HOME
DETAILS

ബുള്‍ഡോസര്‍രാജ് ഇരകളെ വോട്ടര്‍പട്ടികയില്‍നിന്ന് വെട്ടാന്‍ നീക്കം; വിലാസം മാറിയെന്ന് ചൂണ്ടിക്കാട്ടി കൂട്ടത്തോടെ നോട്ടീസ്; പേര് നിലനിര്‍ത്താന്‍ പതിനായിരങ്ങള്‍ നെട്ടോട്ടത്തില്‍

  
Web Desk
January 14, 2026 | 11:31 PM

Move to remove bulldozer victims from voter rolls

ഗുവാഹത്തി: അസമില്‍ വോട്ടര്‍ പട്ടികാ പരിഷ്‌കരണ നടപടികള്‍ (എസ്.ഐ.ആര്‍) പുരോഗമിക്കവേ, ബുള്‍ഡോസര്‍രാജ് നടപടികളിലൂടെ വീട് നഷ്ടപ്പെട്ട പതിനായിരക്കണക്കിന് ആളുകള്‍ക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ച് വോട്ടാവകാശം സംശയനിഴലില്‍. അസമില്‍ ഹിമന്തബിശ്വ ശര്‍മയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഒഴിപ്പിച്ച അരലക്ഷത്തിലധികം കുടുംബങ്ങളിലുള്ളവര്‍ക്ക് തെരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ ഓഫിസര്‍മാരില്‍ നിന്ന് നോട്ടീസുകള്‍ ലഭിച്ചു തുടങ്ങി. ഒഴിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ രേഖപ്പെടുത്തിയ വിലാസം നഷ്ടമായതോടെ, 'സ്ഥിരമായി താമസം മാറിയവര്‍' (ഷിഫ്റ്റഡ്) എന്ന വിഭാഗത്തില്‍പ്പെടുത്തിയാണ് ഇവര്‍ക്ക് നോട്ടീസ് നല്‍കുന്നത്. ഇത്തരത്തില്‍ നോട്ടീസ് ലഭിച്ച ബഹുഭൂരിഭാഗം പേരും ദറംഗ്, സോണിത്പൂര്‍, ഗോള്‍പ്പാറ തുടങ്ങിയ ജില്ലകളിലുള്ള ബംഗാളി മുസ്ലിംകളാണ്. 
തങ്ങള്‍ മുന്‍പ് താമസിച്ചിരുന്ന സ്ഥലത്തിന് അടുത്ത് തന്നെയാണ് പലരും താമസിക്കുന്നതെങ്കിലും നോട്ടീസ് ലഭിച്ചത് ഇവരെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. അസമില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ താമസം മാറിയതായി കണ്ടെത്തിയവര്‍ 5.23 ലക്ഷം പേരാണ്. ഇവര്‍ നിശ്ചിത സമയത്തിനകം പുതിയ വിലാസത്തില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിച്ചില്ലെങ്കില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ഈ മാസം 22 ആണ് പരാതികളും അപേക്ഷകളും നല്‍കാനുള്ള അവസാന തീയതി. ഫെബ്രുവരി പത്തിനാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്.
താമസസ്ഥലം നഷ്ടപ്പെട്ടതുകൊണ്ട് മാത്രം ഒരാളുടെ ജനാധിപത്യപരമായ അവകാശം ഇല്ലാതാക്കരുതെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക വിഭാഗത്തെ രാഷ്ട്രീയമായി തളര്‍ത്താനും അവരുടെ വോട്ടവകാശം ഇല്ലാതാക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണിതെന്ന് പ്രതിപക്ഷ പാര്‍ട്ടികളും ചൂണ്ടിക്കാട്ടി. ഒഴിപ്പിക്കപ്പെട്ടവര്‍ ഇന്ത്യന്‍ പൗരന്മാരാണെന്നും അവര്‍ക്ക് നിലവില്‍ താമസിക്കുന്ന ഇടങ്ങളില്‍ വോട്ടവകാശം ഉറപ്പാക്കണമെന്നും ഓള്‍ ആസാം മൈനോറിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ (ആംസു) ആവശ്യപ്പെട്ടു. ഇക്കാര്യം അറിയിച്ച് ആംസു കലക്ടര്‍മാര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
അധികൃതരുടെ നീക്കം വിവാദമായതോടെ, നോട്ടീസ് അയച്ചതിന് അര്‍ത്ഥം വോട്ടര്‍മാരെ ഒഴിവാക്കാനുള്ള നടപടിയല്ലെന്ന് ഹോജായ് ജില്ലാ ഇലക്ഷന്‍ ഓഫിസര്‍ ആരാധന ദാസ് പറഞ്ഞു.

