HOME
DETAILS
MAL
വീടു വിട്ടിറങ്ങിയ പിതാവിനെ രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ക്കണ്ടെത്തി
backup
September 11 2016 | 01:09 AM
ആനക്കര: രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിട്ടിറങ്ങിയ പിതാവിനെ മക്കളെത്തി കൂട്ടികൊണ്ടുപോയി. കൊല്ലം, നടുമ്പന മൊട്ടക്കാവ് ശിവശങ്കരന് (84)എന്നയാളെയാണ് മക്കളായ ശശി, അശോകന് എന്നിവര്‍ വന്ന് കൂട്ടികൊണ്ടുപോയത്.
ഇയാള്‍ ഉറ്റവരെ ഉപേക്ഷിച്ച് വീട്ടിറങ്ങിയിട്ട് രണ്ട് കൊല്ലത്തോളമായി. ആദ്യം കൊട്ടാരക്കര ആശ്രയ സങ്കേതത്തിലും പിന്നീട് ഒരു വര്‍ഷത്തോളമായി വെള്ളാളൂര്‍ സ്നേഹാലയത്തിലും സംരക്ഷിച്ചു വന്നിരുന്ന ശിവശങ്കരന് വാര്‍ധക്യ സഹജമായ അസുഖത്താല്‍ അവശനായിരുന്നു. ശിഷ്ടകാലം പൊന്നു പോലെ നോക്കികൊള്ളാം എന്നഉറപ്പിന്മേലാണ് പിതാവിനെ സ്നേഹാലയം അധികൃതര്‍ വിട്ടു നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."