HOME
DETAILS

പശ്ചിമേഷ്യയിൽ ആശങ്ക: ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കാൻ അടിയന്തര നീക്കം; ആദ്യ സംഘം നാളെ എത്തിയേക്കുമെന്ന് സൂചന

  
Web Desk
January 15, 2026 | 5:21 PM

iran conflict intensifies urgent move to repatriate indian citizens first group likely to arrive tomorrow

ന്യൂഡൽഹി: ആഭ്യന്തര കലാപം രൂക്ഷമായ ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ ഊർജിതമാക്കി. ഇറാനിലെ സുരക്ഷാ സാഹചര്യങ്ങൾ വഷളാകുന്ന പശ്ചാത്തലത്തിൽ വിദേശകാര്യ മന്ത്രാലയം അടിയന്തരമായി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള പദ്ധതി തയ്യാറാക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഒഴിപ്പിക്കൽ നടപടികളുടെ ആദ്യ ഘട്ടത്തിൽ വിദ്യാർഥികൾക്കാണ് മുൻഗണന നൽകുന്നത്. ഗോലെസ്താൻ സർവകലാശാല, ഷാഹിദ് ബെഹെഷ്തി മെഡിക്കൽ സയൻസസ് സർവകലാശാല, തെഹ്‌റാൻ മെഡിക്കൽ സയൻസസ് സർവകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളാകും ആദ്യ ബാച്ചിൽ ഉണ്ടാവുക. നാളെ, വെള്ളിയാഴ്ചയോടെ ആദ്യ സംഘം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിദ്യാർഥികളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായതായും പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ തെഹ്‌റാനിലെ ഇന്ത്യൻ എംബസി ശേഖരിച്ചതായും ജമ്മു കശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ (JKSA) അറിയിച്ചു. ആദ്യ ബാച്ചിനോട് വെള്ളിയാഴ്ച രാവിലെ 8 മണിയോടെ തയ്യാറായി നിൽക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇറാനിൽ പലയിടങ്ങളിലും ഇന്റർനെറ്റ്, ടെലിഫോൺ സേവനങ്ങൾ തടസ്സപ്പെട്ടത് ഒഴിപ്പിക്കൽ നടപടികളെ ബാധിക്കുന്നുണ്ട്. അതിനാൽ, എംബസി ഉദ്യോഗസ്ഥർ നേരിട്ട് സ്ഥലത്തെത്തിയാണ് വിദ്യാർഥികളുമായി ബന്ധപ്പെടുന്നത്. വിമാന സർവീസുകൾക്കുണ്ടായ നിയന്ത്രണങ്ങളും ദൗത്യത്തിന് വെല്ലുവിളിയാകുന്നുണ്ട്. കഴിഞ്ഞ ദിവസം ഇറാൻ വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് എയർ ഇന്ത്യയുടെ നിരവധി വിമാനങ്ങൾ റദ്ദാക്കിയിരുന്നു. നിലവിൽ വ്യോമാതിർത്തി വീണ്ടും തുറന്നിട്ടുണ്ട്. ഇറാനിലെ മലയാളി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കാൻ രാഷ്ട്രീയ തലത്തിലും ഇടപെടലുകൾ നടക്കുന്നുണ്ട്. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചർച്ച നടത്തി.

സഹായത്തിനായി ബന്ധപ്പെടാം

ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്കും അവരുടെ ബന്ധുക്കൾക്കും അടിയന്തര സഹായത്തിനായി താഴെ പറയുന്ന നമ്പറുകളിലോ ഇമെയിൽ വഴിയോ ഇന്ത്യൻ എംബസിയെ ബന്ധപ്പെടാവുന്നതാണ്:

+98 9128109115

+98 9128109109

+98 9128109102

+98 9932179359

ഇമെയിൽ: [email protected]

വരും ദിവസങ്ങളിൽ ഘട്ടം ഘട്ടമായി മുഴുവൻ വിദ്യാർഥികളെയും നാട്ടിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

 

 

As the conflict in Iran intensifies, the Indian government has launched an urgent operation to repatriate its citizens. In view of the deteriorating security situation, the Indian Embassy in Tehran has advised all Indian nationals including students, pilgrims, and tourists to leave the country immediately.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലബനാനും ഇറങ്ങുന്നു; ഹൈഫയിലെ സൈനികത്താവളത്തില്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം; ബൈറൂത്തില്‍ ബോംബിട്ട് ഇസ്‌റാഈല്‍| Israel, US Attack on Iran Live  

International
  •  2 days ago
No Image

പശ്ചിമേഷ്യൻ സംഘർഷം; നോർക്ക ഹെൽപ്‌ ഡെസ്കിൽ ലഭിച്ചത് 541 കോളുകൾ

Kerala
  •  2 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം: കൊച്ചിയില്‍ നിന്ന് ഇന്ന് മൂന്ന് ഗള്‍ഫ് സര്‍വീസുകള്‍; മറ്റ് രാജ്യങ്ങളിലേക്ക് അനിശ്ചിതത്വം തുടരുന്നു

Kerala
  •  2 days ago
No Image

ബഹ്‌റൈനില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് ഒരു മരണം, രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്; മരിച്ചത് ഏഷ്യക്കാരനെന്ന് റിപ്പോര്‍ട്ട് 

bahrain
  •  2 days ago
No Image

പശ്ചിമേഷ്യയിലെ യു.എസ് കേന്ദ്രങ്ങള്‍ നേരിട്ടത് ചരിത്രത്തിലെ ഏറ്റവും കനത്ത പ്രഹരം; യു.എസ് താവളങ്ങള്‍ മിക്കതും പ്രവര്‍ത്തനരഹിതം | Israel, US Attack on Iran Live

International
  •  2 days ago
No Image

കുതിപ്പിനിടയിലും റബര്‍ വിലയിടിക്കാന്‍ ടയര്‍ലോബി

Kerala
  •  2 days ago
No Image

തലയ്ക്കു മീതെ മിസൈലുകള്‍.. രാവുറങ്ങാതെ പ്രാര്‍ഥനയോടെ പ്രവാസികള്‍

Kerala
  •  2 days ago
No Image

പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നത് 88 അംഗ പണ്ഡിതസഭ; നിലവിലെ സാഹചര്യത്തിൽ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി

International
  •  2 days ago
No Image

ഇറാനിലെ ജനാധിപത്യം അട്ടിമറിക്കുന്ന അമേരിക്കൻ കഥ

International
  •  2 days ago
No Image

വിട, പ്രിയപ്പെട്ട റഹ്ബാർ; ആക്രമണം അവഗണിച്ചും ഖാംനഇയുടെ വസതിയിലേക്ക് ഒഴുകി ജനക്കൂട്ടം

International
  •  2 days ago