പാലക്കാട് ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നു: അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
പാലക്കാട്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്) പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പുതുവർഷം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ നൂറോളം ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അനങ്ങനടി പഞ്ചായത്തിൽ ജനുവരി 1 മുതൽ 14 വരെ മാത്രം 37 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത പ്രദേശമാണിത്. കരിമ്പുഴ പഞ്ചായത്തിൽ മഞ്ഞപ്പിത്തവുമായി ബന്ധപ്പെട്ട് 12 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒറ്റപ്പാലം മുൻസിപ്പാലിറ്റി നഗരപരിധിയിൽ ഇതുവരെ 10 പേർക്ക് രോഗം ബാധിച്ചതായും കണ്ടെത്തി.
ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ
കുടിവെള്ള സ്രോതസ്സുകൾ മലിനമായതാണ് രോഗം പടരാൻ പ്രധാന കാരണമെന്ന് പ്രാഥമിക നിഗമനം. കിണറുകളിൽ ക്ലോറിനേഷൻ നടത്താനും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനും അധികൃതർ നിർദ്ദേശിച്ചു. ഹോട്ടലുകളിലും വഴിയോര കച്ചവട കേന്ദ്രങ്ങളിലും കർശന പരിശോധന തുടരുകയാണ്.
ശ്രദ്ധിക്കുക
മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യുക.
A significant surge in jaundice cases has been reported across various parts of Palakkad district during the first two weeks of January 2026. The most affected area is Ananganadi Panchayat, which recorded 37 cases between January 1 and January 14. Other areas under concern include Karimpuzha Panchayat (12 cases) and Ottapalam Municipality (10 cases).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."