ജില്ലാ കലക്ടറുടെ കാറപകടം: അലക്ഷ്യമായി വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
പത്തനംതിട്ട: ജില്ലാ കലക്ടറുടെ ഔദ്യോഗിക വാഹനത്തില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍, എതിര്‍ദിശയില്‍ നിന്നെത്തിയ കാറിന്റെ ഡ്രൈവര്‍ക്കെതിരെ പൊലിസ് കേസെടുത്തു. അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതിനാണ് കൊല്ലം രണ്ടാംകുറ്റി സ്വദേശി നിയാസിനെതിരെ കോന്നി പൊലിസ് കേസെടുത്തത്. ഇന്നലെ വൈകിട്ട് കോന്നി മാമൂടിന് സമീപമായിരുന്നു അപകടം.
കോന്നി ഭാഗത്ത് നിന്നും വന്ന നിയാസും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് കലക്ടറുടെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയാസ് സഞ്ചരിച്ചിരുന്ന കാര്‍ റോഡില്‍ തലകീഴായി മറിഞ്ഞു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ജില്ലാ കലക്ടര്‍ പ്രേം കൃഷ്ണന്‍ നിസാര പരിക്കുകളോടെ ചികിത്സയിലാണ്. കലക്ടറുടെ ഗണ്‍മാന്‍ മനോജ്, ഡ്രൈവര്‍ കുഞ്ഞുമോന്‍ എന്നിവരും ചികിത്സ തേടി. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇടിച്ച കാറിലുണ്ടായിരുന്ന നിയാസും കുടുംബവും പരിക്കുകളോടെ ചികിത്സയില്‍ തുടരുകയാണ്.
അപകടത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ മോട്ടോര്‍ വാഹന വകുപ്പും പരിശോധന നടത്തും.
Police registered a case against a car driver for rash and negligent driving after his vehicle lost control and collided with the official car of the Pathanamthitta District Collector at Konni, leaving several people injured but none seriously.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."