HOME
DETAILS

ലോകകപ്പിൽ ഞങ്ങൾ റൊണാൾഡോയെ പരാജയപ്പെടുത്തും: പ്രസ്താവനയുമായി സൂപ്പർതാരം

  
February 02, 2026 | 4:55 AM

brazil young player talks about cristiano ronaldo

2026 ഫിഫ ലോകകപ്പിലെ തന്റെ പ്രതീക്ഷകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബ്രസീലിയൻ യുവതാരം എൻഡ്രിക്. ലോകകപ്പിൽ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ നേരിടാനും പോർച്ചുഗലിനെ തോൽപ്പിക്കാനും താൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് എൻഡ്രിക് വെളിപ്പെടുത്തിയത്. എൽ എക്വിപ്പിന് നൽകിയ അഭിമുഖത്തിലാണ് താരം റൊണാൾഡോയെ നേരിടുന്നതിനെക്കുറിച്ച് സംസാരിച്ചത്. 

"ലോകകപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ കളിക്കുന്നത് അതിശയകരമായിരിക്കും. ലോകകപ്പിൽ അത് സംഭവിക്കുമെന്ന് ആ മത്സരത്തിൽ ഞങ്ങൾ വിജയിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു" എൻഡ്രിക് പറഞ്ഞു. 

കാർലോ അൺസലോട്ടി ബ്രസീലിയൻ പരിശീലകനായി ചുമതലയേറ്റെടുത്തതി ന് ശേഷം എൻഡ്രിക്കിന് ബ്രസീലിയൻ ടീമിൽ ഇതുവരെ ഇടം നേടാൻ സാധിച്ചിട്ടില്ല. ഇടക്കിടെ വില്ലനായി എത്തുന്ന പരുക്കും ക്ലബ്ബ് തലങ്ങളിൽ കളിക്കാനുള്ള അവസരങ്ങൾ കുറയുന്നതുമാണ് താരത്തിന് ബ്രസീലിയൻ ടീമിൽ സ്ഥിര സാന്നിധ്യമാവാൻ സാധിക്കാതെ പോകുന്നത്. 

 അടുത്തിടെ എൻഡ്രിക് റയൽ മാഡ്രിഡിൽ നിന്നും ലോണിൽ ഫ്രഞ്ച് ക്ലബ്ബായ ലിയോണിലേക്ക് ചേക്കേറിയിരുന്നു.  ലിയോണിനൊപ്പം ആദ്യം മൂന്ന് മത്സരങ്ങളിൽ നിന്നും നാലു ഗോളുകളും ഒരു അസിസ്റ്റുകളും ആണ് താരം നേടിയത്. ഈ മികച്ച ഫോം കണക്കിലെടുക്കുമ്പോൾ വരാനിരിക്കുന്ന ലോകകപ്പിൽ താരം ഇടം നേടുമെന്ന് തന്നെയാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.

അതേസമയം ആദ്യ കിരീടം ലക്ഷ്യം വെച്ചാണ് റൊണാൾഡോയും സംഘവും ലോകകപ്പിനെത്തുന്നത്. 2006 ലോകകപ്പിൽ സെമി ഫൈനൽ വരെ മുന്നേറാൻ പോർച്ചുഗലിന് സാധിച്ചിരുന്നു. എന്നാൽ പിന്നീടൊരിക്കൽ പോലും ആദ്യ നാലിൽ ഇടം പിടിക്കാൻ പറങ്കിപ്പടക്ക് സാധിച്ചിരുന്നില്ല. 2022 ഖത്തർ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോട് തോറ്റാണ് പോർച്ചുഗൽ പുറത്തായത്. 

സമീപകാലങ്ങളിൽ മിന്നും ഫോമിലാണ് പോർച്ചുഗൽ കളിച്ചുകൊണ്ടിരിക്കുന്നത്. 2025ൽ സ്പെയിനിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി പോർച്ചുഗൽ യുവേഫ നേഷൻസ് ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു. ഷൂട്ടൗട്ടിൽ 5-3ന് സ്പാനിഷ് പടയെ വീഴ്ത്തിയാണ് പോർച്ചുഗൽ കിരീടം സ്വന്തമാക്കിയത്.

Brazilian youngster Endric has spoken about his hopes for the 2026 FIFA World Cup. Endric revealed that he wants to face legendary player Cristiano Ronaldo and defeat Portugal in the World Cup. In an interview with L'Equipe, the player spoke about facing Ronaldo.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവര്‍ണര്‍ തലത്തില്‍ അഴിച്ചുപണി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; ആരിഫ് മുഹമ്മദ് ഖാനും, ആര്‍എന്‍ രവിക്കും സ്ഥലംമാറ്റം

National
  •  12 days ago
No Image

സ്‌പോര്‍ട്‌സ് ക്വാട്ട നിയമന മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നു; മന്ത്രിസഭാ തീരുമാനം 

Kerala
  •  12 days ago
No Image

ലോകകപ്പിന് മുൻപ് ഇന്ത്യയുടെ വജ്രായുധം: നിർണ്ണായക മത്സരങ്ങളിൽ ഇന്ത്യക്ക് തലവേദനയായി മിസ്റ്ററി സ്പിന്നർ

Cricket
  •  12 days ago
No Image

പദവിയിലിരുന്നത് കേവലം 9 മാസം; ആനന്ദ ബോസിന് പിന്നാലെ ഞെട്ടിച്ച് കവീന്ദര്‍ ഗുപ്തയും; ലഡാക് ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു

National
  •  12 days ago
No Image

അവസാന ബോൾവരെ നീണ്ട ആവേശം; പൊരുതി ജയിച്ച് ഇന്ത്യ ഫൈനലിൽ

Cricket
  •  12 days ago
No Image

പടക്കം പൊട്ടിക്കലും ലഡു വിതരണവും; പി കെ ശശിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിൽ മണ്ണാർക്കാട് ആഘോഷം

Kerala
  •  12 days ago
No Image

പാര്‍ട്ടിയില്‍ അവഗണനയെന്ന് ആരോപണം; തൃശൂരില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു 

Kerala
  •  12 days ago
No Image

ഇന്ത്യയുടെ സുഖോയ് 30 യുദ്ധവിമാനം തകര്‍ന്നുവീണതായി സംശയം; പൈലറ്റിനെ കാണാനില്ല; അന്വേഷണം ആരംഭിച്ച് വ്യോമസേന 

National
  •  12 days ago
No Image

തൊണ്ടിമുതല്‍ കേസ്; ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആന്റണി രാജു ഹൈക്കോടതിയില്‍; എതിര്‍ത്ത് സര്‍ക്കാര്‍ 

Kerala
  •  12 days ago
No Image

പന്ത്രണ്ടു വയസുകാരൻ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു

Kerala
  •  12 days ago