HOME
DETAILS

റിപബ്ലിക് ദിനാഘോഷം: ലുലു സ്റ്റോറുകളില്‍ 'ഇന്ത്യ ഉത്സവ്' ആരംഭിച്ചു

  
January 24, 2026 | 6:03 AM

India Utsav begun at Lulu stores as part of the Republic Day celebrations

അബൂദബി: 77ാം റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി 'ഇന്ത്യ ഉത്സവി'ന് ലുലു സ്റ്റോറുകളില്‍ തുടക്കമായി. ലുലു സി.ഇ.ഒ സെയ്ഫി രൂപാവാലയുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ എംബസി ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കൗണ്‍സിലര്‍ രോഹിത് മിശ്ര അബൂദബി അല്‍ വഹ്ദ മാളിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഇന്ത്യ ഉത്സവിന്റെ ഭാ?ഗമായി ലുലു സ്റ്റോറുകളില്‍ ലഭ്യമാക്കിയിരിക്കുന്നത്.
ഇന്ത്യ ഉത്സവിലൂടെ കൂടുതല്‍ മികച്ച വിപണിയാണ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് ഇന്ത്യന്‍ എംബസി ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കൗണ്‍സിലര്‍ രോഹിത് മിശ്ര പറഞ്ഞു. പ്രവാസികള്‍ക്ക് ഉള്‍പ്പടെ മികച്ച ഷോപ്പിങ്ങ് അനുഭവമാണ് ഇന്ത്യ ഉത്സവ് സമ്മാനിക്കുക. ഇന്ത്യയും യു.എ.ഇയും തമ്മില്‍ 200 ബില്യണ്‍ ഡോളറിന്റെ വ്യാപാരം എന്ന ലക്ഷ്യത്തിന് വേ?ഗത പകരുന്നതാണ് ലുലുവിന്റെ പ്രവര്‍ത്തനമെന്നും അദേഹം വ്യക്തമാക്കി.

ഒരു ബില്യണ്‍ ഡോളറിലേറെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ലുലു വിപണിയില്‍ ലഭ്യമാക്കുന്നുണ്ടെന്നും, ഓരോ വര്‍ഷവും ഇത് വര്‍ധിക്കുകയാണെന്നും സെയ്ഫി രൂപാവാല വ്യക്തമാക്കി. ഇന്ത്യ ഉത്പന്നങ്ങള്‍ക്ക് ഏറ്റവും മികച്ച ഓഫറുകളാണ് ലഭ്യമാക്കിയിരുക്കുന്നതെന്നും അദേഹം വ്യക്തമാക്കി.
പഴം പച്ചക്കറി, ?ഗ്രോസറി, ഫ്രഷ് ഫുഡ്, ബേക്കറി, മില്ലറ്റ്‌സ്, ബിരിയാണി, മധുര പലഹാരങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ക്ക് മികച്ച ഓഫറുകളാണ് ഉള്ളത്. ഫാഷന്‍ ഉത്പന്നങ്ങള്‍, ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവയ്ക്കും നല്ല ഓഫറുകളുണ്ട്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്കും ഓഫര്‍ ലഭ്യമാണ്.

ലുലു ?ഗ്ലോബല്‍ ഓപറേഷന്‍സ് ഡയരക്ടര്‍ ഷാബു അബ്ദുല്‍ മജീദ്, മാര്‍ക്കറ്റിങ്ങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയരക്ടര്‍ വി.നന്ദകുമാര്‍, പ്രൊജക്ട് ഡെവലപ്പ്‌മെന്റ് ഡയരക്ടര്‍ അബൂബക്കര്‍.ടി, ലുലു അബൂദബി ആന്‍ഡ് അല്‍ ദഫ്ര ഡയരക്ടര്‍ അജയ് കുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

As part of the 77th Republic Day celebrations, the 'India Utsav' festival has kicked off across LuLu stores. Rohit Mishra, Trade and Investment Counsellor at the Indian Embassy, inaugurated the event at the Al Wahda Mall LuLu Hypermarket in Abu Dhabi, in the presence of LuLu CEO Saifee Rupawala. The festival showcases an extensive collection of diverse Indian products across all outlets. Speaking at the ceremony, Rohit Mishra noted that 'India Utsav' provides a significantly better market platform for Indian goods to reach a wider audience.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ കാലുകുത്തുന്ന യുഎസ് സെെനികരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് ഭക്ഷണമാക്കും; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ 

International
  •  5 days ago
No Image

കണ്ണൂരിലെ സുരക്ഷിത സീറ്റുകളില്‍ മാത്രമേ നിങ്ങള്‍ക്ക് ജയിക്കാനാവൂ; അമ്പലപ്പുഴയില്‍ മത്സരിച്ച് ജയിക്കാനുള്ള തന്റേടമുണ്ടോ? സിപിഎം നേതാക്കളെ വെല്ലുവിളിച്ച് ജി സുധാകരന്‍ 

Kerala
  •  5 days ago
No Image

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്; 284 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

National
  •  5 days ago
No Image

പ്രതിസന്ധികൾ യുഎഇയെ കൂടുതൽ കരുത്തരാക്കും; പതറാതെ വികസന കുതിപ്പ് തുടരുമെന്ന് ശൈഖ് മുഹമ്മദ്

uae
  •  5 days ago
No Image

ഇസ്‌റാഈല്‍ കെമിക്കല്‍ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; രാസവസ്തുക്കള്‍ ചോര്‍ന്നു; സമീപ പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം 

International
  •  5 days ago
No Image

കുവൈത്തിൽ സൈനിക ക്യാമ്പിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; 10 സൈനികർക്ക് പരുക്ക്

Kuwait
  •  5 days ago
No Image

എസ്ഡിപിഐ പിന്തുണ തള്ളാതെ എ. വിജയരാഘവന്‍; ആര് വോട്ട് തന്നാലും സ്വീകരിക്കും, അതാണ് ജനാധിപത്യ സമ്പ്രദായമെന്ന് വിശദീകരണം

Kerala
  •  5 days ago
No Image

ഇന്ധനപ്രതിസന്ധിയിൽ ശ്രീലങ്കയെ ചേർത്തുപിടിച്ച് ഇന്ത്യ; 20,000 ടൺ ഡീസലും 18,000 ടൺ പെട്രോളും കൈമാറി

National
  •  5 days ago
No Image

വ്യാജ വീഡിയോകൾക്ക് വിലക്ക്; അണക്കെട്ടുകളുടെ ദൃശ്യം ചിത്രീകരിക്കരുത്; കർശന നിർദ്ദേശങ്ങളുമായി റാസൽഖൈമ പൊലിസ്

uae
  •  5 days ago
No Image

സ്ത്രീകള്‍ക്ക് 2000 രൂപ ധനസഹായം; പെന്‍ഷന്‍ തുക ഉയര്‍ത്തും; സൗജന്യ വൈദ്യുതിയും, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പും; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക

Kerala
  •  5 days ago