HOME
DETAILS

ജാമ്യം ലഭിക്കാൻ പണം കെട്ടിവയ്ക്കേണ്ടതില്ല; സുപ്രിംകോടതി

  
February 11, 2026 | 2:05 AM

No need to deposit money to get bail Supreme Court

ന്യൂഡൽഹി: കോടതികൾ ജാമ്യമോ, മുൻകൂർ ജാമ്യമോ അനുവദിക്കുന്നത് നിശ്ചിതതുക കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരിക്കരുതെന്ന് സുപ്രിംകോടതി. ജാർഖണ്ഡ് ഹൈക്കോടതി പുറപ്പെടുവിച്ച സോപാധിക ജാമ്യ ഉത്തരവുകൾ റദ്ദാക്കുകയും പ്രതികളെ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് നിർദേശിക്കുകയും ചെയ്ത് ജസ്റ്റിസുമാരായ ജെ.ബി പാർഡിവാല, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 

വഞ്ചനാ കേസിൽ പ്രതികളായ പിതാവും മകനും 9 ലക്ഷം രൂപ അടയ്ക്കുന്നതുമായി ബന്ധപ്പെട്ടതാണ് കേസ്. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച ഇവരോട് പരാതിക്കാരന് 9 ലക്ഷത്തോ രൂപ നൽകാൻ കോടതി നിർദേശിച്ചു. ഇത് അടച്ചില്ലെന്ന് കണ്ടെത്തിയ കോടതി ഇരുവർക്കും ജാമ്യം നിഷേധിച്ചു. ഇതിനെതിരേയാണ് ഇരുവരും സുപ്രിംകോടതിയിലെത്തിയത്. ഹൈക്കോടതി അസാധാരണമായ ഉത്തരവാണ് പുറപ്പെടുവിച്ചതെന്ന് സുപിംകോടതി അഭിപ്രായപ്പെട്ടു.  ജാമ്യാപേക്ഷകൾ മെറിറ്റുകളുടെ അടിസ്ഥാനത്തിലാണ് തീർപ്പാക്കേണ്ടത്. സാധാരണ ജാമ്യമോ, മുൻകൂർ ജാമ്യമോ അനുവദിക്കുന്നതിന് ഒരു തുകയും നിക്ഷേപിക്കേണ്ടതില്ലെന്ന് സുപ്രിംകോടതി നേരത്തെയും ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു-ബെഞ്ച് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാചക വാതക പ്രതിസന്ധി; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

എല്‍പിജി പ്രതിസന്ധി സഭയില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി

National
  •  4 days ago
No Image

വീണ ജോര്‍ജിനെ കരിങ്കൊടി കാണിച്ച കേസില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം

Kerala
  •  4 days ago
No Image

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിശേഷ ദിന പൊതു അവധി റദ്ദാക്കണം; ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Kerala
  •  4 days ago
No Image

അമൃത് ഭാരത് എക്‌സ്പ്രസിന് സംസ്ഥാനത്ത് മൂന്ന് സ്റ്റോപ്പുകള്‍

Kerala
  •  4 days ago
No Image

'പവര്‍ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുക'; വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ച് പോസ്റ്ററുകള്‍

Kerala
  •  4 days ago
No Image

37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്- ജാഗ്രതാ നിര്‍ദ്ദേശം

Kerala
  •  4 days ago
No Image

കൊല്ലപ്പെട്ട ആ 'അജ്ഞാതന്‍' നേപ്പാളിലെ മുന്‍ പൊലിസുകാരന്‍; ചുരുളഴിച്ച അന്വേഷണ സംഘത്തിന് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണര്‍

Kerala
  •  4 days ago
No Image

ഇറാനെതിരായ യുദ്ധത്തില്‍ ആദ്യത്തെ ആറു ദിവസത്തിനിടെ യു.എസിന് ചെലവായത് 11.3 ബില്യണ്‍ ഡോളര്‍; കണക്കവതരിപ്പിച്ച് പെന്റഗണ്‍, അതൃപ്തി പ്രകടിപ്പിച്ച് റിപ്പബ്ലിക്കന്‍ അംഗങ്ങളും

International
  •  4 days ago
No Image

പ്രസ്ഥാനം വിട്ടുപോയാല്‍ ശൂ.. പാര്‍ട്ടിയില്‍ നില്‍ക്കുമ്പോഴാണ് വലിയ പുള്ളിയാകുന്നത്: എം.എം മണി

Kerala
  •  4 days ago