ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി
കൊച്ചി: ശബരിമല സ്വര്‍ണകൊള്ളയുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതികളുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 1.3 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ മരവിപ്പിച്ചാണ് ഇഡി ഉത്തരവിട്ടത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് സംസ്ഥാനങ്ങളിലായി നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി.
2019നും 2024നും ഇടയില്‍ പുറപ്പെടുവിച്ച ഔദ്യോഗിക ശിപാര്‍ശകള്‍, ഉത്തരവുകള്‍, കത്തിടപാടുകള്‍, സ്വകാര്യ ജ്വല്ലറികളുടെ ഇന്‍വോയിസുകള്‍, പണമടച്ച രേഖകള്‍ ഉള്‍പ്പെടെ നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് 100 ഗ്രാം സ്വര്‍ണക്കട്ടിയും പിടിച്ചെടുത്തിട്ടുണ്ട്. പുറമെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തയാറാക്കിയ ഔദ്യോഗിക രേഖകളുള്‍പ്പെടെ വിവിധ ഡിജിറ്റല്‍ തെളിവുകളും കണ്ടെടുത്തിട്ടുണ്ട്.
പിടിച്ചെടുത്ത സ്വര്‍ണവും, അനുബന്ധ സ്വത്തുക്കളും പ്രതികള്‍ കുറ്റകൃത്യത്തിലൂടെ സമ്പാദിച്ചതാണെന്ന് ഇഡി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ 21 സ്ഥലങ്ങളില്‍ കൊച്ചി സോണല്‍ ഓഫീസില്‍ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്.
the enforcement directorate has frozen the assets of the main accused in the sabarimala gold theft case, worth rs 1.3 crore.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."