HOME
DETAILS

യു.എസില്‍ കുടിയേറ്റ പരിശോധനക്കിടെ വെടിവെപ്പ്; 37കാരന്‍ കൊല്ലപ്പെട്ടു, ആഴ്ചകള്‍ക്കിടെ നടന്ന രണ്ടാമത്തെ സംഭവം

  
Web Desk
January 25, 2026 | 5:35 AM

us citizen killed in immigration check shooting in minneapolis sparks protests

മിനിയപോളിസ്: യു.എസില്‍ കുടിയേറ്റ പരിശോധനക്കിടെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. യു.എസ് സംസ്ഥാനമായ മിനസോടയിലെ മിനിയപ്പലിസ് നഗരത്തില്‍ ഇമിഗ്രേഷന്‍ ഏജന്റ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. യുഎസ് പൗരനായ 37 വയസ്സുകാരന്‍ അലക്‌സ് ജെഫ്രി പ്രെറ്റിയാണ് കൊല്ലപ്പെട്ടത്. മിനിയപ്പലിസിലെ വെറ്ററന്‍സ് അഫയേഴ്‌സ് ആശുപത്രിയിലെ നഴ്‌സാണ് ജെഫ്രി.

ആഴ്ചക്കകള്‍ക്കം കുടിയേറ്റ പരിശോധനക്കിടെ മരിക്കുന്ന രണ്ടാമത്തെ ആളാണിത്.  മിനിയപോളിസ് നഗരത്തിലെ കുടിയേറ്റം അവസാനിപ്പിക്കുന്നതിനായി അതിര്‍ത്തിരക്ഷാസേനയെ ട്രംപ് വിന്യസിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് നഗരത്തില്‍ നടക്കുന്നത്.

കൊല്ലപ്പെട്ടയാളുടെ കൈവശം തോക്കുന്നുണ്ടായിരുന്നുവെന്നും നിരായുധനാക്കാന്‍ ശ്രമിച്ചപ്പോള്‍ അക്രമാസക്തനായെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം ജെഫ്രിക്ക് തോക്ക് കൈവശം വയ്ക്കാനുള്ള പെര്‍മിറ്റ് ഉണ്ടായിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ട ജെഫ്രിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നേരത്തെ യു.എസ് പൗരത്വമുള്ള റെനോ നിക്കോള്‍ ഗുഡിനെ യു.എസ് വെടിവെച്ച് കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ മറ്റൊരു കൊലപാതകം യു.എസില്‍ നടക്കുന്നത്.

 2011ല്‍ മിനസോട സര്‍വകലാശാലയില്‍ നിന്ന് ബാച്ചിലര്‍ ബിരുദം നേടിയ ജെഫ്രി പിന്നീട് റജിസ്റ്റേഡ് നഴ്‌സായി ജോലിയാരംഭിച്ചു.  കൊളറാഡോ സ്വദേശികളാണ് ജെഫ്രിയുടെ മാതാപിതാക്കള്‍. രണ്ടാഴ്ച മുന്‍പ് യുഎസ് പൗരത്വമുള്ള റെനെ നിക്കോള്‍ ഗുഡ് എന്ന വനിതയെ വെടിവച്ചു കൊന്നതിനു സമീപം തന്നെയാണ് ജെഫ്രിയും കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 

സംഭവത്തെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് നഗരത്തില്‍ ഉയരുന്നത്.  പ്രതിഷേധക്കാര്‍ റോഡുകള്‍ ഉപരോധിച്ചു. മിനസോടയിലെ ജീവനെടുക്കുന്ന കുടിയേറ്റ പരിശോധനാ നടപടികള്‍ അവസാനിപ്പിക്കണമെന്നു ട്രംപിനോട് ഗവര്‍ണര്‍ ടിം വാല്‍സ് ആവശ്യപ്പെട്ടിരിക്കുകയാണ്. 

a 37-year-old us citizen was killed during an immigration-related vehicle check by an agent in minneapolis, minnesota, triggering widespread protests and renewed criticism of immigration enforcement actions in the city.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഖ്‌ലാഖ് വധം: വിചാരണ മാറ്റണമെന്ന പ്രതികളുടെ അപേക്ഷ തള്ളി

National
  •  2 hours ago
No Image

മെഡിക്കൽ പ്രവേശനം; ഭിന്നശേഷിസംവരണം ലഭിക്കാന്‍ കാല്‍ മുറിച്ചുമാറ്റി യുവാവ്

National
  •  3 hours ago
No Image

കേന്ദ്രത്തിന്റെ ആവശ്യപ്രകാരം ജഡ്ജിയെ സ്ഥലംമാറ്റുന്നത് കൊളീജിയത്തിന്റെ സമഗ്രത ഇല്ലാതാക്കും: സുപ്രിംകോടതി ജഡ്ജി

National
  •  3 hours ago
No Image

സ്വകാര്യ സ്‌കൂൾ ഫീസ് നിയന്ത്രിക്കാൻ നിയമം പാസാക്കി തമിഴ്‌നാട്; കൂടുതൽ തുക ഈടാക്കിയാൽ സ്‌കൂളിനെതിരേ കർശന നടപടി

National
  •  3 hours ago
No Image

എസ്.ഐ.ആറിൽ അനാവശ്യ തിടുക്കം; മുസ്‌ലിംകളും ദരിദ്രരും ഒഴിവാക്കപ്പെടാൻ സാധ്യത: അമർത്യ സെൻ

National
  •  3 hours ago
No Image

ഗസ്സയില്‍ തീകായാന്‍ വിറക് ശേഖരിക്കുന്ന കുട്ടികളെ കൊലപ്പെടുത്തി ഇസ്‌റാഈല്‍

International
  •  3 hours ago
No Image

വെട്ടിച്ചിറ ടോള്‍ പ്ലാസയില്‍ 30 മുതല്‍ ടോള്‍ പിരിവ് ആരംഭിക്കുന്നു; മലപ്പുറം ജില്ലയിലെ ആദ്യ ടോള്‍ പ്ലാസ സജ്ജം

Kerala
  •  3 hours ago
No Image

രക്തസാക്ഷി ഫണ്ട് വെട്ടിപ്പിലെ വെളിപ്പെടുത്തൽ; വി. കുഞ്ഞികൃഷ്ണൻ പുറത്തേക്ക്

Kerala
  •  4 hours ago
No Image

എക്‌സ്‌റേ പരിശോധനയില്‍ കള്ളിവെളിച്ചത്തായി; സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്തിയ എംഡിഎംഎയുമായി യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

ഇനി ട്രെയിനില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാം പേടി കൂടാതെ; 'റെയില്‍ മൈത്രി'യുമായി കേരള പൊലിസ്

Kerala
  •  4 hours ago