HOME
DETAILS

വിദേശയാത്രയും കുട്ടികളുടെ പഠനവും മുതല്‍ പണം അയക്കുന്നതില്‍ വരെ ചെലവ് കുറയും; പ്രവാസികള്‍ക്ക് ആശ്വാസമായ ബജറ്റിലെ 6 പ്രധാന മാറ്റങ്ങള്‍ | Union Budget 2026

  
February 02, 2026 | 3:57 AM

6 changes in Indias 2026 Budget that affect you back home

ദുബൈ: കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമാന്‍ ഇന്നലെ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ പ്രവാസി മലയാളികള്‍ക്കും വിദേശ ഇന്ത്യക്കാര്‍ക്കും (NRIs) ഗുണകരമാകുന്ന ചില മാറ്റങ്ങളും ഉള്‍പ്പെടുന്നു. പ്രവാസികളുടെ നിക്ഷേപ പരിധി കൂട്ടിയും വസ്തു ഇടപാടുകളിലെ നിയമക്കുരുക്കുകള്‍ ഒഴിവാക്കിയും അവരുടെ ഇന്ത്യയിലെ സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കുകയും ചെയ്യുന്ന പ്രഖ്യാപനങ്ങള്‍ പുതിയ ബജറ്റിലുണ്ട്. നിക്ഷേപം, വസ്തു ഇടപാടുകള്‍, വിദേശയാത്ര എന്നിവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കുറയ്ക്കുന്നതിനും സാമ്പത്തിക ഇടപാടുകള്‍ ലളിതമാക്കുന്നതിനും സഹായിക്കുന്ന ആറ് കാര്യങ്ങള്‍ താഴെ നല്‍കുന്നു.

1. വിദേശയാത്രയും പണമയക്കലും ചെലവ് കുറയും

വിദേശ യാത്രകള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമായി ഇന്ത്യയില്‍ നിന്ന് പണമയക്കുമ്പോള്‍ നല്‍കേണ്ടിയിരുന്ന മുന്‍കൂര്‍ നികുതി (TCS) ഗണ്യമായി കുറച്ചു.
യാത്രാ പാക്കേജുകള്‍: വിദേശ ടൂര്‍ പാക്കേജുകളുടെ നികുതി നേരത്തെ ഉണ്ടായിരുന്ന 5%, 20% സ്ലാബുകളില്‍ നിന്ന് 2% എന്ന നിരക്കിലേക്ക് കുറച്ചു.
വിദേശ പഠനവും ചികിത്സയും: കുട്ടികളുടെ വിദ്യാഭ്യാസത്തിനോ ചികിത്സക്കോ വേണ്ടി ഇന്ത്യയില്‍ നിന്ന് പണമയക്കുമ്പോഴുള്ള ടി.സി.എസ് 5 ശതമാനത്തില്‍ നിന്ന് 2 ശതമാനമായി കുറഞ്ഞു. ഇതിലൂടെ പ്രവാസികളുടെ കൈവശം മുന്‍കൂറായി നികുതിയായി നഷ്ടപ്പെടുന്ന തുക കുറയുകയും സാമ്പത്തിക ആസൂത്രണം എളുപ്പമാവുകയും ചെയ്യും.

2. വസ്തു കൈമാറ്റം ഇനി എളുപ്പം

ഇന്ത്യയില്‍ വസ്തുവോ വീടോ വില്‍ക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് ഈ തീരുമാനം.
മുമ്പ് പ്രവാസികളില്‍ നിന്ന് വസ്തു വാങ്ങുന്ന സ്വദേശികള്‍ പ്രത്യേക നികുതി നമ്പറായ TAN എടുക്കണമായിരുന്നു. ഈ നൂലാമാലകള്‍ കാരണം പലരും പ്രവാസികളുടെ വസ്തു വാങ്ങാന്‍ മടിച്ചിരുന്നു.
2026 ഒക്ടോബര്‍ ഒന്ന് മുതല്‍ ഈ നിയമം മാറുന്നു. സാധാരണ വാങ്ങുന്നയാള്‍ക്ക് തന്റെ PAN കാര്‍ഡ് ഉപയോഗിച്ച് തന്നെ നികുതി അടക്കാം. ഇത് വസ്തു ഇടപാടുകള്‍ വേഗത്തിലാക്കാന്‍ സഹായിക്കും.

3. പഴയ അക്കൗണ്ടുകള്‍ ക്രമീകരിക്കാന്‍ അവസരം

വിദേശത്ത് നേരത്തെ ഉണ്ടായിരുന്ന ബാങ്ക് അക്കൗണ്ടുകളോ ഓഹരികളോ കൃത്യമായി വെളിപ്പെടുത്താന്‍ സാധിക്കാത്തവര്‍ക്കായി ഒരു 'വണ്‍ടൈം ഡിസ്‌ക്ലോഷര്‍' പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതുവഴി പിഴയോ നിയമനടപടികളോ ഭയക്കാതെ പഴയ അക്കൗണ്ടുകള്‍ നിയമപരമായി റിപ്പോര്‍ട്ട് ചെയ്യാനും തെറ്റുകള്‍ തിരുത്താനും സാധിക്കും.

