ഭാര്യയെ സംശയം; എല്ലാവരും ഉറങ്ങിയപ്പോള്‍ വീടിന് തീയിട്ട് ഭര്‍ത്താവ്; ഭാര്യയ്ക്കും മകനും പൊള്ളലേറ്റു
പത്തനംതിട്ട: പത്തനംതിട്ട വകയാര്‍ കൊല്ലംപടിയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് മധ്യവയസ്‌കന്‍ വീടിന് തീയിട്ടു. ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്നാണ് ഭര്‍ത്താവ് പുലര്‍ച്ചെ ഒന്നരയോടെ വീടിന് തീയിട്ടത്. പൊള്ളലേറ്റ ഭാര്യ രജനിയും ഇളയ മകനും താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയായ സജുവിന്റെ രണ്ടാം ഭാര്യയാണ് രജനി.
രജനിക്ക് 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. തീകൊളുത്തിയശേഷം രക്ഷപ്പെട്ട സിജുവിനെ പൊലിസ് പിടികൂടി. ഈ സമയം സജുവിന്റ ഭാര്യയും രണ്ടു കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്.
വിവാഹ ശേഷം ഇരുവരും വാടകവീട്ടിലാണ് താമസിച്ചിരുന്നത്. രാത്രി എല്ലാവരും ഉറങ്ങാന്‍ കിടന്നതായിരുന്നു. തീ പിടിച്ചതോടെ ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ഇവരെ രക്ഷിച്ചത്. സജുവിനെ കാണാനില്ലായിരുന്നു.
പെയിന്റിങ് തൊഴിലാളിയാണ് അറസ്റ്റിലായ സജു. സംഭവത്തില്‍ വീടിന്റെ ഒരുഭാഗം മുഴുവന്‍ കത്തിയിട്ടുണ്ട്. പൊലിസ് കേസെടുത്തു.
A man allegedly set fire to his house in the early hours of the morning following a family dispute arising from suspicion over his wife in Pathanamthitta district. The incident occurred at Vakkayar Kollampadi around 1.30 am, when the accused, identified as Saju, reportedly set the rented house on fire while his wife and children were asleep inside.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."