തന്റെ അറസ്റ്റിന് പിന്നില്‍ അധിക്ഷേപിക്കാനും ദുര്‍ബലനാക്കാനുമുള്ള നീക്കം; ഇ.ഡിക്കെതിരെ കേജ്‌രിവാള്‍ ഡല്‍ഹി ഹൈക്കോടതിയില്‍
തന്നെ അധിക്ഷേപിക്കാനും ദുര്‍ബലനാക്കാനും വേണ്ടിയാണ് ലോക്‌സഭ തെരെഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇ.ഡി അറസ്റ്റുമായി മുന്നോട്ട് വന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഹൈക്കോടതിയില്‍.കേസില്‍ അറസ്റ്റ് ചെയ്തതില്‍ ഇടക്കാലാശ്വാസം തേടിയാണ് കെജ്‌രിവാള്‍ ഹൈകോടതിയെ സമീപിപ്പിച്ചത്. ഇ.ഡിക്ക് വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു ഹാജരായി. കെജ്രിവാളിന് വേണ്ടി അഭിഷേക് മനു സിങ്‌വിയും വിക്രം ചൗധരിയും ഹാജരായി.തന്നെയും എ.എ.പിയെയും തകര്‍ക്കാനുള്ള നീക്കമാണ് അറസ്റ്റ്. തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തത് അതാണ് സൂചിപ്പിക്കുന്നതെന്നും കെജ്‌രിവാള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
കെജ്‌രിവാളിനെതിരെ നിരവധി തവണ ഇ.ഡി സമന്‍സയച്ചതിനെയും മനു അഭിഷേക് സിങ്!വി ചോദ്യം ചെയ്തു. ഒമ്പതു തവണ സമന്‍സ് നല്‍കി ഒരിക്കല്‍ പോലും അറസ്റ്റ് ഉണ്ടായിട്ടില്ല. തെളിവുകളോ സാക്ഷി മൊഴികളോ ഉണ്ടായിട്ടില്ല. അറസ്റ്റ് നടന്നപ്പോള്‍ വീട്ടില്‍ വെച്ചും ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തിട്ടില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. മാര്‍ച്ച് 21നാണ് ഇ.ഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ഇ.ഡി കസ്റ്റഡി കാലാവധി അവസാനിച്ച അദ്ദേഹത്തെ തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."