HOME
DETAILS

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അംഗീകാരം

  
backup
September 10 2016 | 22:09 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99


ചെമ്മനാട്, കുമ്പള, എന്‍മകജെ, പുത്തിഗൈ, കോടോം-ബേളൂര്‍ പഞ്ചായത്തുകളുടെ
പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയില്ല
നീലേശ്വരം നഗരസഭയുടെ രണ്ടേകാല്‍ കോടിയുടെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ആക്ഷന്‍ പ്ലാനും അംഗീകരിച്ചു
കാസര്‍കോട്: ജില്ലയിലെ അഞ്ചു ഗ്രാമ പഞ്ചായത്തുകള്‍ ഒഴിച്ചുള്ള പഞ്ചായത്തുകളുടെയും നഗരസഭകളുടെയും ജില്ലാ പഞ്ചായത്തിന്റെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയോഗത്തില്‍ അംഗീകാരം നല്‍കി. ചെമ്മനാട്, എന്‍മകജെ, കുമ്പള, പുത്തിഗൈ, കോടോം-ബേളൂര്‍ പഞ്ചായത്തുകളുടെ പദ്ധതികള്‍ക്ക് യോഗം അംഗീകാരം നല്‍കിയില്ല. ഇതോടെ ജില്ലയിലെ 43 ഗ്രാമപഞ്ചായത്തുകളുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. മടക്കിയ പഞ്ചായത്തുകളുടെ പദ്ധതികള്‍ സംബന്ധിച്ച് അടുത്തയോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് കലക്ടര്‍ പറഞ്ഞു.
നീലേശ്വരം നഗരസഭയുടെ 2,27,12,619 രൂപയുടെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ആക്ഷന്‍ പ്ലാനും യോഗം അംഗീകരിച്ചു. ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു കീഴില്‍ ഇപ്പോള്‍ തുടങ്ങിയ റോഡുകളടക്കമുള്ള നിര്‍മാണ പ്രവൃത്തികള്‍ ഉടനെ പൂര്‍ത്തീകരിക്കാന്‍ ആസൂത്രണ സമിതി യോഗത്തില്‍ നിര്‍ദേശം നല്‍കി.
തൊഴിലുറപ്പ് പദ്ധതികളുടെ നടത്തിപ്പില്‍ കൃത്യത വേണമെന്നും ചില തദ്ദേശ സ്ഥാപനങ്ങള്‍ തൊഴിലുറപ്പു പദ്ധതികള്‍ വഴി നടപ്പാക്കാന്‍ പാടില്ലാത്ത പദ്ധതികള്‍ നടപ്പാക്കുന്നതു നിര്‍ത്തണമെന്നും ആസൂത്രണ സമിതി യോഗത്തില്‍ നിര്‍ദേശിച്ചു. ആസൂത്രണ സമിതിയോഗത്തില്‍ കലക്ടര്‍ ജീവന്‍ ബാബു അധ്യക്ഷനായി. ജില്ലാ പ്ലാനിംഗ് ഓഫിസര്‍ കെ.എം സുരേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി ബഷീര്‍, ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

National
  •  2 months ago
No Image

'മൊട്ട ഗ്ലോബല്‍'.   ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു 

oman
  •  2 months ago
No Image

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി 'തംകിന്‍'24' പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.

Kuwait
  •  2 months ago
No Image

പാലക്കാട് സി.കൃഷ്ണകുമാര്‍,ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍,വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാര്‍ഥികളായി

Kerala
  •  2 months ago
No Image

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി

Kerala
  •  2 months ago
No Image

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

Kerala
  •  2 months ago
No Image

കാര്‍ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി 25 ലക്ഷം രൂപ കവര്‍ന്നു; യുവാവിനെ കെട്ടിയിട്ട നിലയിലെന്ന് ദൃക്‌സാക്ഷികള്‍

Kerala
  •  2 months ago