അഭിഷേക് ശർമ്മയല്ല! ടി-20 ലോകകപ്പിന്റെ ഗതി മാറ്റിമറിക്കുക അവനായിരിക്കും: മോർഗൻ
ടി-20 ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ട് താരത്തെക്കുറിച്ച് ഒരു വമ്പൻ പ്രവചനം നടത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ ഇയോൺ മോർഗൻ. ലോകകപ്പിന്റെ ഗതി തന്നെ മാറ്റിമറിക്കാൻ ഇംഗ്ലണ്ട് ഓപ്പണർ ഫിൽ സാൾട്ടിന് സാധിക്കുമെന്നാണ് മോർഗൻ പറഞ്ഞത്. സ്‌കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുൻ ഇംഗ്ലീഷ് നായകൻ.
''എനിക്ക് അത് ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ട് ആണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അദ്ദേഹം അപകടകാരിയായി മാറിയെന്ന് ഞാൻ കരുതുന്നു. ഐപിഎല്ലിൽ ആർസിബിക്കൊപ്പം അദ്ദേഹത്തിന് നല്ല സമയം ഉണ്ടായിരുന്നു. ഈ സമയങ്ങളിൽ കളിയ്ക്കാൻ ആത്മവിശ്വാസം വളരെ പ്രധാനപ്പെട്ടതാണ്. അതിനാൽ ലോകകപ്പിൽ കളിയുടെ ഗതി മാറ്റാനുള്ള പ്രതിഭ സാൾട്ടിന് ഉണ്ടാവുമെന്ന് ഞാൻ പറയും'' ഇയോൺ മോർഗൻ പറഞ്ഞു.
2026 ടി-20 ലോകകപ്പ് ഇംഗ്ലണ്ട് സ്‌ക്വാഡ്
ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), റെഹാൻ അഹമ്മദ്, ജോഫ്ര ആർച്ചർ, ടോം ബാന്റൺ (വിക്കറ്റ് കീപ്പർ), ജേക്കബ് ബെഥേൽ, ജോസ് ബട്ട്ലർ (വിക്കറ്റ് കീപ്പർ), സാം കറൻ, ലിയാം ഡോസൺ, ഫിൽ സാൾട്ട് (വിക്കറ്റ് കീപ്പർ), ബെൻ ഡക്കറ്റ്, വിൽ ജാക്സ്, ജാമി ഓവർട്ടൺ, ആദിൽ റാഷിദ്, ജോഷ് ടോങ്, ലൂക്ക് വുഡ്.
The cricket world is waiting for the T20 World Cup. Ahead of the World Cup to be held in India and Sri Lanka, former England captain Eoin Morgan has made a big prediction about the England player. Morgan said that England opener Phil Salt can change the course of the World Cup.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."