മയക്കുമരുന്ന് ഭൂമാഫിയകള്‍ക്കെതിരേ നടപടി; വ്യാജപരാതി ഉയര്‍ത്തി അരൂര്‍ എസ്.ഐയെ സ്ഥലം മാറ്റാന്‍ നീക്കം
അരൂര്‍: ലഹരി മരുന്ന് മാഫിയകള്‍ക്കും ഭൂമാഫിയകള്‍ക്കുമെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന അരൂര്‍ എസ്.ഐ. കെ. ജി പ്രതാപ് ചന്ദ്രനെതിരെ വ്യാജവാര്‍ത്തകള്‍ പരത്തി സ്ഥലം മാറ്റുവാനുള്ള ഗൂഢശ്രമങ്ങള്‍ നടക്കുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒരു പ്രമുഖ പത്രത്തിന്റെ ആലപ്പുഴ ജില്ല വാര്‍ത്തയായിട്ടാണ് അരൂര്‍ എസ്.ഐക്കെതിരെ വ്യാജ വാര്‍ത്തകള്‍ പടച്ചു വിടുന്നത്. ഇതിന് പിന്നില്‍ അരൂര്‍ മേഖലയിലെ ഭൂമാഫിയകളുടെ ശക്തമായ സമ്മര്‍ദ്ദങ്ങളുണ്ടെന്ന് പറയപ്പെടുന്നു. എരമല്ലൂരില്‍ ദേശീയപാതയോരത്ത് പുതുതായി ആരംഭിച്ച ഹോട്ടലിന്റെ കച്ചവടം വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി സമീപത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന മറ്റൊരു ഹോട്ടല്‍ അടച്ചുപുട്ടുവാനുള്ള ശ്രമങ്ങള്‍ക്ക് പോലീസിന്റെ ഭാഗത്തു നിന്നും എതിര്‍പ്പു വന്നതാണ് എസ്.ഐയെ സ്ഥലം മാറ്റിക്കുവാനുള്ള മാഫിയകളുടെ ഇടപെടലിന് കാരണമാകുന്നതെന്ന് പറയുന്നു. എലമല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയുടെ സമീപത്തുള്ള ബസ് സ്റ്റോപ്പ് ഇവിടെ നിന്നും തെക്കുവശത്തേക്ക് മാറ്റി ഹോട്ടലിന് മുന്നില്‍ സ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം.
പലഘട്ടങ്ങളിലായി ചില സ്വകാര്യ ബസ്സുകള്‍ ഈ ഹോട്ടലിന് മുന്നില്‍ വൈകുന്നേരങ്ങളില്‍ പാര്‍ക്കു ചെയ്ത് കച്ചവടം തടസ്സപ്പെടുത്തുവാനുള്ള ശ്രമങ്ങളും നടക്കുകയുണ്ടായി. ഇതിനെല്ലാം അരൂര്‍ പോലീസ് ഇടപെട്ട് തടസ്സങ്ങള്‍ നീക്കം ചെയ്തിരുന്നു. ഇതില്‍ വിറളിപിടിച്ചവരും, ചില തത്പ്പരക്കക്ഷികളും ഉന്നതന്റെ പിന്‍ബലമുള്ള ശക്തികളാണ് എസ്.ഐക്കെതിരെ പ്രതികാര നടപടികളുമായി മുന്നോട്ട് വന്നിട്ടുള്ളതെന്ന് പറയപ്പെടുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലംകൊണ്ട് അരൂര്‍ പോലീസ് സ്റ്റേഷനില്‍ സാധാരണക്കാരുടെ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് നീതിപൂര്‍വ്വമായ സമീപനം സ്വീകരിച്ച ഉദ്യോഗസ്ഥനാണ് അരൂര്‍ എസ്.ഐ. ഒരു വര്‍ഷം കൊണ്ട് ഇരുന്നൂറോളം ലഹരിമരുന്ന് കേസുകള്‍ പിടികൂടി നാടിനെ ലഹരി മുക്തമാക്കുന്നതിന് ശക്തമായ നടപടികളാണ് ഈ ഉദ്യോഗസ്ഥന്‍ നടത്തുന്നത്. എസ്.ഐയുടെ സ്തുത്യര്‍ഹമായ സേവനത്തെ മാനിച്ച് വ്യാപാരി വ്യവസായിക സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സാമൂഹ്യ സമുദായ സംഘടനകള്‍ അടക്കം നിരവധി അംഗീകാരങ്ങള്‍ കെ.പി.പ്രതാപ് ചന്ദ്രന് നല്‍കി അരൂര്‍ ഗ്രാമം ആദരിച്ചിട്ടുണ്ട്. ഇപ്പോള്‍ നീതിമാനായ ഉദ്യോഗസ്ഥരുടെ നീക്കം തടയുവാനുള്ള ശക്തികളുടെ ഇടപെടലിനെതിരെ ഇടതു പക്ഷ പ്രസ്ഥാനങ്ങളും കോണ്‍ഗ്രസ്സ്, മറ്റ് യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."