സ്‌പെയ്ൻ പുറത്തായാൽ 2026 ലോകകപ്പ് ആ ടീം നേടണം: ലൂയിസ് എൻറിക്വ
2026 ഫിഫ ലോകകപ്പിൽ കിരീടം നേടാൻ സാധ്യതയുള്ള ടീമുകൾ ഏതെല്ലാമാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പിഎസ്ജി പരിശീലകൻ ലൂയിസ് എൻറിക്വ. ലോകകപ്പിൽ എല്ലാ ടീമുകൾക്കും വെല്ലുവിളിയാവാൻ പോർച്ചുഗലിന് സാധിക്കുമെന്നാണ് എൻറിക്വ പറഞ്ഞത്. സ്‌പെയ്ൻ ലോകകപ്പ് നേടാൻ താൻ ആഗ്രഹിക്കുന്നുവെന്നും സ്‌പെയ്ൻ പുറത്തായാൽ പോർച്ചുഗൽ കിരീടമുയർത്തണമെന്നും പാരീസ് പരിശീലകൻ വ്യക്തമാക്കി. വേൾഡ് സോക്കർ ടോൾക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു എൻറിക്വ.
''എന്നെ സംബന്ധിച്ചിടത്തോളം പോർച്ചുഗൽ ലോകകപ്പ് നേടാൻ കഴിവുള്ള മുൻനിര ടീമുകളിൽ ഒന്നാണ്. എന്നാൽ സ്പെയ്നിനെ പോലെ മറ്റുള്ള ശക്തമായ ടീമുകളും ഫേവറൈറ്റുകളാണ്.വ്യക്തിഗത നിലവാരത്തിന്റെ കാര്യത്തിൽ പോർച്ചുഗൽ വേറിട്ടുനിൽക്കുന്നു. വർഷങ്ങളായി ലോകമെമ്പാടും മികച്ച താരങ്ങൾ, സ്പോർട്സ് ഡയറക്ടർമാർ, പരിശീലകർ എന്നിവരെ പോർച്ചുഗൽ സൃഷ്ടിക്കുന്നുണ്ട്. എല്ലായിടത്തും പോർച്ചുഗീസുകാർ ഉണ്ട്. ഇത് വളരെ ഉയർന്ന തലത്തിലാണ്. വ്യക്തിഗത നിലവാരം കൊണ്ട് എപ്പോഴും മുന്നിട്ടുനിൽക്കുന്ന ടീമാണ് അവർ. പോർച്ചുഗലിന് ഇല്ലാത്തത് ഒരു ലോകകപ്പാണ്. സ്‌പെയ്ൻ ലോകകപ്പ് ഉയർത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ സ്‌പെയ്ൻ പുറത്തായാൽ പോർച്ചുഗൽ അത് നേടണം'' ലൂയിസ് എൻറിക്വ പറഞ്ഞു.
2006 ലോകകപ്പിൽ സെമി ഫൈനൽ വരെ മുന്നേറാൻ പോർച്ചുഗലിന് സാധിച്ചിരുന്നു. എന്നാൽ പിന്നീടൊരിക്കൽ പോലും ആദ്യ നാളിൽ ഇടം പിടിക്കാൻ പറങ്കിപ്പടക്ക് സാധിച്ചിരുന്നില്ല. 2022 ഖത്തർ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോട് തോറ്റാണ് പോർച്ചുഗൽ പുറത്തായത്.
സമീപകാലങ്ങളിൽ മിന്നും ഫോമിലാണ് പോർച്ചുഗൽ കളിച്ചുകൊണ്ടിരിക്കുന്നത്. 2025ൽ സ്പെയിനിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി പോർച്ചുഗൽ യുവേഫ നേഷൻസ് ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു. ഷൂട്ടൗട്ടിൽ 5-3ന് സ്പാനിഷ് പടയെ വീഴ്ത്തിയാണ് പോർച്ചുഗൽ കിരീടം സ്വന്തമാക്കിയത്.
നിശ്ചിത സമയത്തും അധിക സമയത്തും 2-2 എന്ന സ്‌കോറിൽ സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ, പെനൽറ്റി ഷൂട്ടൗട്ടിലൂടെയാണ് പോർച്ചുഗൽ വിജയികളായത്. പോർച്ചുഗലിന്റെ രണ്ടാം യുവേഫ നേഷൻസ് ലീഗ് കിരീട നേട്ടമായിരുന്നു ഇത്. 2019ലാണ് ഇതിനു മുമ്പ് പോർച്ചുഗൽ ആദ്യമായി ഈ ടൂർണമെന്റ് വിജയിച്ചത്. കൂടാതെ, ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും തകർപ്പൻ പ്രകടനമാണ് ടീം കാഴ്ചവെച്ചത്.
PSG coach Luis Enrique has revealed which teams are likely to win the 2026 FIFA World Cup. Enrique said that Portugal can challenge all teams in the World Cup. The Paris coach stated that he wants Spain to win the World Cup and that if Spain is eliminated, Portugal should lift the trophy.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."