HOME
DETAILS

പശ്ചിമേഷ്യയിലെ യു.എസ് കേന്ദ്രങ്ങള്‍ നേരിട്ടത് ചരിത്രത്തിലെ ഏറ്റവും കനത്ത പ്രഹരം; യു.എസ് താവളങ്ങള്‍ മിക്കതും പ്രവര്‍ത്തനരഹിതം | Israel, US Attack on Iran Live

  
Web Desk
March 02, 2026 | 2:57 AM

Iranian Strikes Challenge US Military Dominance in the Middle East

വാഷിങ്ടണ്‍/തെഹ്‌റാന്‍: മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ സൈനിക സാന്നിധ്യത്തിന് ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ പ്രഹരമേല്‍പ്പിച്ച് ഇറാന്റെ വ്യാപകമായ മിസൈല്‍ - ഡ്രോണ്‍ ആക്രമണം. ഒരേസമയം വിവിധ രാജ്യങ്ങളിലെ യു.എസ് താവളങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ഈ നീക്കം അമേരിക്കയുടെ പ്രതിരോധ കവചങ്ങളെ നിഷ്പ്രഭമാക്കിയതായി പ്രതിരോധ വൃത്തങ്ങള്‍ പറയുന്നു. നേരത്തെ കഴിഞ്ഞവര്‍ഷം യു.എസ് പിന്തുണയോടെ ഇസ്‌റാഈല്‍ ഇറാനെ ആക്രമിച്ചപ്പോള്‍ മണിക്കൂറുകള്‍ കഴിഞ്ഞായിരുന്നു പ്രത്യാക്രമണം ഉണ്ടായത്. എന്നാല്‍ ഇത്തവണ ഇറാന്‍ ആക്രമിക്കപ്പെട്ട അടുത്ത നിമിഷം മുതല്‍ തന്നെ യു.എസ് കേന്ദ്രങ്ങളും ഇസ്‌റാഈലും പ്രത്യാക്രമണം നേരിട്ടു.

2026-03-0208:03:90.suprabhaatham-news.png
 
 

ഇറാഖിലെ അല്‍അസദ് വ്യോമതാവളം തകര്‍ന്നു

ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയിലുള്ള അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട അല്‍അസദ് വ്യോമതാവളത്തിന് നേരെ ഇറാന്റെ ബാലസ്റ്റിക് മിസൈലുകള്‍ ആണ് പതിച്ചത്. താവളത്തിലെ വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ഹാങ്ങറുകളും റഡാര്‍ സംവിധാനങ്ങളും തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. അത്യാധുനിക പ്രതിരോധ സംവിധാനങ്ങള്‍ ഉണ്ടായിട്ടും ഇറാന്റെ മിസൈലുകളെ തടയാന്‍ അമേരിക്കയ്ക്ക് സാധിച്ചില്ല. 

സിറിയയിലെ തന്‍ഫ് ഗാരിസണിലെ തകര്‍ച്ച

സിറിയയുടെ അതിര്‍ത്തി മേഖലയിലുള്ള യു.എസ് താവളമായ തന്‍ഫില്‍ ഇറാന്റെ ഡ്രോണുകള്‍ വന്‍നാശം വിതച്ചു. ഡ്രോണുകള്‍ കൂട്ടത്തോടെ എത്തിയതോടെ അമേരിക്കയുടെ ആന്റിക്രാഫ്റ്റ് ഗണ്ണുകള്‍ക്ക് അവയെ പൂര്‍ണ്ണമായും തടയാനായില്ല. താവളത്തിലെ സൈനിക ബാരക്കുകള്‍ക്കും ആശയവിനിമയ സംവിധാനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

ജോര്‍ദാനിലെ ടവര്‍ 22 ലക്ഷ്യമിട്ടു

ജോര്‍ദാന്‍ അതിര്‍ത്തിയിലുള്ള ടവര്‍ 22 (Tower 22) എന്ന തന്ത്രപ്രധാനമായ സൈനിക കേന്ദ്രത്തിന് നേരെയും ഇറാന്‍ ആക്രമണമുണ്ടായി. മുന്‍പ് ഇവിടെ നടന്ന ആക്രമണങ്ങളില്‍ അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. പുതിയ ആക്രമണത്തോടെ ഈ മേഖലയിലെ യു.എസ് സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ട നിലയിലാണ്.

സഊദി അറേബ്യ 

റിയാദിന് സമീപമുള്ള പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസിലെ യുഎസ് മിസൈല്‍ പ്രതിരോധ യൂണിറ്റുകളെ ലക്ഷ്യമിട്ടായിരുന്നു സഊദിയിലെ പ്രധാന ആക്രമണം. സഊദി മണ്ണിലെ അമേരിക്കന്‍ സാന്നിധ്യത്തിന്റെ കേന്ദ്രമായ ഇവിടെയുള്ള പാട്രിയറ്റ് മിസൈല്‍ ബാറ്ററി സംവിധാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇറാന്റെ ഡ്രോണുകള്‍, യു.എസ് പ്രതിരോധ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി ഈ താവളത്തിലെ ഇന്ധന സംഭരണികളെയും ലക്ഷ്യം വെച്ചു.

