തൃശ്ശൂരില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ഒ.ജെ. ജനീഷ് അടക്കമുള്ളവരെ അറസ്റ്റുചെയ്തു
തൃശൂര്‍: സ്വര്‍ണക്കൊള്ളയടക്കം വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ.ജെ ജനീഷിനെ അടക്കം പൊലിസ് അറസ്റ്റ് ചെയ്തു.
മാര്‍ച്ചിനിടെ ബാരിക്കേഡ് മറികടക്കാന്‍ ശ്രമമുണ്ടായതോടെയാണ് പ്രവര്‍ത്തകരും പൊലിസും തമ്മില്‍ സംഘര്‍ഷമുണ്ടായത്. പിന്നാലെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു.
പൊലിസ് മര്‍ദ്ദിച്ചെന്നാരോപിച്ച് സ്റ്റേഷനില്‍ മുന്നില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പൊലിസ് സ്റ്റേഷന് ഉള്ളിലും പുറത്തും ഒരേപോലെ സംഘര്‍ഷാവസ്ഥയുണ്ടായി. പരുക്കേറ്റ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ പൊലിസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
Tension erupted during a Youth Congress march in Thrissur held against the central and state governments over various issues, including alleged gold smuggling. The protest turned violent after demonstrators attempted to breach police barricades, leading to clashes between activists and the police.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."