HOME
DETAILS

മെട്രോ നഗരങ്ങളോട് പ്രിയം, കേരളത്തോട് അവഗണന; ദുബൈ-കൊച്ചി സർവീസ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ 

  
Web Desk
January 21, 2026 | 5:19 PM

air india plans to discontinue dubai kochi service favoring metro cities

ദുബൈ: വിമാനയാത്രയിൽ കേരളത്തോടുള്ള കേന്ദ്ര അവഗണന തുടരുന്നതായി പരാതി. ദുബൈയിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് (AI 934) നിർത്തലാക്കാൻ നീക്കം നടക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. പ്രീമിയം സൗകര്യങ്ങളുള്ള എയർ ഇന്ത്യയെ പിൻവലിച്ച്, പകരം ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്താനാണ് ആലോചന.

നിലവിലെ സൂചനകൾ പ്രകാരം കൊച്ചി - ദുബൈ റൂട്ടിലെ എയർ ഇന്ത്യ സർവീസ് മാർച്ച് 28 വരെ മാത്രമേ ഉണ്ടാകൂ. മാർച്ച് 29 മുതൽ ഈ റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് ആയിരിക്കും സർവീസ് നടത്തുകയെന്ന് ട്രാവൽ ഏജൻസികൾക്ക് അനൗദ്യോഗിക വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ഔദ്യോഗിക വിജ്ഞാപനം പുറത്തുവന്നിട്ടില്ല. കൊച്ചിക്ക് പുറമെ ഹൈദരാബാദിലേക്കുള്ള സർവീസും എയർ ഇന്ത്യ നിർത്തലാക്കാൻ ഒരുങ്ങുന്നതായാണ് വിവരം.

എയർ ഇന്ത്യ പിൻവാങ്ങുന്നതോടെ പ്രവാസികൾക്കും സ്ഥിരം യാത്രക്കാർക്കും വലിയ തോതിലുള്ള ആനുകൂല്യങ്ങൾ നഷ്ടമാകും. എയർ ഇന്ത്യയിൽ ലഭിച്ചിരുന്ന മികച്ച ഭക്ഷണ സൗകര്യം എയർ ഇന്ത്യ എക്സ്പ്രസിൽ സൗജന്യമായി ലഭിക്കില്ല. എയർ ഇന്ത്യ നൽകുന്ന അധിക ബാഗേജ് സൗകര്യം ഇല്ലാതാകുന്നത് പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും.

ബിസിനസ് ക്ലാസ്, പ്രീമിയം ക്യാബിൻ, ലോഞ്ച് സൗകര്യങ്ങൾ എന്നിവ ആഗ്രഹിക്കുന്ന യാത്രക്കാരെ ഈ തീരുമാനം നിരാശരാക്കും.

മെട്രോ നഗരങ്ങളോട് പ്രിയം; കേരളത്തോട് അവഗണന

കേരളത്തിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ച് വിമാനങ്ങൾ ഡൽഹി, മുംബൈ റൂട്ടുകളിലേക്ക് മാറ്റാനാണ് നീക്കമെന്ന് കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്. കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടും പ്രീമിയം സർവീസുകൾ പിൻവലിക്കുന്നത് വിവേചനമാണെന്ന് പ്രവാസി സംഘടനകളും ട്രാവൽ ഏജൻസികളും ആരോപിക്കുന്നു.

യാത്രക്കാരുടെ കടുത്ത അമർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ എയർ ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കുകയാണ് പ്രവാസി മലയാളി സമൂഹം.

air india is reportedly preparing to discontinue its dubai kochi service, citing strategic focus on metro city routes, triggering concerns among kerala travelers and expatriates who heavily depend on the sector for affordable and convenient connectivity

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരക്കുകളുടെ നീക്കം വേഗത്തിലാക്കാന്‍ പുതിയ നടപടി; സംഭരണ സമയം 90 ദിവസമായി

oman
  •  a day ago
No Image

ദേവാല മലനിരകളിൽ വ്യാപകമായ അനധികൃത സ്വർണ്ണ ഖനനം; മണ്ണും കല്ലും പൊടിക്കാൻ മില്ലുകൾ വരെ, നടപടിയുമായി അധികൃതർ

crime
  •  a day ago
No Image

പയ്യന്നൂരിൽ പൊലിസിനെ ബോംബെറിഞ്ഞ കേസ്: ശിക്ഷാവിധി വന്ന് ഒരു മാസത്തിനിടെ സിപിഎം കൗൺസിലർക്ക് വീണ്ടും പരോൾ അനുവദിച്ചു

Kerala
  •  a day ago
No Image

ഒമാനില്‍ ടെലഗ്രാം ചാറ്റ് സേവനങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം; നിയന്ത്രണങ്ങള്‍ നീക്കി ടി.ആര്‍.എ

oman
  •  a day ago
No Image

തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ റദ്ദാക്കില്ല, അയോഗ്യത തുടരും; തടവും പിഴയും താൽക്കാലികമായി മരവിപ്പിച്ചു

Kerala
  •  a day ago
No Image

ഇത് പാലല്ല, പച്ചവെള്ളം! യുപിയിലെ സർക്കാർ സ്കൂളിലെ പിഞ്ചുകുട്ടികളോട് ക്രൂരത; മുക്കാൽ ബക്കറ്റ് മലിനജലത്തിൽ രണ്ട് കവർ പാൽ കലർത്തി വിതരണം ചെയ്തു

National
  •  a day ago
No Image

ഇന്ത്യയെ പ്രകോപിപ്പിച്ച് മുഹമ്മദ് യൂനുസിന്റെ വിടവാങ്ങൽ പ്രസംഗം; 'സെവൻ സിസ്റ്റേഴ്സ്' പരാമർശത്തിൽ നയതന്ത്ര അസ്വസ്ഥത

International
  •  a day ago
No Image

കോടതിയലക്ഷ്യക്കേസ്: കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ നേരിട്ട് ഹാജാരാകണമെന്ന് ഹൈക്കോടതി

Kerala
  •  a day ago
No Image

നാല് വയസ്സുകാരനെ ടാക്സിയിൽ മറന്നുവെച്ച് ദമ്പതിമാർ; രക്ഷകരായി പൊലിസ്, ഒരു മണിക്കൂറിനുള്ളിൽ കുഞ്ഞിനെ കണ്ടെത്തി

National
  •  a day ago
No Image

അസം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി മുതിര്‍ന്ന നേതാവിന്റെ രാജി; രാജിവെച്ചത് പാര്‍ട്ടിയുടെ ന്യൂനപക്ഷ മുഖം, പ്രാദേശിക പാര്‍ട്ടിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

National
  •  a day ago