2026-03-0208:03:30.suprabhaatham-news.png
 
 

ഖത്തറിലെ അല്‍ഉദൈദ് എയര്‍ബേസ്

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളമായ ഖത്തറിലെ അല്‍ഉദൈദ് എയര്‍ബേസിന് നേരെ ഇറാന്റെ ദീര്‍ഘദൂര മിസൈലുകള്‍ പതിച്ചു. യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ ഫോര്‍വേഡ് ആസ്ഥാനമായ ഇവിടെയുള്ള റണ്‍വേകള്‍ക്കും വിമാന നിര്‍മ്മാണശാലകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു. ഇവിടെ നിന്നുള്ള യുഎസ് യുദ്ധവിമാനങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി തടസ്സപ്പെട്ടു. താവളം ഏറെക്കുറെ പൂര്‍ണമായി പ്രവര്‍ത്തനരഹിതമായതാണ് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷവും ഈ താവളം ഇറാന്‍ ആക്രമിച്ചിരുന്നു.

യുഎഇയിലെ അല്‍ദഫ്ര എയര്‍ബേസ്

അബുദാബിയിലെ അല്‍ദഫ്ര എയര്‍ബേസിനെ ലക്ഷ്യമിട്ടും ആക്രമണമുണ്ടായി. ഇവിടത്തെ അത്യാധുനിക എഫ്35 വിമാനങ്ങളെയും ഡ്രോണ്‍ കണ്‍ട്രോള്‍ സെന്ററുകളെയും തകര്‍ക്കുക എന്നതായിരുന്നു ഇറാന്റെ ലക്ഷ്യം. ദുബൈ, അബുദാബി മേഖലകളില്‍ യു.എസ് വിമാനങ്ങള്‍ നടത്തിയ പ്രതിരോധം പലപ്പോഴും ഇറാന്റെ ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്ക് മുന്നില്‍ പരാജയപ്പെട്ടു. ഇറാന്‍ തൊടുത്തുവിട്ട 165 ബാലിസ്റ്റിക് മിസൈലുകളും 541 ഡ്രോണുകളും തങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ കണ്ടെത്തിയതായി ദുബൈ അറിയിച്ചിട്ടുണ്ട്.

2026-03-0208:03:91.suprabhaatham-news.png
 
 
 
 

കുവൈത്ത് അലി അല്‍സലേം താവളം

കുവൈത്തിലെ അലി അല്‍സലേം വ്യോമതാവളത്തില്‍ അമേരിക്കന്‍ ലോജിസ്റ്റിക്‌സ് സംവിധാനങ്ങള്‍ക്കും ഗതാഗത വിമാനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായി. ഈ മേഖലയിലെ വിതരണ ശൃംഖല തകര്‍ക്കുക എന്ന തന്ത്രമാണ് ഇറാന്‍ പയറ്റിയത്. കുവൈത്തില്‍ നടത്തിയ ആക്രമണത്തിലാണ് യു.എസിന്റെ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

മനാമയിലെ യു.എസ് നേവി ഫിഫ്ത്ത് ഫ്‌ലീറ്റ്

അമേരിക്കന്‍ നാവികസേനയുടെ അഞ്ചാം കപ്പല്‍പ്പടയുടെ (Fifth Fleet) ബഹ്‌റൈനിലെ ആസ്ഥാനത്തിന് നേര്‍ക്ക് കടല്‍ മാര്‍ഗ്ഗമുള്ള ഡ്രോണ്‍ ആക്രമണങ്ങളാണ് നടന്നത്. കൂറ്റന്‍ കെട്ടിടത്തിന്റെ ഒത്ത നടുവില്‍ ഇറാന്‍ മിസൈല്‍ പതിച്ചപ്പോള്‍ കെട്ടിടം ഏറെക്കുറേ തകരുകയും ചെയ്തു. യുഎസ് യുദ്ധക്കപ്പലുകളുടെ ആശയവിനിമയ സംവിധാനങ്ങളെയും ഡോക്കിംഗ് ഏരിയകളെയും ഇത് ബാധിച്ചു. 


പേര്‍ഷ്യന്‍ ഗള്‍ഫിലെ യു.എസ് കപ്പലുകള്‍ക്ക് ഭീഷണി

ഹോര്‍മുസ് കടലിടുക്കിന് സമീപം നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കന്‍ യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ട് ഇറാന്‍ കടല്‍ മാര്‍ഗ്ഗമുള്ള മിസൈലുകള്‍ പ്രയോഗിച്ചു. ഇതോടെ യുഎസ് നാവികസേന അതീവ ജാഗ്രതയിലാണ്. ഈ മേഖലയില്‍ സഊദി അറേബ്യയുടെയും യുഎഇയുടെയും തീരദേശ സുരക്ഷയും കനത്ത നിരീക്ഷണത്തിലാണ്.

