HOME
DETAILS

തിരുവനന്തപുരത്ത് സഞ്ജു കളിക്കില്ല, കാരണം അതാണ്: വ്യക്തമാക്കി മുൻ താരം

  
January 24, 2026 | 4:52 AM

aakash chopra talks about sanju samson

ഇന്ത്യ-ന്യൂസിലാൻഡ് ടി-20 പരമ്പരയിൽ ഇതുവരെ മികച്ച പ്രകടനങ്ങൾ നടത്താൻ മലയാളി സൂപ്പർ താരം സഞ്ജു സാംസണിന് സാധിച്ചിട്ടില്ല. രണ്ട് മത്സരത്തിലും ഒറ്റയക്കത്തിനാണ് സഞ്ജു മടങ്ങി. എന്നാൽ ലഭിച്ച അവസരം കൃത്യമായി മുതലാക്കാൻ ഇഷാൻ കിഷന് സാധിച്ചു. റായ്പൂരിൽ നടന്ന രണ്ടാം മത്സരത്തിൽ മിന്നും പ്രകടനമാണ് ഇഷാൻ നടത്തിയത്.

ഇപ്പോൾ പരമ്പരയിലെ സഞ്ജുവിന്റെ ഭാവിയെന്താകുമെന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. സഞ്ജുവിന് ഇപ്പോൾ സമ്മർദ്ദം ഉണ്ടെന്നും റൺസ് നേടിയില്ലെങ്കിൽ വിശാഖപട്ടണത്തും തിരുവനന്തപുരത്തും സഞ്ജുവിന് പകരം ഇഷാൻ കിഷൻ ഓപ്പണർ ആവുമെന്നുമാണ് ഇഷാൻ കിഷന്റെ വിലയിരുത്തൽ. 

''തിരിച്ചുവരവ് അരങ്ങേറ്റത്തെക്കാൾ കഠിനമാണ്. ആദ്യ മത്സരത്തിൽ കുറച്ചു റൺസ് നേടിയതിന് ശേഷം പുറത്തായ ഇഷാൻ രണ്ടാം മത്സരത്തിൽ തിരിച്ചുവന്നു. വളരെ കുറച്ചു താരങ്ങൾക്ക് മാത്രമേ ഇത് ചെയ്യാൻ സാധിക്കൂ. ഇപ്പോൾ സഞ്ജുവിന്റെ മേൽ സമ്മർദ്ദമുണ്ട്. അദ്ദേഹം റൺസ് നേടിയാൽ ടീമിൽ നിലനിൽക്കാം. റൺസ് നേടിയില്ലെങ്കിലും വിശാഖപട്ടണത്തും തിരുവനന്തപുരത്തും കളിക്കുന്നത് ഇഷാൻ കിഷൻ ആയിരിക്കും'' ആകാശ് ചോപ്ര ഇഎസ്പിഎൻ ക്രിക് ഇൻഫോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ന്യൂസിലാൻഡിനെതിരായ രണ്ടാം ടി-20യിൽ 32 പന്തിൽ 76 റൺസാണ് ഇഷാൻ നേടിയത്. 11 ഫോറുകളും ആറ് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. പവർ പ്ലേ പൂർത്തിയാവുന്നതിന് മുമ്പ് തന്നെ ഇഷാൻ കിഷൻ അർദ്ധ സെഞ്ച്വറി കടന്നിരുന്നു.

ടി-20യിൽ ഇന്ത്യക്കായി പവർ പ്ലേയിൽ ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കുന്ന രണ്ടാമത്തെ താരമായും കിഷൻ ഇതോടെ മാറി. 56 റൺസാണ് താരം പവർപ്ലേയിൽ അടിച്ചെടുത്തത്‌. യശ്വസി ജെയ്‌സ്വാളിനെ മറികടന്നാണ് ഇഷാന്റെ മുന്നേറ്റം. ജെയ്‌സ്വാൾ 2023ൽ ന്യൂസിലാൻഡിനെതിരെ 53 റൺസായിരുന്നു. 2025ൽ ഇംഗ്ലണ്ടിനെതിരെ 58 റൺസ് നേടിയ അഭിഷേക് ശർമയാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 

രണ്ടാം ടി-20യിൽ ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. റായ്പൂരിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് കിവീസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 15.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടന്നു. 

Sanju Samson has not been able to perform well in the India-New Zealand T20 series so far. Sanju returned with single figures in both the matches. But Ishan Kishan was able to make the most of the opportunity. Ishan put in a brilliant performance in the second match held in Raipur. Now, former Indian player Aakash Chopra is talking about what will happen to Sanju in the series.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തവനൂരിലേക്കില്ല; സിറ്റിംഗ് സീറ്റ് വിട്ട് കെ.ടി ജലീൽ പൊന്നാനിയിൽ മത്സരിക്കാൻ സാധ്യത

Kerala
  •  2 hours ago
No Image

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അനുമതിയില്ലാതെ നഗരത്തിൽ ഫ്ലെക്സും കൊടികളും; ബിജെപിക്ക് 20 ലക്ഷം പിഴയിട്ട് ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷൻ 

Kerala
  •  3 hours ago
No Image

സൂര്യൻ ഉദിച്ചപ്പോൾ കോഹ്‌ലി വീണു; ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ നായകൻ

Cricket
  •  3 hours ago
No Image

കുരങ്ങന്‍ കിണറ്റിലെറിഞ്ഞ നവജാതശിശുവിന് 'ഡയപ്പര്‍' രക്ഷയായി; ഛത്തീസ്ഗഢില്‍ കുഞ്ഞിന് പുനര്‍ജന്മം

National
  •  3 hours ago
No Image

ജില്ലാ കലക്ടറുടെ കാറപകടം: അലക്ഷ്യമായി വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  3 hours ago
No Image

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലെത്തിക്കാൻ സഹായം തേടി മകൾ 

National
  •  3 hours ago
No Image

യു.എ.ഇയിലെ സമസ്ത പൊതുപരീക്ഷ ഇന്ന് സമാപിക്കും; എഴുതിയത് 1500ലധികം വിദ്യാര്‍ഥികള്‍

uae
  •  3 hours ago
No Image

ആദ്യഘട്ട സ്ഥാനാർഥികളുമായി കോൺഗ്രസ്; വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് മുൻപ് പ്രഖ്യാപനം

Kerala
  •  3 hours ago
No Image

വിഴിഞ്ഞം രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം; ചരിത്ര കുതിപ്പിന്റെ ഉദ്‌ഘാനം മുഖ്യമന്ത്രി നിർവഹിക്കും

Kerala
  •  4 hours ago
No Image

കഴക്കൂട്ടത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: കൊല്ലം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Kerala
  •  4 hours ago