HOME
DETAILS

റോഡ് വികസനത്തിന് വമ്പൻ നിക്ഷേപവുമായി ഒമാൻ; അൽ മമ്മൂറ-തഖാ റോഡ് നവീകരണത്തിന് 15 ലക്ഷം റിയാൽ

  
January 14, 2026 | 1:20 PM

oman announces major investment in road development with al mammourataqah upgrade

മസ്‌കത്ത്: ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സലാലയിലെ അൽ മമൂറ മുതൽ തഖാ വരെയുള്ള റോഡ് ലിങ്ക് പുനരുദ്ധരിക്കാൻ 1.5 മില്യൺ ഒമാനി റിയാൽ അനുവദിച്ച് ഒമാൻ ഭരണകൂടം. 44 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു.

അൽ മമൂറ റൗണ്ട് എബൗട്ട് മുതൽ തഖാ റൗണ്ട് എബൗട്ട് വരെയുള്ള 44 കിലോമീറ്റർ ദൂരത്തിൽ പുതിയ അസ്ഫാൽറ്റ് പാളികൾ നിർമ്മിക്കും. റോഡിന്റെ ഇരുവശങ്ങളിലും 11 മീറ്റർ വീതിയിലാണ് പുതിയ പാത ഒരുങ്ങുന്നത്.

റോഡിന്റെ വശങ്ങളിൽ സുരക്ഷാ ബാരിയറുകൾ സ്ഥാപിക്കും. കൂടാതെ റോഡ് മാർക്കിംഗുകൾ, ദിശാസൂചനകൾ, ഗൈഡ് ചിഹ്നങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി നവീകരിക്കും. ഹംറാൻ, നഷെബ്, തഖാ എന്നീ പ്രധാന റൗണ്ട് എബൗട്ടുകളുടെ പുനരുദ്ധാരണവും ഇതോടൊപ്പം നടക്കും.

സലാലയെയും തഖാ വിലായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയുടെ നവീകരണത്തിലൂടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ദോഫാർ ഗവർണറേറ്റിലെ സാമ്പത്തിക, സേവന മേഖലകൾക്ക് ഈ പദ്ധതി വലിയ ഊർജ്ജം നൽകുമെന്ന് ദോഫാർ റോഡ് മെയിന്റനൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ എഞ്ചിനീയർ ഒമർ ബിൻ അഹമ്മദ് മുഫ്‌ലെ പറഞ്ഞു.

നഗരവികസനത്തിനും ജനങ്ങളുടെ സുഗമമായ യാത്രയ്ക്കും ആവശ്യമായ അത്യാധുനിക റോഡ് ശൃംഖല സ്ഥാപിക്കാനുള്ള ഒമാൻ മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

oman announces major investment for road development, allocating 1.5 million rials to upgrade the al mammoura–taqah road. the project aims to improve connectivity, enhance traffic safety, boost regional trade, and support economic growth in dhofar through modern infrastructure execution standards.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതാണോ 'അത്യന്താധുനിക' ചികിത്സ?: ആശുപത്രി വാർഡിൽ എലികളുടെ വിളയാട്ടം; സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ്

National
  •  5 hours ago
No Image

പൊങ്കൽ; കേരളത്തിൽ നാളെ(15-01-2025) ആറ് ജില്ലകളിൽ അവധി

Kerala
  •  5 hours ago
No Image

ബുർജ് ഖലീഫയ്ക്ക് വെല്ലുവിളി; ആകാശസീമകൾ ഭേദിച്ച് ജിദ്ദ ടവർ വരുന്നു, ഉയരം ഒരു കിലോമീറ്ററിലധികം

Saudi-arabia
  •  5 hours ago
No Image

ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ഓസ്‌ട്രേലിയന്‍ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി

qatar
  •  5 hours ago
No Image

രാജ്‌കോട്ടിൽ പുതു ചരിത്രം; സെഞ്ച്വറിയടിച്ച് മുൻ ക്യാപ്റ്റനെയും വീഴ്ത്തി ക്ലാസിക് രാഹുൽ

Cricket
  •  5 hours ago
No Image

കൈ കാണിച്ചയാൾക്ക് ഒരു 'ലിഫ്റ്റ്' കൊടുത്തു, തകർന്നത് 11 വർഷത്തെ പ്രവാസ ജീവിതം; ഒടുവിൽ മലയാളി ഡ്രൈവർക്ക് സംഭവിച്ചത്...

Saudi-arabia
  •  5 hours ago
No Image

ഇറാനിൽ പ്രക്ഷോഭം കടുക്കുന്നു; കുടുംബാംഗങ്ങളെ ബന്ധപ്പെടാനാകാതെ യുഎഇയിലെ പ്രവാസികൾ

uae
  •  6 hours ago
No Image

ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്നു രാജിവച്ചു

Kerala
  •  6 hours ago
No Image

ദോഹ  കോര്‍ണിഷില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

qatar
  •  6 hours ago
No Image

സംസ്ഥാനത്ത് ഇന്നും നാളെയും മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

Kerala
  •  6 hours ago