HOME
DETAILS

കൊളംബോയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു, അവസരം കിട്ടിയാൽ പാകിസ്താനെതിരെ കളിക്കും: സൂര്യകുമാർ യാദവ്

  
February 05, 2026 | 1:24 PM

Suryakumar Yadav talks about Pakistan t20 World Cup boycott against India

2026 ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ നിന്നും പാകിസ്ഥാൻ പിന്മാറിയിരിരുന്നു. ഫെബ്രുവരി 15ന് കൊളംബോയിൽ നടക്കേണ്ട മത്സരമാണ് പാകിസ്ഥാൻ ബഹിഷ്‌കരിച്ചത്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പിസിബി അധ്യക്ഷൻ മൊഹ്സിൻ നഖ്‌വിയും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഈ അപ്രതീക്ഷിത പ്രഖ്യാപനം ഉണ്ടായത്. 

ഇപ്പോഴിതാ ഇന്ത്യക്കെതിരെയുള്ള പാകിസ്താന്റെ ലോകകപ്പ് ബഹിഷ്കരണത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യൻ ടി-20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. പാകിസ്താന്റെ ഈ തീരുമാനത്തിന്റെ തന്റെ കൈകളിൽ അല്ലെന്നും ഫെബ്രുവരി 15ന് കൊളംബോയിൽ കളിക്കാനിറങ്ങുമെന്നുമാണ് സൂര്യകുമാർ യാദവ് പറഞ്ഞത്. 

''പാകിസ്താന്റെ തീരുമാനം എന്റെ നിയന്ത്രണത്തിലുള്ളതല്ല. ഫെബ്രുവരി 15ന് കളിക്കണമെന്നാണ് ഞങ്ങളോട് പറഞ്ഞിട്ടുള്ളത്. ഏഷ്യ കപ്പിൽ മൂന്ന് മത്സരങ്ങളിൽ നിഷ്പക്ഷ വേദിയിൽ പാകിസ്താനെതിരെ ഞങ്ങൾ കളിച്ചു. അതുപോലെ കൊളംബോയിലും അവസരം കിട്ടിയാൽ വീണ്ടും കളിക്കും. മത്സരം കളിക്കാൻ ഞങ്ങൾ വിസമ്മതിച്ചിട്ടില്ല. പാകിസ്താന്റെ ഭാഗത്തു നിന്നാണ് അത് വന്നത്. ബിസിസിഐയും സർക്കാരും പാകിസ്താനായി ഒരു നിഷ്പക്ഷ വേദി തീരുമാനിച്ചിട്ടുണ്ട്. കൊളംബോയിലേക്ക് പോവാനുള്ള വിമാനം ഞങ്ങൾ ബുക്ക് ചെയ്തു. ഞങ്ങൾ തീർച്ചയായും പോവും'' സൂര്യകുമാർ യാദവ് പറഞ്ഞു. 

ബംഗ്ലാദേശിനെ ഒഴിവാക്കി സ്കോട്ട്‌ലൻഡിനെ ലോകകപ്പിൽ ഉൾപ്പെടുത്തിയ ഐസിസി നടപടിയിൽ പ്രതിഷേധിച്ചാണ് ഈ നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണം. ലോകകപ്പ് പൂർണ്ണമായും ബഹിഷ്കരിക്കാൻ പാകിസ്ഥാൻ തയ്യാറായിട്ടില്ല. ഇന്ത്യയൊഴികെയുള്ള മറ്റ് രാജ്യങ്ങൾക്കെതിരായ മത്സരങ്ങളിൽ ടീം പങ്കെടുക്കും.

പാകിസ്ഥാൻ മത്സരത്തിൽ നിന്ന് പിന്മാറുന്നതോടെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യക്ക് കളിക്കാതെ തന്നെ രണ്ട് പോയിന്റുകൾ ലഭിക്കും. എന്നാൽ സെമി ഫൈനലിലോ ഫൈനലിലോ ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടേണ്ടി വന്നാൽ പാകിസ്ഥാൻ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. 

Pakistan had pulled out of the 2026 T20 World Cup against India. Pakistan boycotted the match scheduled to be held in Colombo on February 15. This unexpected announcement came after a discussion between Pakistan Prime Minister Shehbaz Sharif and PCB Chairman Mohsin Naqvi. Now, Indian T20 captain Suryakumar Yadav has spoken about Pakistan's World Cup boycott against India. Suryakumar Yadav said that Pakistan's decision is not in his hands and that he will play in Colombo on February 15.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി അവസാനിച്ചെന്ന് അമിത് ഷാ; ആയുധം താഴെ വെക്കുന്ന നക്‌സലുകളെ പുനരധിവസിപ്പിക്കും

National
  •  4 days ago
No Image

'ഹിന്ദു യുവതിയെ വെട്ടിക്കൊല്ലുന്ന മുസ്‌ലിം'; രാമനവമി ഘോഷയാത്രയില്‍ വിദ്വേഷ നാടകങ്ങള്‍ അവതരിപ്പിച്ച് സംഘപരിവാര്‍ 

National
  •  4 days ago
No Image

വൈഭവ്‌ കൊടുങ്കാറ്റിൽ തരിപ്പണമായി ചെന്നൈ; വരവറിയിച്ച് രാജസ്ഥാൻ റോയൽസ്

Cricket
  •  4 days ago
No Image

ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിന് 1 കോടി നഷ്ടപരിഹാരം അനുവദിച്ചു 

Kerala
  •  4 days ago
No Image

സഞ്ജുവിനെ സാക്ഷിയാക്കി വൈഭവ് ഷോ; അടിച്ചെടുത്തത് ചരിത്രനേട്ടം  

Cricket
  •  4 days ago
No Image

ബിസിനസ് മേഖലയ്ക്ക് കൈത്താങ്ങുമായി ദുബൈ സർക്കാർ; 100 കോടി ദിർഹത്തിന്റെ വമ്പൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

uae
  •  4 days ago
No Image

പിആര്‍ഡിയിലും പിന്‍വാതില്‍ നിയമനം; ലിസ്റ്റില്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയെ തിരുകി കയറ്റി: കെ.സി വേണുഗോപാല്‍ 

Kerala
  •  4 days ago
No Image

2008ന് ശേഷം കൊടുങ്കാറ്റായി രാജസ്ഥാൻ; ചെന്നൈയെ എറിഞ്ഞു വീഴ്ത്തി പഞ്ചാബിനൊപ്പം

Cricket
  •  4 days ago
No Image

കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  4 days ago
No Image

നടൻ സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Kerala
  •  4 days ago