HOME
DETAILS

'ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക, എഫ്.സി.ആര്‍.ഐ ഭേദഗതി ബില്ലില്‍ നിന്ന് പിന്തിരിയണം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി  

  
March 30, 2026 | 7:10 AM

cm-writes-to-pm-modi-withdraw-fcra-amendment-bill-minority-concerns

തിരുവനന്തപുരം: വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങള്‍ നടക്കുന്ന ധര്‍മ്മസ്ഥാപനങ്ങള്‍ക്കിടയിലും  വലിയ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

കേന്ദ്ര സര്‍ക്കാര്‍ ഈ ഭേദഗതിയുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു. 

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമപ്രകാരം അനുമതി പുതുക്കുന്നതിനുള്ള അപേക്ഷ നിരസിക്കപ്പെട്ടാലോ, അല്ലെങ്കില്‍ കാലാവധിക്കുള്ളില്‍ പുതുക്കല്‍ ലഭ്യമാകാതെയായാലോ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയതായി കണക്കാക്കുമെന്നതാണ് പുതിയ വ്യവസ്ഥ.  ഇത്തരം സാഹചര്യങ്ങളില്‍ വിദേശ സംഭാവനകളും ആസ്തികളും കേന്ദ്ര സര്‍ക്കാര്‍ നിര്‍ണ്ണയിക്കുന്ന അതോറിറ്റിയുടെ നിയന്ത്രണത്തിലേക്ക് പോകും എന്നതാണ് പുതിയ കരട് ബില്ലിലെ വ്യവസ്ഥ.

പൊതുതാല്‍പര്യത്തിന് വിരുദ്ധമായ നടപടികള്‍ ഉണ്ടായാല്‍ പരിഹരിക്കാന്‍ 2010 ലെ വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം പര്യാപ്തമാണ്. തികച്ചും സാങ്കേതിക കാരണങ്ങളാല്‍പോലും അനുമതി ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടാകുകയോ, അപേക്ഷ സമര്‍പ്പിക്കുന്നതില്‍ വൈകല്യം സംഭവിക്കുകയോ ചെയ്താല്‍ ആസ്തികള്‍ കേന്ദ്ര സര്‍ക്കാര്‍ താല്‍ക്കാലികമായി ഏറ്റെടുക്കുന്ന അവസ്ഥയിലേക്കാണ് ഇത് നയിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നാല്‍ ബന്ധപ്പെട്ട ആസ്തികള്‍ കണ്ടുകെട്ടപ്പെടുന്ന സാഹചര്യം ഉണ്ടാകും.

ഇപ്പോള്‍ അവതരിപ്പിച്ച ഭേദഗതി പ്രകാരം, തികച്ചും സാങ്കേതിക കാരണങ്ങള്‍ കൊണ്ടുപോലും രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടുകയും ആസ്തികള്‍ ഏറ്റെടുക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ സൃഷ്ടിക്കപ്പെടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഉയരുന്ന ഈ ആശങ്കകള്‍ യുക്തിസഹവും ഗൗരവമുള്ളതുമാണ്. ഇതു സംബന്ധിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പെടെ മുന്നോട്ട് വെച്ച ആശങ്കകള്‍ ദൂരുകരിച്ച ശേഷം വേണം ബില്ലിന്റെ  തുടര്‍നടപടി സ്വീകരിക്കാവൂ. - മുഖ്യമന്ത്രി പറഞ്ഞു. 

 

Pinarayi Vijayan has written to Narendra Modi expressing concern over the proposed FCRA amendment bill, stating that it has created anxiety among minority communities. He urged the Centre to withdraw the bill, highlighting its potential impact and calling for reconsideration.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലക്ഷദ്വീപില്‍ അവധി ആഘോഷിക്കാനെത്തിയ മലയാളി വ്യോമസേനാ വിങ് കമാന്‍ഡര്‍ കടലില്‍ മുങ്ങിമരിച്ചു

Kerala
  •  18 hours ago
No Image

യുഎഇയിൽ ചൂട് കടുക്കുന്നു; വരുംദിവസങ്ങളിൽ താപനില 45 ഡിഗ്രിവരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

uae
  •  18 hours ago
No Image

ഒടുവില്‍ തീരുമാനം; മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായി; അന്തിമ പട്ടിക മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു

Kerala
  •  18 hours ago
No Image

ജി സുധാകരന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു; പ്രോം ടേം സ്പീക്കര്‍ ചുമതല

Kerala
  •  18 hours ago
No Image

കെ.എസ്.ആര്‍.ടി.സി.യില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രം; വരുമാന പരിധിയില്ല

Kerala
  •  19 hours ago
No Image

റോഡ് അച്ചടക്കം ലംഘിച്ചാൽ 400 ദിർഹം പിഴ; ഡ്രൈവർമാർ ജാഗ്രതൈ, ക്യാമറ ദൃശ്യങ്ങൾ പുറത്തുവിട്ട് റാസൽഖൈമ പൊലിസ്

uae
  •  18 hours ago
No Image

മോദിയോട് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പൂട്ടി; കമന്റ് ബോക്‌സില്‍ അധിക്ഷേപം തുടര്‍ന്ന് മോദി അനുകൂലികള്‍ 

International
  •  19 hours ago
No Image

ആഗോള സമ്പന്നരുടെ പ്രിയപ്പെട്ട കേന്ദ്രമായി യുഎഇ; ഫോബ്‌സ് പട്ടികയിൽ 17 ശതകോടീശ്വരന്മാർ, മുന്നിൽ ഇന്ത്യൻ വ്യവസായികളും ക്രിപ്റ്റോ രാജാവും

uae
  •  19 hours ago
No Image

“പൂക്കി സി.എം”; വൈറലായി സതീശന്റെ ‘ജെൻസി ’ ഇമേജ്

Kerala
  •  19 hours ago
No Image

അന്ധവിശ്വാസങ്ങളെ കാറ്റില്‍പ്പറത്തി 'മന്‍മോഹന്‍ ബംഗ്ലാവിലേക്ക്' ഒ.ജെ ജനീഷ്; പുതിയ മന്ത്രിമാരുടെ ഔദ്യോഗിക വസതികളായി

Kerala
  •  20 hours ago