യു.എ.ഇയിലെ സമസ്ത പൊതുപരീക്ഷ ഇന്ന് സമാപിക്കും; എഴുതിയത് 1500ലധികം വിദ്യാര്‍ഥികള്‍
ദുബൈ: യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലെ 23 കേന്ദ്രങ്ങളിലായി നടന്നു വരുന്ന സമസ്ത പൊതു പരീക്ഷ ഇന്ന് സമാപിക്കും. യു.എ.ഇ റൈഞ്ചിന് കീഴിലെ 29 മദ്‌റസകളില്‍ നിന്നുള്ള അഞ്ച്, ഏഴ്, 10, പ്ലസ് 2 ക്ലാസുകളിലെ 1500ലധികം വിദ്യാര്‍ഥികളാണ് ഇന്നലെ പരീക്ഷ എഴുതിയത്. മികച്ച സൗകര്യങ്ങളാണ് സെന്ററുകളിലെല്ലാം പരീക്ഷാര്‍ഥികള്‍ക്കായി ഒരുക്കിയിരുന്നത്. 50ലധികം സൂപര്‍വൈസര്‍മാരുടെ നേതൃത്വത്തില്‍ മികച്ച രീതിയിലാണ് പരീക്ഷ നടന്നു വരുന്നത്. തികച്ചും ശാസ്ത്രീയമായ രീതിയില്‍ കൃത്യതയോടെ പരാതിക്കിടമില്ലാത്ത വിധം യു.എ.ഇ അടക്കമുള്ള ജി.സി.സി രാഷ്ട്രങ്ങളിലും നാട്ടിലും സമസ്ത നടത്തുന്ന പൊതു പരീക്ഷകള്‍ അനുകരണീയവും അഭിനന്ദനാര്‍ഹവുമാണ്. പരീക്ഷക്ക് ശേഷം ഇന്നു തന്നെ മുഴുവന്‍ സൂപര്‍വൈസര്‍മാരും പരീക്ഷാ സംബന്ധമായ എല്ലാ രേഖകളും പരീക്ഷാ സെന്ററായ ദുബൈ സുന്നി സെന്റര്‍ മദ്‌റസയില്‍ എത്തിക്കണമെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ പി.പി ഇബ്രാഹീം ഫൈസി അറിയിച്ചു.
The Samastha public examinations, currently held across 23 centers in various UAE emirates, will conclude today. Over 1,500 students from classes 5, 7, 10, and Plus 2, representing 29 madrasas under the UAE Range, appeared for the exams yesterday. The examinations are being conducted smoothly under the supervision of more than 50 supervisors.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."