വെറും 1000 ദിര്‍ഹം ഉണ്ടോ, ഷാര്‍ജയില്‍ പുതിയ സംരംഭം തുടങ്ങാം; സുവര്‍ണ്ണാവസരമൊരുക്കി ബിസിനസ് ഫെസ്റ്റിവലില്‍
ഷാര്‍ജ: പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ആശ്വാസമായി ഷാര്‍ജയുടെ പുതിയ പ്രഖ്യാപനം. ശനിയാഴ്ചയും ഞായറാഴ്ചയുമായി (ജനുവരി 31, ഫെബ്രുവരി 1) നടക്കുന്ന ഷാര്‍ജ എന്റര്‍പ്രണര്‍ഷിപ്പ് ഫെസ്റ്റിവല്‍ 2026 (Sharjah Entrepreneurship Festival 2026.) ഭാഗമായി വെറും 1,000 ദിര്‍ഹം നിരക്കില്‍ കൊമേഴ്‌സ്യല്‍ ലൈസന്‍സ് ലഭ്യമാക്കും.
സ്റ്റാര്‍ട്ടപ്പുകളെയും ചെറുകിട സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ്' (Business Establishment) എന്ന പേരിലുള്ള ഈ പ്രത്യേക ലൈസന്‍സ് അവതരിപ്പിക്കുന്നത്.
* അവസരം പരിമിതം: ജനുവരി 31, ഫെബ്രുവരി 1 തീയതികളില്‍ ഷാര്‍ജ റിസര്‍ച്ച്, ടെക്‌നോളജി ആന്‍ഡ് ഇന്നൊവേഷന്‍ പാര്‍ക്കില്‍ വെച്ച് നടക്കുന്ന ഫെസ്റ്റിവലില്‍ മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക.
* ആര്‍ക്കൊക്കെ അപേക്ഷിക്കാം: പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കുന്ന സംരംഭങ്ങള്‍ക്കും ഈ ലൈസന്‍സ് സ്വന്തമാക്കാം.
* മുന്‍ഗണനാ മേഖലകള്‍: സുസ്ഥിരത (Sustainabiltiy), ക്രിയേറ്റീവ് ഇന്‍ഡസ്ട്രീസ്, എജ്യുക്കേഷന്‍ ടെക്‌നോളജി, അഡ്വാന്‍സ്ഡ് മാനുഫാക്ചറിംഗ്, ഹെല്‍ത്ത് ടെക്‌നോളജി, ട്രാന്‍സ്‌പോര്‍ട്ട് എന്നീ ആറ് പ്രധാന മേഖലകളിലുള്ളവര്‍ക്കാണ് മുന്‍ഗണന.
പുതിയ ബിസിനസ് തുടങ്ങാനുള്ള സാമ്പത്തിക തടസ്സങ്ങള്‍ കുറയ്ക്കാനും ഷാര്‍ജയുടെ സാമ്പത്തിക രംഗത്തെ കൂടുതല്‍ കരുത്തുറ്റതാക്കാനുമാണ് ഈ നീക്കത്തിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്. ഷാര്‍ജ എന്റര്‍പ്രണര്‍ഷിപ്പ് ഫെസ്റ്റിവലിന്റെ ഒന്‍പതാം എഡിഷനിലാണ് ഈ ചരിത്രപരമായ പ്രഖ്യാപനം നടക്കുന്നത്.
Sharjah has announced the launch of a new commercial licence priced from Dh1,000, aimed at supporting aspiring entrepreneurs and start-ups, as part of the upcoming Sharjah Entrepreneurship Festival 2026. The initiative will be unveiled during the festival’s ninth edition, scheduled to take place on January 31 and February 1, 2026, at the Sharjah Research, Technology and Innovation Park.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."