HOME
DETAILS

ഗര്‍ഭാശയഗള കാന്‍സര്‍: സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട, ജീവിത ശൈലിയും പ്രതിരോധവും

  
ഡോ. ബിലാല്‍ തങ്ങള്‍ ടി.എം (മെഡിക്കല്‍ ലീഡ്, നൂറ എ.ഐ ഹെല്‍ത്ത് സ്‌ക്രീനിങ് സെന്റര്‍)
March 30, 2026 | 8:15 AM

cervical cancer stay aware stay safe

ആശങ്കകള്‍ പിടിമുറുക്കിയിരിക്കുന്ന മേഖലയാണ് ലൈംഗികാരോഗ്യം സംബന്ധിച്ച അറിവുകളുടേത്. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസ്  (എച്ച്.പി.വി) വളരെ സാധാരണമായി ഇന്ന് കണ്ടുവരുന്നു. ഇതിന്റെ വാഹകരായി ഏറെ കഴിഞ്ഞാണ് മിക്കവര്‍ക്കും  രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. ആശുപത്രിയിലെത്തി ഗര്‍ഭാശയഗള കാന്‍സര്‍ കണ്ടെത്തുന്നത് മിക്കവാറും രോഗം മൂര്‍ഛിച്ച ശേഷമായിരിക്കും.


എച്ച്.പി.വി വൈറസിനെ പ്രതിശോധിക്കുന്നതില്‍ വ്യക്തി ശുചിത്വം വളരെ പ്രധാനമാണ്. ആവര്‍ത്തിച്ചുണ്ടാകുന്ന അണുബാധയും അവഗണിക്കപ്പെടുന്ന ലക്ഷണങ്ങളും പ്രശ്‌നങ്ങളിലേക്കു നയിക്കുന്നു. അസ്വസ്ഥത, സ്രവങ്ങള്‍, ക്രമം തെറ്റിയ രക്തസ്രാവം എന്നിവയുണ്ടാകുമ്പോള്‍ തുടക്കത്തില്‍ തന്നെ വിദഗ്ധ ഉപദേശം തേടുന്നത് ചെറിയ പ്രശ്‌നങ്ങള്‍ ഗുരുതരമായിത്തീരുന്നത് തടയാന്‍ സഹായകമാകും. സുരക്ഷിതമായ ലൈംഗിക പ്രക്രിയകള്‍, ആരോഗ്യ രംഗത്തുള്ളവരുമായി നടത്തുന്ന തുറന്ന സംഭാഷണങ്ങള്‍ എന്നിവ ഗര്‍ഭാശയഗള കാന്‍സറിലേക്കു നയിക്കുന്ന കാരണങ്ങള്‍ കുറച്ചുകൊണ്ടുവരാന്‍ സഹായിക്കും.  

അപകടകരമെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും പുകവലി മിക്കപ്പോഴും ഇത്തരം ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു. പുകയില പ്രതിരോധ ശേഷി ദുര്‍ബ്ബലപ്പെടുത്തുകയും ഗര്‍ഭാശയ ഗളത്തിലെ സെല്ലുകള്‍ തകരാറിലാക്കുകയും ചെയ്യുന്നു. ഇത് എച്ച്.പി.വി പ്രതിരോധം ദുഷ്‌കരമാക്കുന്നു. പുകവലി ഉപേക്ഷിച്ച സ്ത്രീകള്‍ക്ക് പ്രതിരോധ ശേഷി മൊത്തത്തില്‍ വര്‍ധിക്കുന്നതായി കണ്ടിട്ടുണ്ട്. കേടുപാടുകള്‍ തീര്‍ക്കാന്‍ ശരീരത്തിന് നല്ലൊരു അവസരം നല്‍കുകയാണ് ചെയ്യുന്നത്. അധികമാരും കണക്കിലെടുക്കാത്ത ഈ പ്രശ്‌നം വളരെ പ്രധാനമാണ്.  
ശരീരത്തിന് രോഗ പ്രതിരോധ ശേഷിയുണ്ടായിരിക്കുക എന്നത് വളരെ പ്രധാനമാണ്. ഭക്ഷണം, ഉറക്കം, സമ്മര്‍ദ്ദം, ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവ അണുബാധകളോടും കോശ വ്യതിയാനങ്ങളോടുമുള്ള ശരീരത്തിന്റെ പ്രതികരണത്തെ സ്വാധീനിക്കുന്നുണ്ട്. കാന്‍സര്‍ തടയുന്നതുമായി ഇതിനു ബന്ധമില്ലെങ്കിലും ഇവയുടെ ഫലങ്ങള്‍ പതുക്കെ വന്നുചേരും. പരിശോധന അനന്തമായി നീട്ടിവയ്ക്കാതെ സംശയം തോന്നുമ്പോള്‍ തന്നെ അതു നടത്തേണ്ടതുണ്ട്.

ഗര്‍ഭാശയ ഗളത്തില്‍ തുടക്കത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാറില്ല. പാപ്‌സ്മിയര്‍ പരിശോധനകളും എച്ച്.പി.വി ടെസ്റ്റുകളും നടത്തുന്നത് അസാധാരണ വ്യതിയാനങ്ങള്‍ കാന്‍സറായി മാറുന്നതിനു മുമ്പു തന്നെ കണ്ടെത്താന്‍ സഹായിക്കും.  ഈ ഘട്ടത്തില്‍ ചെറിയ ചികിത്സയും പരിചരണവും മതിയാകും. പല സ്ത്രീകളും പരിശോധന നീട്ടിവയ്ക്കുന്നത് അവര്‍ക്ക് കുഴപ്പമൊന്നും തോന്നാത്തതുകൊണ്ടാകാം. നേരത്തെ കണ്ടെത്തുന്നതിനെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും ചര്‍ച്ച നടക്കുന്നത് വലിയ തോതില്‍ പ്രയോജനം ചെയ്യും. സ്ത്രീകള്‍ ഇതേക്കുറിച്ച് കൂടുതല്‍ അറിവുള്ളവരാകുന്നത് തുടക്കത്തില്‍ തന്നെ പരിശോധനകള്‍ക്കും രോഗ നിര്‍ണയത്തിനുമുള്ള സാധ്യത വര്‍ധിപ്പിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പത്തു വയസ്സുകാരനെ ലഹരി നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

Kerala
  •  2 days ago
No Image

ഐഎസ്എൽ: എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം; പട്ടികയിൽ എട്ടാം സ്ഥാനത്ത്

National
  •  2 days ago
No Image

ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി: 275 മില്യൺ ഡോളർ പിഴയൊടുക്കാൻ അദാനി ഗ്രൂപ്പ്‌; യുഎസുമായി ഒത്തുതീർപ്പ്‌

International
  •  2 days ago
No Image

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

National
  •  2 days ago
No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  2 days ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  2 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  2 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  2 days ago