HOME
DETAILS

ആവേശമായി സമസ്ത ഗ്ലോബല്‍ എക്‌സ്‌പോ 

  
February 02, 2026 | 2:32 PM

samastha centenary international global expo

കുണിയ (കാസര്‍കോട്): സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഗ്ലോബല്‍ എക്‌സ്‌പോയുടെ മൂന്നാം ദിനവും ആവേശം ഒട്ടും കുറയാത്ത ജനബാഹുല്യം. കഴിഞ്ഞ രണ്ടു ദിവസവും സ്ത്രീകള്‍ക്കായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. പ്രദര്‍ശന സ്റ്റാളുകളും ചരിത്രസാംസ്‌കാരിക അവതരണങ്ങളും കാണാന്‍ വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ഒരുപോലെ ഒഴുകിയെത്തി. അറിവും അനുഭവവും പകരുന്ന വിവിധ പവലിയനുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകക്കാഴ്ചകളായി. അല്‍ബിര്‍ പ്രീ സ്‌കൂള്‍ ഒരുക്കിയ എഡ്യു റോബോട്ട് കുട്ടികളുടെ ചിന്തകള്‍ക്ക് ചിറക് വിരിച്ചു. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയും ആവശ്യപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിച്ചും എ.ഐ റോബോട്ട് വേറിട്ട അനുഭവം സമ്മാനിച്ചു.

കഴിഞ്ഞ ദിവസം മുതല്‍ സംവാദങ്ങളും പാനല്‍ ഡിബേറ്റുകളും ഇശല്‍ നൈറ്റും എക്‌സ്‌പോ സൈറ്റില്‍ ആരംഭിച്ചു. കുമ്പള ഇമാംശാഫി അക്കാദമി വിദ്യാര്‍ത്ഥികളുടെ ബുര്‍ദ പാരായണവും മൊഗ്രാലിലെ വിദ്യാര്‍ത്ഥികളുടെ ദഫ് മുട്ടും കില്‍ത്താന്‍ ദ്വീപ് ടീമിന്റെ ദ്വീപ് റാത്തീബും ശ്രദ്ധേയമായി. ഇന്ന് കടമേരി ജാമിഅ റഹ്മാനിയ വിദ്യാര്‍ത്ഥികളുടെ ഗസല്‍, തോടാര്‍ ശംസുല്‍ ഉലമ അക്കാദമി വിദ്യാര്‍ത്ഥികളുടെ ഖവാലി, മൊഗ്രാല്‍ ടീം അവതരിപ്പിക്കുന്ന അറബന മുട്ട് തുടങ്ങിയ പരിപാടികൾ ഉണ്ടാകും.



samastha centenary international global expo 2026



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍ജിന്‍ തകരാര്‍; ഇന്‍ഡിഗോ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി

National
  •  7 days ago
No Image

'കരച്ചിൽ നിർത്താത്തതിലുള്ള ദേഷ്യം'; ആറുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ചുകൊന്നു

crime
  •  7 days ago
No Image

പ്രധാനമന്ത്രി 29 ന് പാലക്കാട്ട്; ശനിയും ഞായറും ഗതാഗത നിയന്ത്രണം, വാഹനങ്ങള്‍ വഴിതിരിച്ചുവിടും

Kerala
  •  7 days ago
No Image

ഐപിഎൽ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സിഎസ്‌കെയ്‌ക്ക് കനത്ത തിരിച്ചടി; എം.എസ്. ധോണിക്ക് ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങൾ നഷ്ടമാകും!

Cricket
  •  7 days ago
No Image

'എല്ലില്ലാത്ത നാക്ക് കൊണ്ട് എന്തും വിളിച്ചുപറയരുത്'; ഡീല്‍ ആരോപണം തള്ളി മുഖ്യമന്ത്രി

Kerala
  •  7 days ago
No Image

18 മാസമായി ഫോമിലല്ല, പക്ഷേ ഇന്ന് കളി മാറും!; ഐപിഎൽ ഉദ്ഘാടന മത്സരത്തിൽസൺറൈസേഴ്സ് താരത്തെക്കുറിച്ച് പ്രവചനവുമായി ആർ. അശ്വിൻ

Cricket
  •  7 days ago
No Image

വേനല്‍ചൂടില്‍ വിയര്‍ത്തൊലിച്ച് സ്ഥാനാര്‍ഥികള്‍, ആവേശം ചോരാതെ പ്രചാരണം

Kerala
  •  7 days ago
No Image

മൊബൈൽ റീചാർജ് വാലിഡിറ്റി ആദ്യം വാർത്തയാക്കിയത് സുപ്രഭാതം; അഭിനന്ദനങ്ങളുമായി കൊടിക്കുന്നിൽ സുരേഷ് എം.പി

National
  •  7 days ago
No Image

ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റം; വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ

Kerala
  •  7 days ago
No Image

മുസ്‌ലിം വിദ്യാര്‍ഥിയെ 'തീവ്രവാദി'യെന്ന് വിളിച്ചു; പ്രൊഫസറെ സസ്‌പെന്‍ഡ് ചെയ്ത് പി.ഇ.എസ് സര്‍വകലാശാല

National
  •  7 days ago