2026-03-0208:03:56.suprabhaatham-news.png
 
 


ഇസ്‌റാഈല്‍ - യു.എസ് പ്രതിരോധം പാളി

അമേരിക്കയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇസ്‌റാഈലിലെ അയണ്‍ ഡോം, ആരോ പ്രതിരോധ സംവിധാനങ്ങളെയും ഇറാന്‍ പരീക്ഷിച്ചു. നൂറുകണക്കിന് മിസൈലുകള്‍ ഒരേസമയം വിക്ഷേപിച്ചതിലൂടെ ഇസ്‌റാഈല്‍ വ്യോമപ്രതിരോധത്തെ മറികടക്കാന്‍ ഇറാന് സാധിച്ചു. ഇസ്‌റാഈലിലെ ബെയ്ത്ത് ഷിംസില്‍ ഒരു ഡസനോളം പേരുടെ മരണത്തിനിടയാക്കിയ കനത്ത ആക്രമണമാണ് ഇറാന്‍ നടത്തിയത്.
പതിറ്റാണ്ടുകളായി തങ്ങള്‍ക്കുണ്ടായിരുന്ന സൈനികാധിപത്യത്തിന് കനത്ത വെല്ലുവിളിയാണ് ഇറാന്‍ ഉയര്‍ത്തിയത്. ഇറാന്റെ മിസൈല്‍ സാങ്കേതികവിദ്യ അമേരിക്കയുടെ അത്യാധുനിക റഡാര്‍ - പ്രതിരോധ സംവിധാനങ്ങളെക്കാള്‍ ഒരുപടി മുന്നിലെത്തിയതായും പ്രതിരോധ വിദഗ്ധര്‍ പങ്കുവെച്ചു.

Summary: A comprehensive report by international media outlets, including the Times of India, suggests that Iran’s recent large-scale missile and drone offensive has successfully targeted and damaged numerous US military bases across the Middle East. The scale of the 'swarm attacks' has raised serious questions about the effectiveness of American air defense systems and their ability to safeguard military assets in the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസ്: വെള്ളനാട് ശശി ഒളിവില്‍; വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി

Kerala
  •  an hour ago
No Image

വിനോദസഞ്ചാരികളെ ഹോട്ടലുകളില്‍ നിന്ന് ഒഴിപ്പിക്കരുത്, പണമില്ലെങ്കില്‍ സര്‍ക്കാര്‍ തരും; നിര്‍ദ്ദേശവുമായി ദുബൈ ടൂറിസം വകുപ്പ്

uae
  •  an hour ago
No Image

കോഹ്‌ലിയുടെ ആരുംതൊടാത്ത റെക്കോർഡ് തകർത്തു; ചരിത്രമെഴുതി സഞ്ജു സാംസൺ

Cricket
  •  an hour ago
No Image

ലബനാനും ഇറങ്ങുന്നു; ഹൈഫയിലെ സൈനികത്താവളത്തില്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം; ബൈറൂത്തില്‍ ബോംബിട്ട് ഇസ്‌റാഈല്‍| Israel, US Attack on Iran Live  

International
  •  an hour ago
No Image

പശ്ചിമേഷ്യൻ സംഘർഷം; നോർക്ക ഹെൽപ്‌ ഡെസ്കിൽ ലഭിച്ചത് 541 കോളുകൾ

Kerala
  •  2 hours ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം: കൊച്ചിയില്‍ നിന്ന് ഇന്ന് മൂന്ന് ഗള്‍ഫ് സര്‍വീസുകള്‍; മറ്റ് രാജ്യങ്ങളിലേക്ക് അനിശ്ചിതത്വം തുടരുന്നു

Kerala
  •  2 hours ago
No Image

ബഹ്‌റൈനില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് ഒരു മരണം, രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്; മരിച്ചത് ഏഷ്യക്കാരനെന്ന് റിപ്പോര്‍ട്ട് 

bahrain
  •  2 hours ago
No Image

കുതിപ്പിനിടയിലും റബര്‍ വിലയിടിക്കാന്‍ ടയര്‍ലോബി

Kerala
  •  2 hours ago
No Image

തലയ്ക്കു മീതെ മിസൈലുകള്‍.. രാവുറങ്ങാതെ പ്രാര്‍ഥനയോടെ പ്രവാസികള്‍

Kerala
  •  2 hours ago
No Image

പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നത് 88 അംഗ പണ്ഡിതസഭ; നിലവിലെ സാഹചര്യത്തിൽ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി

International
  •  3 hours ago