HOME
DETAILS

പ്രചാരണത്തിന് പണം നൽകി ആളെ ഇറക്കിയെന്ന് വാർത്ത; കെ. മുരളീധരന്റെ പരാതിയിൽ റിപ്പോർട്ടർ ചാനലിനെതിരെ കലാപശ്രമത്തിന് കേസ്

  
March 30, 2026 | 8:58 AM

police register case against reporter tv following complaint by k muraleedharan

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരന്റെ പരാതിയിൽ റിപ്പോർട്ടർ ടിവിക്കെതിരെ പൊലിസ് കേസെടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം നൽകി ആളെയിറക്കി എന്ന തരത്തിൽ വാർത്ത നൽകിയതിനെത്തുടർന്നാണ് തിരുവനന്തപുരം സിറ്റി സൈബർ പൊലിസ് കേസെടുത്തത്.

തൊഴിലാളികളെ വിതരണം ചെയ്യുന്ന ഒരു മൊബൈൽ ആപ്പ് വഴി മുരളീധരന്റെ റാലിയിലേക്ക് ദിവസവേതനത്തിന് 20 പേരെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയെന്നായിരുന്നു ചാനൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഇത്തരമൊരു പരസ്യം താനോ പാർട്ടിയോ നൽകിയിട്ടില്ലെന്നും, തന്നെ അപകീർത്തിപ്പെടുത്താനുള്ള വ്യാജവാർത്തയാണിതെന്നും മുരളീധരൻ ആരോപിച്ചു.

സംഭവത്തിൽ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കും സംസ്ഥാന പൊലിസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിനും മുരളീധരൻ നേരിട്ട് പരാതി നൽകി. തുടർന്ന്, മുരളീധരന്റെ പരാതിയിൽ ഭാരതീയ ന്യായ സംഹിതയിലെ 192-ാം വകുപ്പ് പ്രകാരം കലാപശ്രമത്തിനാണ് റിപ്പോർട്ടർ ‍ചാനലിനെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ തിരുവനന്തപുരം സിറ്റി സൈബർ പൊലിസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി പിന്നിലാകുമെന്ന ഭയമാണ് ഇത്തരമൊരു വ്യാജപ്രചാരണത്തിന് കാരണമെന്ന് യുഡിഎഫ് ആരോപിക്കുന്നു. അതേസമയം, വാർത്തയുടെ ഉറവിടം, ആപ്പിൽ പരസ്യം പ്രത്യക്ഷപ്പെട്ടതെങ്ങനെ എന്നിവ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്. 

Thiruvananthapuram City Cyber Police registered a case against Reporter TV based on a complaint filed by UDF candidate K. Muraleedharan from Vattiyoorkavu. The action follows a news report alleging that people were paid to participate in election campaigning.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൊവ്വ, ഛിന്നഗ്രഹ പര്യവേക്ഷണത്തിന് 44 ബില്യണ്‍ ദിര്‍ഹത്തിന്റെ വന്‍ നിക്ഷേപവുമായി യു.എ.ഇ

uae
  •  2 days ago
No Image

നെഞ്ചെരിച്ചിലും അസിഡിറ്റിയും അലട്ടുന്നുണ്ടോ? ഈ  മോശം ശീലങ്ങള്‍ ഉടന്‍ മാറ്റാം

Kerala
  •  2 days ago
No Image

കൊല്ലത്ത് 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് 12 കാരനെ കെട്ടിതൂക്കി മര്‍ദ്ദിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  2 days ago
No Image

ഡല്‍ഹിയില്‍ സി.എന്‍.ജിക്ക് വീണ്ടും വിലകൂട്ടി; രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ വര്‍ധന

National
  •  2 days ago
No Image

മഴയത്ത് ടിപ്പറിന്റെ അടിയില്‍ അഭയം തേടിയ യുവാവ് ഡംപ് ബോക്‌സ് തലയില്‍ വീണ് മരിച്ചു

Kerala
  •  2 days ago
No Image

മാറാടും മലബാര്‍ കലാപവും മറക്കില്ല, യു.ഡി.എഫ് അധികാരത്തിലേറും മുന്‍പ് ലീഗ് ഭരിച്ചുതുടങ്ങി; വീണ്ടും കടന്നാക്രമിച്ച് വെള്ളാപ്പള്ളി

Kerala
  •  2 days ago
No Image

യു.എ.ഇയില്‍ ഈ ആഴ്ച ശക്തമായ പൊടിക്കാറ്റിനും താപനില കുറയാനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം  | UAE Weather Alert

uae
  •  2 days ago
No Image

സംസ്ഥാനത്ത് ക്ഷയ രോ​ഗികളുടെ എണ്ണം കുറയുന്നു, കൂടുതല്‍ രോഗികള്‍ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ

Kerala
  •  2 days ago
No Image

ഗര്‍ഭിണി കാറിനുള്ളില്‍ വെന്തുമരിച്ച സംഭവം : തീപടര്‍ന്നത് പിന്നില്‍ നിന്ന്; ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് എംവിഡി

Kerala
  •  2 days ago
No Image

ബിഗ് മിസ്; ഇവരിത്തവണ ലോകകപ്പിനില്ല, ലോകം കാത്തിരിക്കുന്ന കാൽപ്പന്തുകളിക്ക് ഇനി 25 നാൾ കൂടി

International
  •  2 days ago