മെഡിക്കൽ പ്രവേശനം; ഭിന്നശേഷിസംവരണം ലഭിക്കാന്‍ കാല്‍ മുറിച്ചുമാറ്റി യുവാവ്
ലഖ്‌നൗ: രണ്ട് തവണ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്) എഴുതിയിട്ടും എം.ബി.ബി.എസ് സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ഭിന്നശേഷി സംവരണത്തിന്റെ ആനുകൂല്യം കിട്ടാനായി യുവാവ് സ്വന്തം കാല്‍പാദം മുറിച്ചുമാറ്റി. ഉത്തര്‍പ്രദേശിലെ ജോന്‍പുര്‍ ജില്ലയിലെ ഖലീല്‍പുര്‍ സ്വദേശി സുരാജ് ഭാസ്‌കർ(24) ആണ് കടുംകൈ ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം പുറത്തറിയുന്നത്. അജ്ഞാതരായ ചിലര്‍ സുരാജിനെ ആക്രമിച്ച് ബോധംകെടുത്തിയെന്നും തുടര്‍ന്ന് പാദം മുറിച്ചുമാറ്റിയെന്നും കാണിച്ച് സഹോദരന്‍ ആകാശ് ഭാസ്‌കറാണ് പൊലിസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സിറ്റി സര്‍ക്കിള്‍ ഓഫിസര്‍ ഗോള്‍ഡി ഗുപ്തയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനിടെ സുരാജിന്റെ മൊഴികളിലെ വൈരുധ്യമാണ് പൊലിസിന് സംശയമുണ്ടാക്കിയത്.
അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ ഫോണ്‍ രേഖകളും മറ്റും പരിശോധിച്ചപ്പോള്‍ കാലു മുറിച്ചുമാറ്റി ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി സംവരണം വഴി മെഡിക്കല്‍ സീറ്റ് നേടാൻ സുരാജ് തീരുമാനിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. ഇയാളുടെ ഡയറിയില്‍ '2026ല്‍ ഞാന്‍ എം.ബി.ബി.എസ് ഡോക്ടറാകും' എന്ന് ആവര്‍ത്തിച്ച് എഴുതിയിരുന്നതായി അഡീഷനല്‍ എസ്.പി ആയുഷ് ശ്രീവാസ്തവ അറിയിച്ചു.
ജനറല്‍ വിഭാഗത്തില്‍ പ്രവേശനം ലഭിക്കില്ലെന്ന് ഉറപ്പായതോടെ, ഭിന്നശേഷി ക്വാട്ടയില്‍ സീറ്റ് ഒപ്പിക്കാനാണ് സ്വയം പാദം മുറിച്ചുമാറ്റാന്‍ ഇയാള്‍ തീരുമാനിച്ചത്. ഒരു സ്ത്രീയുടെ സഹായത്തോടെയാണ് ഇത് ചെയ്തതെന്നാണ് സംശയിക്കുന്നത്. നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് സുരാജ് ഭാസ്‌കര്‍.
സ്വയം പരുക്കേല്‍പ്പിക്കുകയും പൊലിസിനെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയും ചെയ്ത സുരാജിനെതിരേ ഏത് വകുപ്പുകള്‍ പ്രകാരം കേസെടുക്കണം എന്നതില്‍ പൊലിസ് നിയമോപദേശം തേടിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."