HOME
DETAILS

സ്വകാര്യ സ്‌കൂൾ ഫീസ് നിയന്ത്രിക്കാൻ നിയമം പാസാക്കി തമിഴ്‌നാട്; കൂടുതൽ തുക ഈടാക്കിയാൽ സ്‌കൂളിനെതിരേ കർശന നടപടി

  
January 25, 2026 | 4:51 AM

Tamil Nadu passes law to regulate private school fees strict action against schools charging more

ചെന്നൈ: തമിഴ്‌നാട്ടിൽ സ്വകാര്യ സ്‌കൂളുകളുടെ ഫീസ് നിയന്ത്രിക്കാനുള്ള നിയമഭേദഗതി നിയമസഭ പാസാക്കി. ഇതോടെ സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകളിൽ ഈടാക്കുന്ന അമിതമായ ഫീസ് വർധന  നിയന്ത്രിക്കപ്പെടും. നിയമസഭ പാസാക്കിയ തമിഴ്‌നാട് സ്‌കൂൾസ്(റഗുലേഷൻ ഓഫ് കലക്ഷൻ ഓഫ് ഫീ) ഭേദഗതി ബിൽ-2026 പ്രകാരം വിരമിച്ച ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ ഏഴംഗ സമിതിയായിരിക്കും ഇനി സ്വകാര്യ സ്‌കൂളുകളുടെ ഫീസ് ഘടന നിശ്ചയിക്കുക. 

സമിതി നിശ്ചയിക്കുന്ന ഫീസ് ഘടനയും നിരക്കും സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും ബാധകമായിരിക്കും.  ഫീസ് നിർണയിക്കുന്ന സമിതിയിൽ പി.ടി.എ പ്രതിനിധികൾ, സ്‌കൂൾ പ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഡയരക്ടർ തുടങ്ങിയവർ അംഗങ്ങളായിരിക്കും. സമിതി ഒരിക്കൽ നിശ്ചയിക്കുന്ന ഫീസ് ഘടന മൂന്ന് അധ്യയനവർഷ പരിധിയിൽ മാറ്റാനാകില്ല. 

സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ, പ്രവർത്തന ചെലവ്, രക്ഷിതാക്കളുടെ പരാതികളും അഭിപ്രായങ്ങളും എന്നിവ പരിഗണിച്ചും അനുബന്ധ സൗകര്യങ്ങൾ വിലയിരുത്തിയുമാണ് സമിതി ഫീസ് നിശ്ചയിക്കുക. സമിതി നിശ്ചയിച്ചു നൽകിയ ഫീസിനേക്കാൾ കൂടുതൽ തുക കുട്ടികളിൽ നിന്ന് ഈടാക്കിയാൽ സ്‌കൂളിനെതിരേ കർശന നടപടി സ്വീകരിക്കാനുള്ള അധികാരം സർക്കാരിന് നൽകുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ പദ്ധതി

Kuwait
  •  a day ago
No Image

ജസീറ എയർവെയ്സിന്റെ പുതിയ സർവീസുകൾ: കേരളത്തിലേക്കും മംഗലാപുരത്തേക്കും കൂടുതൽ സർവീസുകൾ 

Kuwait
  •  a day ago
No Image

യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കാതിരിക്കാൻ നീക്കം; അന്താരാഷ്ട്ര സംഘടനകൾ കൈകോർക്കുന്നു

International
  •  2 days ago
No Image

ആരോഗ്യമുള്ളവരെ കണ്ടെത്താനാകാതെ ഗവേഷകർ; പുതിയ കോവിഡ് വാക്സിൻ പരീക്ഷണത്തിൽ നിന്നും ഫൈസറും ബയോഎൻടെക്കും പിന്മാറി

International
  •  2 days ago
No Image

വാണിജ്യ എല്‍പിജി വിതരണത്തിലെ തിരിമറി; പരാതികളില്‍ ഇടപെടല്‍; ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദേശം 

Kerala
  •  2 days ago
No Image

മധ്യ ഇസ്‌റാഈല്‍ ലക്ഷ്യമാക്കി ആക്രമണം കടുപ്പിച്ച് ഇറാന്‍; നിരവധി പേര്‍ക്ക് പരുക്ക്; വ്യാപക നാശനഷ്ടം 

International
  •  2 days ago
No Image

പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയെ തടഞ്ഞ് ബിജെപി പ്രവർത്തകർ; ജനാധിപത്യ വിരുദ്ധമെന്ന് രമേഷ് പിഷാരടി

Kerala
  •  2 days ago
No Image

ജനപിന്തുണ നഷ്ടപ്പെട്ട ട്രംപ് രാഷ്ട്രീയ അതിജീവനത്തിന് പുതിയ തന്ത്രങ്ങൾ മെനയുന്നു; രാജ്യത്തെ ഉടൻ അഭിസംബോധന ചെയ്യും

International
  •  2 days ago
No Image

നാറ്റോ രൂപീകരിച്ചത് ഹോര്‍മുസില്‍ സൈനിക നീക്കം നടത്താനല്ല; ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി ഫ്രാന്‍സ് 

International
  •  2 days ago
No Image

പി.വി. അൻവറിനെതിരെ വ്യക്തിപരമായ അധിക്ഷേപം: എൽഡിഎഫിനെതിരെ പൊലിസിൽ പരാതി നൽകി കോൺഗ്രസ്

Kerala
  •  2 days ago