HOME
DETAILS

നഴ്‌സുമാരടക്കം പതിനായിരത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 37 കോടി രൂപയുടെ സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ്

  
January 20, 2026 | 2:37 AM

Burjeel Holdings announces financial approval of Rs 37 crore

അബൂദബി: രോഗികള്‍ക്ക് സാന്ത്വനവും കരുതലുമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 15 മില്യണ്‍ ദിര്‍ഹമിന്റെ (37 കോടി രൂപ) സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് പശ്ചിമേഷ്യയിലെ പ്രമുഖ ആരോഗ്യ സേവന ദാതാവായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ്. ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനും ചെയര്‍മാനും സി.ഇ.ഒയുമായ ഡോ. ഷംഷീര്‍ വയലില്‍ അബൂദബി ഇത്തിഹാദ് അരീനയില്‍ ഗ്രൂപ്പിന്റെ വാര്‍ഷിക ടൗണ്‍ ഹാള്‍ യോഗത്തില്‍ 8,500ലധികം ജീവനക്കാരെ മുന്‍നിര്‍ത്തിയാണ് പ്രഖ്യാപനം നടത്തിയത്. ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് 'ബുര്‍ജീല്‍ 2.0' എന്ന അടുത്ത വളര്‍ച്ചാ ഘട്ടത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തില്‍ ബുര്‍ജീല്‍ പ്രൗഡ് ഇനീഷ്യറ്റിവിന്റെ ഭാഗമായാണ് അംഗീകാരം. 
ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളില്‍ നഴ്‌സിംഗ്, രോഗീ പരിചരണം, ഓപ്പറേഷന്‍സ്, അനുബന്ധ സേവനങ്ങള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്ന ഏകദേശം 10,000 മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആനുകൂല്യം ലഭിക്കും. അര്‍ഹരായ ജീവനക്കാര്‍ക്ക് അവരുടെ ജോലിയുടെ അടിസ്ഥാനത്തില്‍ ഒരു മാസത്തെയോ അരമാസത്തെയോ അടിസ്ഥാന ശമ്പളത്തിന് തുല്യമായ തുക നല്‍കും. ഡോ. ഷംഷീറിന്റെ പ്രസംഗത്തിനിടെ ലഭിച്ച സര്‍പ്രൈസ് എസ്എംഎസിലൂടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ സാമ്പത്തിക അംഗീകാരം ലഭിച്ച വിവരം അറിയുന്നത്. വൈകാരികമായിരുന്നു പലരുടെയും പ്രതികരണം. അംഗീകാരം ഉടന്‍ ബാങ്ക് അക്കൗണ്ടില്‍ പ്രതിഫലിക്കുമെന്ന് ഡോ. ഷംഷീര്‍ അറിയിച്ചപ്പോഴേക്കും ആരോഗ്യപ്രവര്‍ത്തകരില്‍ നിന്ന് കയ്യടികള്‍ ഉയര്‍ന്നു. 'യാതൊരു നിബന്ധനകളുടെയും അടിസ്ഥാനത്തിലല്ല ഇത് നല്‍കുന്നത്. ആരോഗ്യ സേവനത്തിന്റെ നട്ടെല്ലായ ഫ്രണ്ട്‌ലൈന്‍ ടീമുകളുടെ കൂട്ടായ പരിശ്രമത്തിനുള്ള അംഗീകാരമാണിത്. ഇവരാണ് രോഗികളുമായി ഏറ്റവും അടുത്ത് ഇടപഴകുകയും, സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവിലും മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രശ്‌നങ്ങള്‍ തത്സമയം പരിഹരിക്കുകയും ചെയ്യുന്നത്. അവരോടുള്ള നന്ദിയും വിശ്വാസവും പ്രകടിപ്പിക്കുന്നതാണ് ഈ അംഗീകാരം,' ഡോ. ഷംഷീര്‍ പറഞ്ഞു.
യുഎഇയിലെ ഏറ്റവും വലിയ ആരോഗ്യ പ്ലാറ്റ്‌ഫോമുകളില്‍ ഒന്നായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സിന് 14,000ത്തിലധികം ജീവനക്കാരാണുള്ളത്. സ്വപ!ന പദ്ധതി പ്രഖ്യാപനം ബുര്‍ജീല്‍ ഹോള്‍ഡിങ്‌സിന്റെ അടുത്ത പത്ത് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പദ്ധതിയും സമ്മേളനത്തില്‍ ഡോ. ഷംഷീര്‍ വ്യക്തമാക്കി. ചികിത്സാ മികവ്, ഗവേഷണം, മെഡിക്കല്‍ വിദ്യാഭ്യാസം, രോഗീ പരിചരണം എന്നിവയിലൂന്നിയുള്ള വളര്‍ച്ചയാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഗ്രൂപ്പിന്റെ മുന്‍നിര സ്ഥാപനമായ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയെ (ബിഎംസി) 2030 ഓടെ ഒരു നെക്സ്റ്റ് ജനറേഷന്‍ മെഡിക്കല്‍ സിറ്റി എക്കോസിസ്റ്റം ആക്കി മാറ്റാനുള്ള പദ്ധതിയും ഡോ. ഷംഷീര്‍ അവതരിപ്പിച്ചു. സങ്കീര്‍ണ പരിചരണത്തില്‍ നിരവധി നാഴികക്കല്ലുകള്‍ ഇതിനകം ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി നേടിയിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ പരമ്പരാഗത ആശുപത്രി മാതൃകയില്‍ നിന്നും വ്യത്യസ്തമായി സാങ്കേതിക വിദ്യ, സങ്കീര്‍ണ പരിചരണം, ആരോഗ്യ വിദ്യാഭ്യാസം, പുനരധിവാസം, ദൈനംദിന ജീവിതത്തിന്റെ സൗകര്യങ്ങള്‍ എന്നിവയെല്ലാമുള്‍പ്പെടുന്ന സംയോജിത ആരോഗ്യ പരിചരണ ആവാസവ്യവസ്ഥയായി ബിഎംസി വിപുലീകരിക്കുകയാണ് ലക്ഷ്യം.

