HOME
DETAILS

കിരീടം നേടും മുമ്പേ റെക്കോർഡ്; ചരിത്രം സൃഷ്ടിച്ച് ജെമീമയുടെ ഡൽഹി

  
February 05, 2026 | 4:02 PM

delhi capitals create a new record in wpl final

വഡോദര: 2026 വിമൺസ് പ്രിമീയർ ലീഗ് ഫൈനലിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് 204 റൺസ് വിജയലക്ഷ്യം. വഡോദരയിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 203 റൺസ് നേടിയത്.  വിമൺസ് പ്രിമീയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടോട്ടൽ ആണ് ഡൽഹി നേടിയത്. 

അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ജെമീമ റോഡിഗാസാണ് ഡൽഹി നിരയിൽ തിളങ്ങിയത്. ചരിത്രത്തിലെ ആദ്യ കിരീടത്തിനായുള്ള മത്സരത്തിൽ ഡൽഹിക്കായി 37 പന്തിൽ 57 റൺസ് നേടിയാണ് ജെമീമ മികവ് കാട്ടിയത്. എട്ട് ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. 

വിമൺസ് പ്രിമീയർ ലീഗിന്റെ ഫൈനലിൽ 50+ റൺസ് നേടുന്ന മൂന്നാമത്തെ താരമാണ് ജെമീമ. നാറ്റ് സ്കൈവർ ബ്രണ്ട്, ഹർമൻപ്രീത് കൗർ എന്നിവർക്ക് ശേഷമാണ് ജെമീമ ഫൈനലിൽ അർദ്ധ സെഞ്ച്വറി നേടിയത്. 

ജെമീമക്ക് പുറമെ ലോറ വോൾവാർഡ് 25 പന്തിൽ മൂന്ന് ഫോറുകളും രണ്ട് സിക്സുകളും അടക്കം 44 റൺസും ചിനെല്ലെ ഹെൻറി 15 പന്തിൽ പുറത്താവാതെ 35 റൺസും നേടി മികവ് കാണിച്ചപ്പോൾ ഡൽഹി മികച്ച ടോട്ടലേക്ക് നീങ്ങി. 

Royal Challengers Bangalore set a target of 204 runs to win against Delhi Capitals in the 2026 Women's Premier League final. Batting first, Delhi scored 203 runs for the loss of three wickets in the match to be held in Vadodara. Captain Jemimah Rodrigues, who scored a half-century, shone for Delhi. Jemimah excelled in the match for Delhi by scoring 57 runs off 37 balls in the match for the first title in history. The player's batting was studded with eight fours.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ ഒമ്പത് യുദ്ധക്കപ്പലുകൾ തകർത്തു; ബാക്കിയുള്ള കപ്പലുകളും വൈകാതെ മുക്കും; ഡൊണാൾഡ് ട്രംപ്

International
  •  15 days ago
No Image

മിഡിൽ ഈസ്റ്റിലെ സംഘർഷം: റൊണാൾഡോയുടെ അൽ-നാസറിന്റെ മത്സരം മാറ്റിവെച്ചു; ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഷെഡ്യൂളുകൾ താളംതെറ്റുന്നു

Football
  •  15 days ago
No Image

സ്വയം പ്രതിരോധത്തിന് പരിധികളില്ല; രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും; ട്രംപിന്റെ മുന്നറിയിപ്പ് തള്ളി അബ്ബാസ് അരാഗ്‌ചി

International
  •  15 days ago
No Image

സഞ്ജു 'സൂപ്പർ' ഷോ; വിൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിൽ; ഈഡൻ ഗാർഡൻസിനെ ആവേശം കൊള്ളിച്ച് മലയാളി കരുത്ത്

Cricket
  •  15 days ago
No Image

അമേരിക്കൻ-ബ്രിട്ടീഷ് എണ്ണക്കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണം; തകർത്തെന്ന് ഇറാൻ സേന

International
  •  15 days ago
No Image

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ വീലുകൾ ഇളകിമാറി; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രക്കാർ

Kerala
  •  15 days ago
No Image

'അവർക്ക് സംസാരിക്കണം, ഞാൻ സമ്മതിച്ചു'; ഇറാന്റെ പുതിയ നേതൃത്വവുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്

International
  •  15 days ago
No Image

ഓഹരി വിപണിയിൽ 'വൻലാഭം' വാഗ്ദാനം; മാരാരിക്കുളത്ത് 85-കാരന് 19.62 ലക്ഷം രൂപ നഷ്ടമായി

crime
  •  15 days ago
No Image

ഇറാൻ മിസൈലുകളെ സഊദി പ്രതിരോധിച്ചത് അമേരിക്കൻ നിർമ്മിത പാട്രിയറ്റ്, താഡ് എന്നിവ ഉപയോഗിച്ച്, രാജ്യം അതീവ ജാഗ്രതയിൽ

Saudi-arabia
  •  15 days ago
No Image

അബൂദബിയിൽ കുടുങ്ങിയ വിനോദസഞ്ചാരികൾക്ക് ആശ്വാസം; താമസസൗകര്യം നീട്ടിനൽകാൻ സർക്കാർ ഉത്തരവ്; ഹോട്ടൽ ബില്ലുകൾ ടൂറിസം വകുപ്പ് അടയ്ക്കും

uae
  •  15 days ago