ലോക്സഭ തെരെഞ്ഞെടുപ്പ്; നാമനിര്‍ദേശ പട്ടിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെ, സംസ്ഥാനത്ത് ഇന്ന് 87 സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു
സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി ഇന്ന് 87 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പല സ്ഥാനാര്‍ത്ഥികളും ഒന്നില്‍ കൂടുതല്‍ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ആകെ 152 പത്രികകള്‍ ഇന്ന് മാത്രം ലഭിച്ചു.മാര്‍ച്ച് 28 ന് നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം തുടങ്ങിയതു മുതല്‍ ഇതുവരെ സംസ്ഥാനത്ത് ആകെ 143 സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഇതുവരെ ആകെ ലഭിച്ചത് 234 നാമനിര്‍ദ്ദേശ പത്രികകളാണ്. ഇതുവരെ ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത് കൊല്ലത്തും തൃശൂരുമാണ് (11 വീതം).
കാസര്‍ഗോഡും കണ്ണൂരും 10 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഏറ്റവും കുറച്ച് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് പത്തനംതിട്ടയിലാണ് (3).നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നാളെയാണ്. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ പത്രികകള്‍ സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന ഏപ്രില്‍ 5 ന് നടക്കും.
നാമനിര്‍ദ്ദേശ പത്രികകളുടെ മണ്ഡലം തിരിച്ചുള്ള വിവരം
തിരുവനന്തപുരം 5, ആറ്റിങ്ങല്‍ 7, കൊല്ലം 5, പത്തനംതിട്ട 6, മാവേലിക്കര 3, ആലപ്പുഴ 7, കോട്ടയം 11, ഇടുക്കി 10, എറണാകുളം 7, ചാലക്കുടി 6, തൃശൂര്‍ 13, ആലത്തൂര്‍ 4, പാലക്കാട് 4, പൊന്നാനി 7, മലപ്പുറം 9, കോഴിക്കോട് 9, വയനാട് 7, വടകര 5, കണ്ണൂര്‍ 17, കാസര്‍കോട് 10.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."