കുട്ടികളുടെ കൃഷിത്തോട്ടം സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു
മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളുടെ കൃഷി തോട്ടം സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സ്കൂള്‍ ഗ്രൗണ്ടിനോട് ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ഒരുക്കിയിരുന്ന ജൈവ പച്ചക്കറി കൃഷിയാണ് നശിപ്പിച്ചത്.
പായിപ്ര കൃഷി ഭവന്റെ സഹകരണത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ കൃഷി നടത്തിയിരുന്നത്. വെണ്ട, പയര്‍, പവല്‍, വെള്ളരി എന്നിവയാണ് കൃഷി ചെയ്തിരുന്നത്. വിളവെടുക്കാറായ 50ഓളം ചുവട് പയറും വെണ്ടയും പിഴെതെടുത്ത് നശിപ്പിച്ച നിലയിലായിരുന്നു. സ്കൂളിലെ കുട്ടികള്‍ സംരക്ഷിച്ച് കൃഷി തോട്ടം നശിപ്പിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
കൃഷി തോട്ടം നശിപ്പിച്ചതറിഞ്ഞ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, പഞ്ചായത്ത് പ്രസിഡന്റ് നൂര്ജഹാന് നാസര്‍, വാര്‍ഡ് മെമ്പര്‍ വി.എച്ച്.ഷഫീഖ്, പായിപ്ര കൃഷി ഓഫീസര്‍ പി.എന്‍.മനോജ്, പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സ്ഥലത്തെത്തി സന്ദര്‍ശിച്ചു. സ്കൂളിലെ കൃഷി നശിപ്പിച്ചതിനെതിരെ കൃഷി വകുപ്പ് മന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും മുവാറ്റുപുഴ പൊലിസിലും പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."