Summary: In a heartwarming surprise, thousands of frontline workers received unexpected financial recognition worth AED 15 million (Rs 37 crore) for their efforts and dedication.   More than 8,500 employees who were gathered at Etihad Arena in Abu Dhabi for a leadership address by Dr Shamsheer Vayalil, Chairman and CEO of Burjeel Holdings, were in for a pleasant surprise. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദീപക്കിന്റെ വീഡിയോ പകർത്തിയ ഷിംജിത ഒളിവിൽ, വിദേശത്തേക്ക് കടന്നതായി സൂചന; അന്വേഷണം ഊർജിതമാക്കി പൊലിസ്

Kerala
  •  5 hours ago
No Image

ഗസ്സ സമാധാന സമിതിയിൽ റഷ്യയെയും ക്ഷണിച്ച് ട്രംപ്; ലക്ഷ്യം യു.എന്നിന് സമാന്തരമായ കൂട്ടായ്മയോ?

International
  •  5 hours ago
No Image

വാക്കിൽ മതേതരത്വം, സി.പി.എമ്മിനും സ്ഥാനാർഥി യോഗ്യത മതം! കണക്കുകൾ ഇങ്ങനെ...

Kerala
  •  6 hours ago
No Image

രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ഗവർണർക്ക് വിയോജിപ്പ് 

Kerala
  •  6 hours ago
No Image

എൻ.ഡി.ടി.വി കേസിൽ പ്രണോയ് റോയ്ക്കും രാധിക റോയ്ക്കുമെതിരായ നടപടികൾ റദ്ദാക്കി; ആദായനികുതി വകുപ്പിന്റേത് അധികാര ദുർവിനിയോഗമെന്ന് ഡൽഹി ഹൈക്കോടതി

National
  •  6 hours ago
No Image

ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6.4 ശതമാനമായി കുറയും: ഐ.എം.എഫ്

Economy
  •  6 hours ago
No Image

ഒഐസിസി കുവൈറ്റ് കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ ജനുവരി 22ന് അബ്ബാസിയയില്‍

Kuwait
  •  13 hours ago
No Image

ചെറുസിനിമകളുടെ ഉത്സവമായി കല കുവൈറ്റ് എട്ടാമത് മൈക്രോ ഫിലിം ഫെസ്റ്റിവല്‍

Kuwait
  •  13 hours ago
No Image

സമസ്ത നൂറാം വാര്‍ഷിക പ്രചാരണ സമ്മേളനം ജനുവരി 22ന് മംഗഫില്‍

Kuwait
  •  14 hours ago
No Image

പൊന്നാനിയിൽ സി.പി.എമ്മിൽ വീണ്ടും വിഭാഗീയത; ഓഫീസുകൾ അടിച്ചുതകർത്തതിന് പിന്നാലെ പ്രവർത്തകന് നേരെ ആക്രമണം

Kerala
  •  14 hours ago