4. ഓഹരി നിക്ഷേപ പരിധി വര്‍ദ്ധിപ്പിച്ചു

ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപം നടത്തുന്ന പ്രവാസികള്‍ക്ക് ഇനി കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കാം.
നിലവില്‍ ഒരു കമ്പനിയുടെ പരമാവധി 5% ഓഹരികള്‍ മാത്രമേ ഒരു എന്‍.ആര്‍.ഐക്ക് സ്വന്തമാക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. ഇത് 10% ആയി ഉയര്‍ത്തി.
എന്‍.ആര്‍.ഇ (NRE), എന്‍.ആര്‍.ഒ (NRO) അക്കൗണ്ടുകള്‍ വഴി പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീം (PIS) ഉപയോഗിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

5. നിശ്ചിത ബിസിനസുകള്‍ക്ക് നികുതി ഇളവ്

ചില പ്രത്യേക ബിസിനസ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ക്ക് മിനിമം ടാക്‌സ് ഒഴിവാക്കി. ക്രൂയിസ് ഷിപ്പ് ഓപ്പറേഷന്‍സ്, ഇലക്ട്രോണിക്‌സ് മാനുഫാക്ചറിംഗ് യൂണിറ്റുകള്‍ക്ക് ആവശ്യമായ സാങ്കേതിക സഹായം നല്‍കുന്ന ബിസിനസുകള്‍ എന്നിവയ്ക്ക് നികുതി കണക്കാക്കുന്ന രീതി ലളിതമാക്കി.

6. ഗള്‍ഫ് കമ്പനികള്‍ക്ക് നേട്ടം

ഇന്ത്യയിലെ സ്‌പെഷ്യല്‍ സോണുകളിലുള്ള ഇലക്ട്രോണിക്‌സ് ഫാക്ടറികളിലേക്ക് മെഷിനറികളും ഉപകരണങ്ങളും വിതരണം ചെയ്യുന്ന വിദേശ കമ്പനികള്‍ക്ക് (യു.എ.ഇ കമ്പനികള്‍ ഉള്‍പ്പെടെ) 2031 വരെ നികുതി ഇളവ് ലഭിക്കും. ഇത് ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ദീര്‍ഘകാല വ്യാപാര കരാറുകള്‍ക്ക് ഗുണകരമാകും.

India’s Union Budget 2026 didn't rewrite the tax code, it does fix rules that made everyday NRI choices harder. Here’s what has changed and how it impacts your savings, investments, property, and taxes back home:



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; സംഘര്‍ഷാവസ്ഥയില്‍ എട്ട് പേര്‍ അറസ്റ്റില്‍

bahrain
  •  14 days ago
No Image

പ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ത്തു; സൈനികമായി ഇറാന്‍ ദുര്‍ബലപ്പെട്ടു; ഇനി വേണ്ടത് ഭരണമാറ്റം; അവകാശവാദമുയര്‍ത്തി ട്രംപ് 

International
  •  14 days ago
No Image

യുവാക്കളെല്ലാം വിദേശത്തല്ലേ.. പിന്നെ എങ്ങനെ ശിശുമരണ നിരക്ക് കുറയാതിരിക്കും; ചര്‍ച്ചക്കിടെ വിചിത്ര വാദവുമായി രാജീവ് ചന്ദ്രശേഖര്‍ 

Kerala
  •  14 days ago
No Image

ഖാംനഇ വധം; പ്രധാനമന്ത്രി അപലപിച്ചില്ല; മോദിയുടെ മൗനത്തില്‍ പ്രതിഷേധം കനക്കുന്നു

National
  •  14 days ago
No Image

മസ്കത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നാളെ മുതൽ സാധാരണ ​നിലയിലേക്ക്; യുഎഇ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസില്ല

oman
  •  14 days ago
No Image

എട്ടാംക്ലാസുകാരിയെ സ്കൂൾ ഉടമ പീഡിപ്പിച്ചു; കൂട്ടുനിന്ന ഭാര്യയും പ്രിൻസിപ്പലും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

crime
  •  14 days ago
No Image

റിയാദിലെ ഡ്രോൺ ആക്രമണം: 750 കോടിയുടെ പ്രൈവറ്റ് ജെറ്റിൽ സഊദിയിൽ നിന്ന് മാഡ്രിഡിലേക്ക് പറന്ന് റൊണാൾഡോ ; സഊദി പ്രോ ലീഗ് താരങ്ങൾ ആശങ്കയിൽ

Football
  •  14 days ago
No Image

ട്രംപിന്റെ യുദ്ധക്കൊതിക്കെതിരെ അമേരിക്കന്‍ ജനത; ഇറാന് മേലുള്ള ആക്രമണത്തെ പിന്തുണക്കുന്നത് 27 ശതമാനം പേര്‍ മാത്രം; റോയിട്ടേഴ്‌സ് സര്‍വേ 

International
  •  14 days ago
No Image

ഹോർമുസ് കടലിടുക്കിൽ 1100-ഓളം ഇന്ത്യൻ നാവികരും 37 ഇന്ത്യൻ കപ്പലുകളും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്; എൽപിജി ഇറക്കുമതി അവതാളത്തിൽ

National
  •  14 days ago
No Image

യുഎഇയിൽ സ്വർണവില കൂപ്പുകുത്തി; ഗ്രാമിന് 35 ദിർഹം കുറഞ്ഞു, വെള്ളിയുടെ വിലയിലും വൻ ഇടിവ്

uae
  •  14 days ago