സാങ്കേതിക ബുദ്ധിമുട്ടുകള്‍:

കുടിയൊഴിപ്പിക്കലിനിടെ പലര്‍ക്കും തങ്ങളുടെ തിരിച്ചറിയല്‍ രേഖകളും ഭൂമി സംബന്ധിച്ച രേഖകളും നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് പുതിയ സ്ഥലത്ത് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് തടസ്സമാകുന്നു.

നിയമപരമായ വശം:

ഇന്ത്യന്‍ നിയമപ്രകാരം ഒരാള്‍ താമസം മാറിയാല്‍ പുതിയ സ്ഥലത്തെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവകാശമുണ്ട്. എന്നാല്‍, കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് സ്ഥിരമായ ഒരു വിലാസം ഇല്ലാത്തത് അവരെ പ്രതിസന്ധിയിലാക്കുന്നു.
കണ്ടിരുന്നു. അത് ജിഡിഎമ്മിനേ പറ്റൂ. രാജിവയ്ക്കുന്നത് പോലെ കാണിച്ചാണ് അതിന് അപ്ലൈ ചെയ്യേണ്ടത് എന്ന് പറഞ്ഞു.

Summary: With the claims and objections process of the Special Revision of electoral rolls in Assam currently underway, people whose homes had been demolished in the state’s mass eviction exercises are now lining up for hearings.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആറാം പതിപ്പിന്‍ അപേക്ഷകള്‍ ആരംഭിച്ചു

bahrain
  •  9 days ago
No Image

മണിപ്പൂർ സമാധാനത്തിലേക്ക്? പുതിയ സർക്കാർ അധികാരത്തിലേക്ക്

National
  •  9 days ago
No Image

ആസ്‌ട്രേലിയയില്‍ 426 കിലോ ഭാരമുള്ള മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ മോഷണം പോയി 

International
  •  9 days ago
No Image

ഇന്ത്യ -യുഎസ് വ്യാപാര കരാർ: രാജ്യത്തെ കർഷകരുടെ സ്വപ്നങ്ങൾ നരേന്ദ്ര മോദി ട്രംപിന് അടിയറവ് വെച്ചു; കരാറിലെ അപകടങ്ങൾ ചൂണ്ടിക്കാട്ടി രാഹുൽ ​ഗാന്ധി

National
  •  9 days ago
No Image

ബൗഷറില്‍ മയക്കുമരുന്നുമായി മൂന്ന് പ്രവാസികള്‍ പിടിയില്‍

oman
  •  9 days ago
No Image

മസ്‌കത്തില്‍ ഒമാന്‍-യൂറോപ്യന്‍ യൂണിയന്‍ സംയുക്ത മനുഷ്യാവകാശ സംവാദം

oman
  •  9 days ago
No Image

ഭരണഘടന അടിസ്ഥാനമാക്കിയുള്ള നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ രാജ്യം വിടാം; മെറ്റയ്ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

National
  •  9 days ago
No Image

അപ്രതീക്ഷിത തിരിച്ചടി; സ്പെഷ്യൽ എഡ്യൂക്കേറ്റർ നിയമനത്തിൽ സർക്കാരിനെതിരെ ഇടത് സംഘടന സുപ്രിം കോടതിയിൽ

National
  •  9 days ago
No Image

റാപ്പിഡ് റെയിലിനുള്ള വിജ്ഞാപനം പുറത്തിറക്കി സര്‍ക്കാര്‍; നാല് ഘട്ടങ്ങളിലായുള്ള പദ്ധതിക്ക് ചെലവ് 1.92 ലക്ഷം കോടി

Kerala
  •  9 days ago
No Image

ലോക്‌സഭയില്‍ പ്രതിഷേധം; ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസും ഉള്‍പ്പെടെ എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  9 days ago