകം തന്നെ റൊണാൾഡോയുടെ ഗോൾ നേട്ടം 959 ആയി ഉയർന്നിട്ടുണ്ട്. 41 ഗോളുകൾ കൂടി നേടാൻ സാധിച്ചാൽ ഫുട്ബോളിൽ ആയിരം ഗോളുകൾ എന്ന നാഴികക്കല്ലിലേക്ക് നടന്നു കയറാനും റൊണാൾഡോക്ക് സാധിക്കും. 

അതേസമയം മത്സരത്തിൽ അൽ ഹിലാലിനായി സാലിം അൽദോസാരി, മുഹമ്മദ് കണ്ണോ, റൂബെൻ നെവസ് എന്നിവരാണ് ഗോളുകൾ നേടിയത്.  സീസണിൽ തുടർച്ചയായ 10 മത്സരങ്ങൾ വിജയിച്ചെത്തിയ അൽ നസറിന് പിനീടുള്ള മത്സരങ്ങളിൽ കാലിടറുകയായിരുന്നു.

നിലവിൽ സഊദി ലീഗ് പോയിന്റ് പട്ടികയിൽ 14 മത്സരങ്ങളിൽ 10 ജയവും ഒരു സമനിലയും മൂന്ന് തോൽവിയും അടക്കം 31 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് റൊണാൾഡോയും സംഘവും. ജനുവരി 17ന് അൽ ഷബാബ് എഫ്‌സിക്കെതിരെയാണ് അൽ നസറിന്റെ അടുത്ത മത്സരം. റിയാദിലെ അൽ അവാൽ പാർക്കിലാണ് മത്സരം നടക്കുന്നത്.

Al Nassr lost to Al Hilal in the Saudi Pro League. Al Nassr lost the match by 3 goals to 1. Despite the defeat, Al Nassr captain Cristiano Ronaldo shone by scoring a goal. With this goal, he also broke the record for the most goals scored by a foreign player for Al Nassr. Ronaldo achieved the record by scoring 115 goals in the Al Nassr jersey.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്‌ഐആർ: ആശങ്ക വിട്ടുമാറാതെ പ്രവാസികൾ; രാജ്യത്തിനു പുറത്തു ജനിച്ച ലക്ഷക്കണക്കിനു പേർ വോട്ടർ പട്ടികയിൽ നിന്നു പുറത്തേക്ക്?

uae
  •  3 hours ago
No Image

ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസം: വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള കാലാവധി നീട്ടി

Kerala
  •  3 hours ago
No Image

കോഹ്‌ലിയല്ല! ഏകദിനത്തിൽ ഇന്ത്യയുടെ സ്ഥിരതയുള്ള താരം അവനാണ്: അശ്വിൻ

Cricket
  •  4 hours ago
No Image

പ്രമുഖ പണ്ഡിതനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മൻസൂർ ആലം അന്തരിച്ചു

Kerala
  •  4 hours ago
No Image

വേണ്ടത് ഒറ്റ ഫിഫ്റ്റി മാത്രം; സച്ചിന് ഒരിക്കലും നേടാനാവാത്ത റെക്കോർഡിനരികെ കോഹ്‌ലി

Cricket
  •  4 hours ago
No Image

കേരള എന്നുവേണ്ട, 'കേരളം' എന്നാക്കണമെന്ന് ബിജെപി; പ്രധാനമന്ത്രിക്ക് കത്തയച്ചു

Kerala
  •  4 hours ago
No Image

ഐഷ പോറ്റി വർഗ വഞ്ചന ചെയ്തു, സ്ഥാനമാനങ്ങളിലുള്ള ആർത്തി മനുഷ്യനെ വഷളാക്കും; കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരിച്ച് മേഴ്സിക്കുട്ടിയമ്മ

Kerala
  •  5 hours ago
No Image

ജീവനക്കാരുടെ സുരക്ഷ പരിഗണിക്കണം; 'പത്ത് മിനുട്ടില്‍ ഡെലിവറി' അവകാശ വാദം അവസാനിപ്പിക്കാന്‍ ബ്ലിങ്കിറ്റ്, സെപ്‌റ്റോ, സ്വിഗ്വി പ്ലാറ്റ്‌ഫോമുകളോട് കേന്ദ്രം

National
  •  5 hours ago
No Image

തിരുവനന്തപുരത്ത് പെട്രോളുമായി പോകുന്ന ടാങ്കർ ട്രെയിനിൽ തീപിടുത്തം; വൻ ദുരന്തം ഒഴിവായി

Kerala
  •  6 hours ago
No Image

'തെരുവ് നായ്ക്കളെ കുറിച്ച് ഇത്ര ആശങ്കയെങ്കില്‍ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയിക്കൂടേ, ജനങ്ങളെ കടിക്കാനായി അലയാന്‍ വിടണോ'  നായ്‌സ്‌നേഹികളോട് സുപ്രിം കോടതി

National
  •  7 hours ago