HOME
DETAILS

ഖത്തറിന്റെ 10 വര്‍ഷത്തെ റെസിഡന്‍സി പെര്‍മിറ്റ്, യു.എ.ഇ ഗോള്‍ഡന്‍ വിസ; രണ്ടും ഒന്നിനൊന്ന് മെച്ചം; തമ്മിലുള്ള വ്യത്യാസം അറിയാം

  
February 11, 2026 | 4:20 AM

Comparing Qatars 10-Year Permit and the UAE Golden Visa

ദുബൈ: ആഗോള തലത്തിലുള്ള നിക്ഷേപകരെയും വിദഗ്ധ തൊഴിലാളികളെയും സംരംഭകരെയും ആകര്‍ഷിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ മത്സരം മുറുകുകയാണ്. ഖത്തര്‍ പുതുതായി പ്രഖ്യാപിച്ച 10 വര്‍ഷത്തെ റെസിഡന്‍സി പെര്‍മിറ്റും ( Qatar’s 10-Year Permit) യുഎഇയുടെ ഗോള്‍ഡന്‍ വിസയുമാണ് (UAE Golden Visa) ഇപ്പോള്‍ ഈ രംഗത്ത് മുന്‍പന്തിയിലുള്ളത്. സ്‌പോണ്‍സറുടെ ആവശ്യമില്ലാതെ ദീര്‍ഘകാലം താമസിക്കാനുള്ള സൗകര്യം രണ്ട് വിസകളും നല്‍കുന്നുണ്ടെങ്കിലും, അവയുടെ മാനദണ്ഡങ്ങളില്‍ വ്യത്യാസങ്ങളുണ്ട്.

ഖത്തര്‍ 10 വര്‍ഷ റെസിഡന്‍സി പെര്‍മിറ്റ്

'വെബ് സമ്മിറ്റ് ഖത്തര്‍ 2026'ല്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ഥാനി പ്രഖ്യാപിച്ച ഈ പദ്ധതി, രാജ്യത്തിന്റെ ആധുനിക സാമ്പത്തിക വളര്‍ച്ചയ്ക്ക് സംഭാവന നല്‍കാന്‍ കഴിയുന്നവരെയാണ് ലക്ഷ്യമിടുന്നത്. ഇതിന് ആര്‍ക്കെല്ലാം അപേക്ഷിക്കാമെന്ന് താഴെ കൊടുക്കുന്നു.

* സംരംഭകര്‍: ഖത്തര്‍ സയന്‍സ് & ടെക്‌നോളജി പാര്‍ക്ക് അല്ലെങ്കില്‍ ഖത്തര്‍ ഫിന്‍ടെക് ഹബ്ബ് അംഗീകരിച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍.
* സീനിയര്‍ എക്‌സിക്യൂട്ടീവുകള്‍: സിഇഒ തലത്തിലുള്ളവര്‍ക്ക് കുറഞ്ഞത് 50,000 ഖത്തര്‍ റിയാലും, മറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്ക് 80,000 റിയാലും ശമ്പളം ഉണ്ടായിരിക്കണം.
* നിക്ഷേപകര്‍: വെങ്കര്‍ ക്യാപിറ്റല്‍ സ്‌പെഷ്യലിസ്റ്റുകള്‍ക്കും ആഗോള ബിസിനസ് പ്രമുഖര്‍ക്കും അപേക്ഷിക്കാം.

സവിശേഷതകള്‍: 
വിസയ്ക്കായി സ്‌പോണ്‍സറുടെ ആവശ്യമില്ല. പങ്കാളിയെയും മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാം. 'ദി പേള്‍', 'ലുസൈല്‍' തുടങ്ങിയ മേഖലകളില്‍ വസ്തുവകകള്‍ സ്വന്തമാക്കാനും സാധിക്കും.

യുഎഇ ഗോള്‍ഡന്‍ വിസ

2019ല്‍ ആരംഭിച്ച ഈ പദ്ധതി കൂടുതല്‍ സുസ്ഥിരവും വൈവിധ്യമാര്‍ന്നതുമാണ്. അഞ്ച് അല്ലെങ്കില്‍ 10 വര്‍ഷത്തേക്ക് ലഭിക്കുന്ന ഈ വിസ പുതുക്കാവുന്നതാണ്. യുഎഇ ഗോള്‍ഡന്‍ വിസയ്ക്ക് ആര്‍ക്കെല്ലാം അപേക്ഷിക്കാമെന്ന് താഴെ കൊടുക്കുന്നു.
* നിക്ഷേപം: കുറഞ്ഞത് 20 ലക്ഷം ദിര്‍ഹത്തിന്റെ വസ്തുവകകള്‍ ഉള്ളവര്‍ക്ക്.
* നൈപുണ്യം: ശാസ്ത്രം, ആരോഗ്യം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ വിദഗ്ധര്‍.
* വിദ്യാര്‍ത്ഥികള്‍: ലോകത്തെ മുന്‍നിര സര്‍വ്വകലാശാലകളില്‍ നിന്ന് മികച്ച മാര്‍ക്കോടെ ബിരുദം നേടിയവര്‍.

