ഭീകരതയ്‌ക്കെതിരേ ബോധവല്‍ക്കരണം ശക്തിപ്പെടുത്തണം: ജമാഅത്ത് ഫെഡറേഷന്‍
കൊല്ലം: വര്‍ധിച്ചുവരുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശക്തമായ ബോധവല്‍ക്കരണം നടത്തണമെന്ന് ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.
മദ്‌റസാ നവീകരണ ഫണ്ട് വിതരണം ചെയ്യുന്നതിനു തടസം നിന്ന ഉദ്യോഗസ്ഥരുടെ പേരില്‍ നടപടികള്‍ സ്വീകരിക്കണമെന്നും അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കി എല്‍.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനവും ബജറ്റ് സമ്മേളനത്തിലെ പ്രഖ്യാപനവും നടപ്പില്‍വരുത്തണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷനായി. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ. യൂനുസ് കുഞ്ഞ്, എം.എ സമദ്, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, എം.എ അസീസ്, മൈലാപ്പൂര്‍ ഷൗക്കത്തലി മൗലവി, വൈ.എം ഹനീഫ മൗലവി, നജീബ് റഷാദി, മൈലക്കാട് ഷാ, നൂറുദ്ദീന്‍ വൈദ്യര്‍, മേക്കോണ്‍ അബ്ദുസ്സലീം, മന്‍സൂര്‍ മൗലവി, ഹുസൈന്‍ മൗലവി, കണ്ണനല്ലൂര്‍ നിസാമുദ്ദീന്‍, ഉമര്‍കണ്ണ് റാവുത്തര്‍, ഷാജഹാന്‍ മൗലവി, ഹുസൈന്‍ മൗലവി, തൈക്കൂട്ടത്തില്‍ സക്കീര്‍, കുളത്തൂപ്പുഴ സലീം പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."