ഹജ്ജ് 2026; മുന്‍ഗണനാ പാക്കേജുകള്‍ ആരംഭിച്ച് സഊദി
റിയാദ്: വരാനിരിക്കുന്ന ഹജ്ജ് സീസണിനായി ഒരുങ്ങുന്ന തീർത്ഥാടകർക്കായി നുസുക് (Nusuk) പ്ലാറ്റ്‌ഫോമിൽ പുതിയ സൗകര്യങ്ങൾ ഒരുക്കി സഊദി ഹജ്ജ്-ഉംറ മന്ത്രാലയം. ഹജ്ജ് കമ്മിറ്റികളോ അംഗീകൃത ഏജൻസികളോ ഇല്ലാത്ത രാഷ്ട്രങ്ങളിൽ നിന്നും നേരിട്ട് അപേക്ഷിക്കുന്നവർക്കാണ് നുസുക് പ്ലാറ്റ്‌ഫോം വഴി പാക്കേജുകൾ തെരഞ്ഞെടുക്കാനും രജിസ്റ്റർ ചെയ്യാനും സാധിക്കുക.
തീർത്ഥാടകർക്ക് വിവിധ പാക്കേജുകളുടെ ഗുണനിലവാരം, സേവനങ്ങൾ, വില എന്നിവ പരിശോധിച്ച് താരതമ്യം ചെയ്യാം. ഇഷ്ടപ്പെട്ട അഞ്ച് പാക്കേജുകൾ വരെ മുൻകൂട്ടി തിരഞ്ഞെടുക്കാം. ഇത് ബുക്കിംഗ് സമയത്ത് വേഗത്തിൽ തീരുമാനമെടുക്കാൻ സഹായിക്കും.
ഡിജിറ്റൽ വാലറ്റ് വഴി പാക്കേജ് തുക തവണകളായി അടയ്ക്കാനുള്ള സൗകര്യവും പ്ലാറ്റ്‌ഫോമിലുണ്ട്. നേരിട്ടുള്ള ഹജ്ജ് പ്രോഗ്രാം രാജ്യങ്ങൾക്കുള്ള ഏക ഔദ്യോഗിക പ്ലാറ്റ്‌ഫോമാണ് നുസുക് ഹജ്ജ്. അനധികൃത ഏജൻസികൾ വഴി ബുക്ക് ചെയ്യരുതെന്ന് മന്ത്രാലയം കർശന നിർദ്ദേശം നൽകി.
തീർത്ഥാടകർ ചെയ്യേണ്ടത്
രജിസ്ട്രേഷൻ: പ്ലാറ്റ്‌ഫോമിൽ നേരത്തെ രജിസ്റ്റർ ചെയ്തവർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുക. പുതിയ ആളുകൾ ഉടൻ രജിസ്റ്റർ ചെയ്യുക.
വിവരങ്ങൾ ഉറപ്പാക്കുക: വ്യക്തിഗത വിവരങ്ങളും കൂടെ വരുന്ന കുടുംബാംഗങ്ങളുടെ വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പുവരുത്തുക.
ഔദ്യോഗിക വെബ്സൈറ്റ്: രജിസ്ട്രേഷനും പ്രൊഫൈൽ പുതുക്കുന്നതിനായി hajj.nusuk.sa എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
സേവന ദാതാക്കൾക്ക് ആവശ്യക്കാരുടെ എണ്ണം മുൻകൂട്ടി മനസ്സിലാക്കാനും മികച്ച തയ്യാറെടുപ്പുകൾ നടത്താനും ഈ പുതിയ ഘട്ടം സഹായിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് അതത് രാജ്യങ്ങളിലെ നിലവിലുള്ള സംവിധാനങ്ങൾ വഴി തന്നെയാകും ഹജ്ജ് നടപടികൾ തുടരുക.
saudi authorities introduce priority hajj 2026 packages offering faster bookings improved accommodation transport support and digital services aiming to enhance safety comfort crowd management and overall pilgrimage experience for international pilgrims worldwide
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."