ആര്‍.ആര്‍.ടി.എസ് മണ്ടന്‍ പദ്ധതി; പ്രഖ്യാപനം തെരഞ്ഞെടുപ്പ് സ്റ്റണ്ട്: സര്‍ക്കാരുമായി ആശയവിനിമയം ഉണ്ടായിട്ടില്ലെന്ന് ഇ.ശ്രീധരന്‍
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച തിരുവനന്തപുരം- കാസര്‍കോട് റാപ്പിഡ് റെയില്‍പാത കേരളത്തില്‍ പ്രായോഗികമല്ലെന്ന് ഇ.ശ്രീധരന്‍. ഇതൊരു ഇലക്ഷന്‍ സ്റ്റണ്ടാണെന്നും സര്‍ക്കാരിന് വലിയ തെറ്റിദ്ധാരണയാണുള്ളതെന്നും മുഖ്യമന്ത്രിക്ക് ആരാണ് ഈ ആശയം നല്‍കിയതെന്നറിയില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
''താന്‍ നിര്‍ദേശിച്ച അതിവേഗ റെയില്‍ പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രിക്കും കേന്ദ്ര റെയില്‍വേ മന്ത്രിക്കും കത്തയച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി പദ്ധതിയെക്കുറിച്ച് സംസാരിക്കാനായി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. ചര്‍ച്ചയില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. കെ റെയില്‍ എന്തായാലും വരാന്‍ പോകുന്നില്ല. കെ റെയില്‍ പല കാരണങ്ങള്‍ കൊണ്ട് നടപ്പാക്കാന്‍ കഴിയാത്തതിനാല്‍, പുതിയ പദ്ധതിക്കായി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് സംസ്ഥാന സര്‍ക്കാര്‍ കത്തു നല്‍കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അങ്ങനെ ചെയ്യാമെന്ന് അദ്ദേഹം പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഡോ. കെ എം എബ്രഹം, ബൈജു എന്നിവരെ ചര്‍ച്ചയ്ക്കായി അയച്ചു. അവരും പദ്ധതിയില്‍ തൃപ്തി പ്രകടിപ്പിച്ചു. കെവി തോമസും പദ്ധതിയില്‍ സന്തോഷം അറിയിച്ചു. എന്നാല്‍ പത്തു മാസം കഴിഞ്ഞിട്ടും പദ്ധതിയുടെ അനുമതി തേടി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചില്ല. തുടര്‍ന്നാണ് താന്‍ സ്വന്തം നിലയില്‍ കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ടത്. പദ്ധതിയുമായി മുന്നോട്ടു പോകുന്നെങ്കില്‍ ഡിപിആര്‍ തയ്യാറാക്കാന്‍ ഡിഎംആര്‍സിയെ ഏല്‍പ്പിക്കാമെന്നും താന്‍ മന്ത്രിയോട് നിര്‍ദേശിക്കുകയായിരുന്നു.''- അദ്ദേഹം പറഞ്ഞു.
''കെ-റെയില്‍ ഇല്ലാതാക്കിയത് താനല്ല. പ്രചാരണം ദുരുദ്ദേശപരമാണ്. കെ റെയിലിന്റെ ഓരോ ഘട്ടത്തിലും അതിന്റെ പ്രശ്നങ്ങളെപ്പറ്റി അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പരാമര്‍ശം ദുരുദ്ദേശപരമാണ്. കേന്ദ്രത്തിന്റെ പദ്ധതിയാണ് എന്നതാണ് സംസ്ഥാനത്തിന്റെ പ്രശ്നം. സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചില്ലെങ്കിലും പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകും''- ശ്രീധരന്‍ പറഞ്ഞു.
Senior metro rail expert E. Sreedharan has termed the Thiruvananthapuram–Kasaragod Rapid Rail (RRTS) project announced by the Kerala government as impractical and an election stunt. Speaking in Kozhikode, Sreedharan said the state government has serious misconceptions about the project and that there has been no official communication with him regarding the announcement.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."