HOME
DETAILS

കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

  
March 30, 2026 | 4:10 PM

qatar emir visits saudi arabia welcomed by mohammed bin salman

അബുദബി: കുവൈത്തിലെ സൈനിക ക്യാമ്പിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ അപലപിച്ച് യുഎഇ. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ആക്രമണത്തിൽ കുവൈത്ത് സായുധ സേനയിലെ 10 അംഗങ്ങൾക്ക് പരുക്കേറ്റിരുന്നു.

കുവൈത്തിന്റെ പരമാധികാരത്തിന്മേലുള്ള ഈ കടന്നുകയറ്റം രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്നതാണെന്ന് യുഎഇ ചൂണ്ടിക്കാട്ടി. ജിസിസി രാജ്യങ്ങളുടെയും പശ്ചിമേഷ്യയുടെയും സമാധാന അന്തരീക്ഷം തകർക്കുന്ന അപകടകരമായ നീക്കമാണിതെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആക്രമണത്തിൽ പരുക്കേറ്റ 10 സൈനികരും യുഎഇ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു.

കുവൈത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യുഎഇ തങ്ങളുടെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും അറിയിച്ചു.

ഇറാനെതിരായ യുഎസ്-ഇസ്റാഈൽ യുദ്ധം 30 ദിവസം പിന്നിടുന്ന വേളയിലാണ് അയൽരാജ്യമായ കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം ഉണ്ടായിരിക്കുന്നത്. കരയുദ്ധം ആരംഭിച്ചാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇറാൻ നേരത്തെ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടയിലുണ്ടായ പുതിയ ആക്രമണം മേഖലയിലെ സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.

uae has strongly condemned iran’s attack on kuwait, expressing solidarity and support for the gulf nation. authorities stressed the need for restraint, de escalation, and collective efforts to maintain regional security and stability amid rising tensions

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന് മുന്നിൽ അമേരിക്ക നാണംകെട്ടു എന്ന പരാമർശം; ജർമ്മനിയിൽ നിന്ന് 5,000 സൈനികരെ പിൻവലിക്കാൻ ട്രംപ്, യൂറോപ്പിൽ പടലപ്പിണക്കം!

International
  •  9 days ago
No Image

യുദ്ധഭീതി ഒഴിഞ്ഞു: ഖത്തറില്‍ സമുദ്ര ഗതാഗതം പൂര്‍ണ്ണസ്ഥിതിയിലേക്ക്

qatar
  •  9 days ago
No Image

ഇന്ധനവില വര്‍ധന: രാജ്യാന്തര സര്‍വിസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ; നിരക്കുകള്‍ കൂടും

National
  •  9 days ago
No Image

ഒരേസമയം ഒരു വിദ്യാർഥിക്ക് രണ്ട് കോളജുകളിൽ പഠിക്കാം; കാലിക്കറ്റ് സർവകലാശാല കോളജുകൾ ഷിഫ്റ്റ് സംവിധാനത്തിലേക്ക്

Kerala
  •  9 days ago
No Image

ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ; "ലോകത്തെ ഒന്നാം നമ്പർ ആണവ വ്യാപാരി അമേരിക്കയല്ലേ?" ഇരട്ടത്താപ്പെന്ന് വിമർശനം

International
  •  9 days ago
No Image

മണിയാർ ജലവൈദ്യുത പദ്ധതി ഉടക്കിട്ട് വ്യവസായ വകുപ്പ്; ഏറ്റെടുക്കൽ ഉപേക്ഷിച്ച്കെ.എസ്.ഇ.ബി

Kerala
  •  9 days ago
No Image

ഭരണമാറ്റമോ തുടർച്ചയോ? ജനഹിതമറിയാം നാളെ

Kerala
  •  9 days ago
No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  9 days ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  9 days ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  9 days ago