ഭിന്നശേഷിക്കാരിയായ 20 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പരിശോധിച്ചത് 17 പേരുടെ ഡി.എന്‍.എ; ഒടുവില്‍ പിതാവ് അറസ്റ്റില്‍
മുംബൈ: ബധിരയും മൂകയുമായ 20വയസുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍. ഗര്‍ഭസ്ഥ ശിശുവിന്റെ ഡി.എന്‍.എ പരിശോധനാഫലം പോസിറ്റീവായതോടെയാണ് പിതാവ് പിടിയിലായത്.
കേസില്‍ 17 വയസുള്ള ഒരാണ്‍കുട്ടിയേയും മറ്റൊരു പുരുഷനേയും പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഡി.എന്‍.എ പരിശോധനയില്‍ ഇവരല്ല കുട്ടിയുടെ പിതാവെന്ന് കണ്ടെത്തി. ഇതിനെത്തുടര്‍ന്നാണ് സംശയിക്കപ്പെടുന്ന 17 പേരുടെ സാംപിളുകള്‍ ഡി.എന്‍.എ പരിശോധനയ്ക്കായി അയച്ചത്.
സംഭവം ഇങ്ങനെ:
2025 സെപ്തംബറിലാണ് പെണ്‍കുട്ടി ശാരീരിക അസ്വസ്ഥതകളുണ്ടെന്ന് പറഞ്ഞ് മുത്തശ്ശിയുടെ അടുത്തെത്തിയത്. തന്റെ വയറ്റില്‍ എന്തോ ജീവിയുണ്ടെന്നും അത് മുരളുന്നുണ്ടെന്നും പെണ്‍കുട്ടി ആംഗ്യഭാഷയില്‍ മുത്തശ്ശിയോട് പറഞ്ഞു. സംഭവത്തില്‍ അസ്വഭാവികത തോന്നിയ മുത്തശ്ശി കുട്ടിയുമായി ആശുപത്രിയിലെത്തി. പരിശോധനയില്‍ പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ പൊലിസില്‍ വിവരമറിയിച്ചു.
എന്നാല്‍ പെണ്‍കുട്ടിക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ടുളളതിനാല്‍ കുട്ടിയുടെ പിതാവിനോട് പൊലിസ് സംസാരിച്ചു. എന്നാല്‍ പീഡനത്തെ കുറിച്ച് അദ്ദേഹത്തിന് ഒന്നും അറിയില്ലെന്നും മകള്‍ ഗര്‍ഭിണിയാണെന്ന വിവരം അറിയില്ലെന്നുമാണ് പിതാവ് അറിയിച്ചത്. പരാതി നല്‍കാനും അദ്ദേഹം വിസമ്മതിച്ചു.
എന്നാല്‍ പെണ്‍കുട്ടിക്ക് പിന്നീട് സമയമെടുത്ത് കൗണ്‍സിലിങ് നല്‍കിയതോടെയാണ് പീഡനവിവരങ്ങള്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യം രണ്ട് പേരെ പൊലിസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ പിന്നീട് പിതാവുള്‍പ്പെടെ 17 പേരുടെ ഡി.എന്‍.എ സാംപിള്‍ പരിശോധിച്ചതില്‍ നിന്നുമാണ് പ്രതിയെ കണ്ടെത്തിയത്.
പിതാവ് പരാതി നല്‍കാന്‍ വിസമ്മതിച്ചതും വിവരങ്ങള്‍ നല്‍കാന്‍ കൂട്ടാക്കാതിരുന്നതുമാണ് പൊലിസില്‍ സംശയങ്ങള്‍ ജനിപ്പിച്ചത്.
A man has been arrested for sexually assaulting and impregnating his 20-year-old daughter, who is deaf and mute, after DNA test results confirmed his involvement. The arrest came after forensic examination of DNA samples collected from 17 suspects.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."