സവിശേഷതകള്‍: 
ഏത് പ്രായത്തിലുള്ള മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാം. വിസ ഉടമ മരണപ്പെട്ടാലും കുടുംബത്തിന് വിസ കാലാവധി തീരുന്നത് വരെ യുഎഇയില്‍ തുടരാം എന്നതാണ് ഇതിന്റെ വലിയൊരു പ്രത്യേകത.

ഏതാണ് നിങ്ങള്‍ക്ക് അനുയോജ്യം?

* ഖത്തര്‍: ഒരു പുതിയ ഇന്നൊവേഷന്‍ ഇക്കോസിസ്റ്റത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഖത്തര്‍ മികച്ച അവസരമാണ് നല്‍കുന്നത്.

* യുഎഇ: കൂടുതല്‍ തൊഴില്‍ മേഖലകള്‍, മികച്ച ഇന്‍ഫ്രാസ്ട്രക്ചര്‍, വിപുലമായ അപേക്ഷാ മാനദണ്ഡങ്ങള്‍ എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസയാണ് ഉചിതം.

ഹ്രസ്വകാല വിസകളില്‍ നിന്ന് ദീര്‍ഘകാല താമസ സൗകര്യങ്ങളിലേക്ക് ഗള്‍ഫ് മേഖല മാറുന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ രണ്ട് സംവിധാനങ്ങളും.

Summary: As Gulf nations compete to attract global investors, entrepreneurs, and skilled professionals, two major long-term residency programs have taken center stage: Qatar’s new 10-year residency permit and the UAE’s established Golden Visa. Both programs offer residency without the need for a traditional sponsor but cater to different professional profiles and goals.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോ ആയാലും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യും; സൂപ്പർ താരത്തിന് പിർലോ നൽകിയ തകർപ്പൻ മറുപടി; വൈറലായി പഴയ സംഭവങ്ങൾ

Football
  •  10 days ago
No Image

തെരഞ്ഞെടുപ്പിലൂടെ നേപ്പാളിനെ പിടിച്ചെടുക്കാന്‍ ഒരുങ്ങുന്ന ജെന്‍ സികള്‍; മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്തുവരുന്ന ഫലത്തില്‍ കണ്ണുനട്ട് പുതുതലമുറ

International
  •  10 days ago
No Image

'ഇത് വിപ്ലവകാരികളുടെ കണ്‍വന്‍ഷന്‍,ഈ നിലയിലേക്ക് തങ്ങളെ എത്തിച്ചതാണ്': പാലക്കാട് സിപിഎം വിമതരുടെ കണ്‍വെന്‍ഷനില്‍ പി.കെ ശശി

Kerala
  •  10 days ago
No Image

'ഇസ്‌റാഈലിന് വേണ്ടി പോരാടാന്‍ യു.എസില്‍ ആര്‍ക്കും താല്‍പര്യമില്ല'  സെനറ്റ ഹിയറിങ്ങില്‍ ഇറാന്‍ ആക്രമണത്തിനെതിരെ പ്രതിഷേധം, ബലപ്രയോഗം, സ്ഥാനാര്‍ഥിക്ക് പരുക്ക്

International
  •  10 days ago
No Image

സുരക്ഷാ മുന്‍കരുതല്‍: ദുബൈ ഗ്ലോബല്‍ വില്ലേജ് നാളെ വരെ അടച്ചിടും

uae
  •  10 days ago
No Image

കുര്‍ദ് ഗ്രൂപ്പുകളെ ഉപയോഗിച്ച് ഇറാനില്‍ കലാപത്തിന് യു.എസ് നീക്കം; പിന്നാലെ കുര്‍ദ് ആസ്ഥാനത്ത് ഡ്രോണ്‍ ആക്രമണം

International
  •  10 days ago
No Image

കണ്ണീരോടെ മറ്റൊരു മടക്കം; പ്രോട്ടീസിനെ വിടാതെ പിന്തുടരുന്ന സെമി ശാപം

Cricket
  •  10 days ago
No Image

ജി.സുധാകരനെ അനുനയിപ്പിക്കാന്‍ സിപിഎം; അദ്ദേഹത്തിന്റെ കഴിവും അനുഭവസമ്പത്തും തെരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുത്തുമെന്ന് എം.എ ബേബി, ഫോണില്‍ വിളിച്ച് എം.വി ഗോവിന്ദന്‍

Kerala
  •  10 days ago
No Image

ദോഹയിലെ യു.എസ് എംബസിക്ക് സമീപമുള്ള താമസക്കാരെ ഒഴിപ്പിച്ചു

qatar
  •  10 days ago
No Image

ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദികള്‍ ദേവസ്വം ബോര്‍ഡും ഉദ്യോഗസ്ഥരും; ദേവസ്വം ബോര്‍ഡിനെതിരേ തന്ത്രിയുടെ മൊഴി

Kerala
  •  10 days ago