കുരങ്ങന്‍ കിണറ്റിലെറിഞ്ഞ നവജാതശിശുവിന് 'ഡയപ്പര്‍' രക്ഷയായി; ഛത്തീസ്ഗഢില്‍ കുഞ്ഞിന് പുനര്‍ജന്മം
റായ്പൂര്‍: ഛത്തീസ്ഗഢിലെ ജന്‍ച്ഗിര്‍ ചാമ്പ ജില്ലയില്‍ നിന്നാണ് ഞെട്ടിക്കുന്നതും എന്നാല്‍ ആശ്വാസകരവുമായ ഒരു വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. അമ്മയുടെ കൈയില്‍ നിന്നു കുരങ്ങന്‍ തട്ടിയെടുത്തു കിണറ്റിലെറിഞ്ഞ 20 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടിരിക്കുന്നു. കുഞ്ഞ് ധരിച്ചിരുന്ന ഡയപ്പര്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ സഹായിച്ചതാണ് ജീവന്‍ രക്ഷിക്കാന്‍ കാരണമായത്.
സേവനി ഗ്രാമത്തില്‍ വീടിനു പുറത്ത് നില്‍ക്കുകയായിരുന്ന അമ്മയുടെ കൈയില്‍ നിന്നാണ് കുരങ്ങന്‍ മിന്നല്‍ വേഗത്തില്‍ കുഞ്ഞിനെ തട്ടിയെടുത്തത്. കുഞ്ഞുമായി ടെറസിലേക്ക് ഓടിക്കയറിയ കുരങ്ങനെ പിന്തിരിപ്പിക്കാന്‍ നാട്ടുകാര്‍ പടക്കം പൊട്ടിക്കുകയും ബഹളം വക്കുകയും ചെയ്തു.
ഇതില്‍ ഭയന്ന കുരങ്ങന്‍ കുഞ്ഞിനെ അടുത്തുള്ള കിണറ്റിലേക്ക് എറിഞ്ഞ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. കുഞ്ഞ് കിണറ്റില്‍ വീണ ഉടന്‍ തന്നെ നാട്ടുകാര്‍ സമയോചിതമായി ഇടപെട്ടു. ബക്കറ്റ് ഇറക്കി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുക്കുകയും ചെയ്തു.
വെള്ളത്തില്‍ വീണ കുഞ്ഞ് പെട്ടെന്ന് താഴ്ന്നു പോകാതിരുന്നത് ഡയപ്പര്‍ വായു നിറഞ്ഞ അവസ്ഥയില്‍ (Buoyancy) പൊങ്ങിക്കിടന്നതിനാലാണെന്ന് കരുതപ്പെടുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്.
A 20-day-old baby boy miraculously survived after a monkey snatched him from his mother and threw him into a well in Chhattisgarh’s Janjgir-Champa district, with the diaper’s buoyancy helping keep him afloat until locals rescued him.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."