വിമാന നിർമാണത്തിലും ബഹിരാകാശ ഗവേഷണത്തിലും സഹകരണം ഉറപ്പാക്കും; കുവൈത്തിൽ ബോയിംഗുമായി ഉന്നതതല ചർച്ച
കുവൈത്ത് സിറ്റി: കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ-അബ്ദുള്ള അൽ-അഹമ്മദ് അൽ-സബാഹ് ബോയിംഗ് കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ബോയിംഗ് കമ്പനി സീനിയർ വൈസ് പ്രസിഡന്റും ബോയിംഗ് ഗ്ലോബൽ പ്രസിഡന്റുമായ ഡോ. ബ്രണ്ടൻ നെൽസൺ, മിഡിൽ ഈസ്റ്റ്-നോർത്ത് ആഫ്രിക്ക വിഭാഗം വൈസ് പ്രസിഡന്റ് ഫഹദ് അൽ മ്ഹൈരി, കുവൈത്ത് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി മാനേജിംഗ് ഡയറക്ടർ ഷെയ്ഖ് സൗദ് സലേം അബ്ദുൽ അസീസ് അൽ സബാഹ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
കുവൈത്തും ബോയിംഗും തമ്മിലുള്ള സഹകരണം ശക്തമാക്കാനുള്ള നിരവധി കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. വിമാന നിർമാണം, ഇറക്കുമതി, ബഹിരാകാശ ഗവേഷണം എന്നീ മേഖലകളിൽ രാജ്യത്തിന്റെ ഭാവിയെകുറിച്ചും, ഈ മേഖലകളിൽ സ്വദേശി പ്രതിഭകൾക്ക് പരിശീലനം നൽകുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. മുബാറക് അൽ കബീർ പോർട്ട് വികസനം, പുനരുപയോഗ ഊർജ്ജം, വൈദ്യുതി മേഖലകളിലെ പദ്ധതികൾ, കുറഞ്ഞ കാർബൺ പുറന്തള്ളുന്ന മാലിന്യ സംസ്കരണ സംവിധാനങ്ങൾ, ഹൗസിംഗ്, പരിസ്ഥിതി അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക മേഖലകളുടെയും ഫ്രീ സോണുകളുടെയും വികസനം തുടങ്ങിയ പദ്ധതികളുടെ വികസനത്തെക്കുറിച്ചും മുതിർന്ന നേതാക്കൾ ചർച്ച ചെയ്തു.
Kuwait's Prime Minister Sheikh Ahmad Al-Abdullah Al-Ahmad Al-Sabah met with senior Boeing officials to discuss aerospace cooperation and training. He also reviewed progress on national projects, including Mubarak Al-Kabeer Port and renewable energy initiatives.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."