ഇലക്ട്രിക് ഓട്ടോ വാങ്ങാൻ 1 ലക്ഷം വരെ സബ്‌സിഡി; സ്ത്രീകൾക്കായി പുതിയ പദ്ധതിയുമായി മുന്നാക്ക ക്ഷേമ കോർപ്പറേഷൻ
തിരുവനന്തപുരം: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പിലാക്കുന്ന ‘സമുന്നതി ഇ-യാത്ര’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഫ്‌ളാഗ് ഓഫ് ചടങ്ങ് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ കോർപ്പറേഷൻ ചെയർമാൻ കെ.ജി. പ്രേംജിത്ത് നിർവഹിച്ചു.
സ്ത്രീകൾക്ക് സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനുമാണ് ഈ നൂതന പദ്ധതിയിലൂടെ കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. ഇലക്ട്രിക് ഓട്ടോ വാങ്ങുന്നതിനായി പരമാവധി ഒരു ലക്ഷം രൂപ വരെ അല്ലെങ്കിൽ ലോൺ തുകയുടെ 40 ശതമാനം മൂലധന സബ്‌സിഡിയായി ലഭിക്കും.
സംസ്ഥാനത്തെ സംവരണേതര (മുന്നാക്ക) സമുദായങ്ങളിൽപ്പെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കായിരിക്കും ആനുകൂല്യം ലഭിക്കുക. പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് വാഹനങ്ങളിലൂടെ സ്ത്രീകൾക്ക് സ്ഥിരമായ തൊഴിലും വരുമാനവും ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ചടങ്ങിൽ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ദേവി എൽ.ആർ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, ധനലക്ഷ്മി ബാങ്ക് റീജിയണൽ ഹെഡ് ശ്രീകാന്ത് വി.വി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. മലിനീകരണം കുറഞ്ഞ ഇ-വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സാധാരണക്കാരായ സ്ത്രീകൾക്ക് കൈത്താങ്ങാകാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
The Kerala State Welfare Corporation for Forward Communities has launched the 'Samunnathi E-Yatra' scheme to empower women from economically weaker sections of forward communities. Under this initiative, eligible women can receive a capital subsidy of up to ₹1 lakh (or 40% of the loan amount) to purchase electric autos.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."