
തിരിച്ചറിവിന്റെ അറഫാ സംഗമം
പ്രവാചകശ്രേഷ്ഠനായ ഇബ്രാഹീം നബി(അ)മിലൂടെ അല്ലാഹു നടത്തിയ വിളിക്കുത്തരം ചെയ്ത്, ലബ്ബൈക്കയുടെ മന്ത്രോച്ചാരണങ്ങളുരുവിട് ഹാജിമാര്‍ ഇന്ന് അറഫയില്‍ സംഗമിക്കുകയാണ്. ശരീരം കൊണ്ട് അറഫയിലെത്താന് കഴിഞ്ഞില്ലെങ്കിലും, ലോകത്തിന്റെ വിവിധ കോണുകളിലിള്ള സത്യവിശ്വാസികളും മനസ്സു കൊണ്ടും ആത്മാവു കൊണ്ടും അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കും.
അറഫയെന്നാല് അറിയുക എന്നാണ്. മനുഷ്യന് അവന്റെ റബ്ബിനെ തിരിച്ചറിയേണ്ടതിനെയാണ് ആത്യന്തികമായി ഇത് സൂചിപ്പിക്കുന്നത്.മനുഷ്യന്റെ ജീവിത ലക്ഷ്യം അല്ലാഹുവിനെ അറിയുക എന്നതാണ്. അതിരിച്ചറിവിലേക്കാണ് അറഫ നമ്മെ ക്ഷണിക്കുന്നത്. അറഫയില്‍ ഒരുമിച്ച് കൂടിയ പരലക്ഷം ഹാജിമാര്‍ ഒരേ വേഷത്തില്‍, ഒരേ സ്വരത്തില്‍ അല്ലാഹുവിന്റെ മഹത്വം പ്രഘോഷണം ചെയ്ത് ഒന്നിക്കുമ്പോള്‍ ഇലാഹീ പ്രീതിയല്ലാതെ മറ്റൊരു ലക്ഷ്യവും അവരുടെ മനതാരില്‍ ഇല്ല. ഇലാഹീ കല്പനകള് അക്ഷരം പ്രതി അനുസരിച്ച ഇബ്്റാഹീം നബിയും മകന് ഇസ്്മാഈലുമാണ്
അവരുടെ മനസ്സിലുള്ളത്. ഏറെ പുണ്യമുള്ള ദിനമാണ് അറഫ. അല്ലാഹു അവന്റെ തിരുദൂതരിലൂടെ മാനവരാശിയുടെ മോചനത്തിനായി അവതരിപ്പിച്ച വിശുദ്ധ ദീനിനെ പൂര്ണ്ണമാക്കിയതും അവന്റെ അനുഗ്രഹത്തിന്റെ സമ്പൂര്‍ത്തീകരണം നടന്നതും അറഫയിലാണ്. തിരുമേനി (സ്വ) ഹജ്ജതുല് വിദാഇല് അറഫയില്‍ നില്ക്കുമ്പാളാണ് 'ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ദീനിനെ പൂര്ണ്ണമാക്കുകയും എന്റെ അനുഗ്രഹത്തെ നിങ്ങളുടെ മേല്‍ സംപൂര്ണമാക്കുകയും ഇസ്്ലാമിനെ നിങ്ങള്‍ക്കു മതമായി ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു' (അല്‍മാഇദ) എന്ന ആയത്ത് അവതരിച്ചത്. ഈ ആയത്ത് അവതരിച്ച അറഫാദിനം വിശ്വാസികള്‍ക്ക് ആഘോഷത്തിന്റെ ദിനമാണ്. നബി(സ) പറഞ്ഞു: 'അറഫാ ദിനവും അറവിന്റെ ദിനവും തശ്റീഖിന്റെ നാളുകളും ഇസ്ലാമിക സമൂഹമേ, നമ്മുടെ ഈദാണ്. തീറ്റയുടെയും കുടിയുടെയും നാളുകളാണവ'. ഉമര്‍ (റ) നിവേദനം: നിശ്ചയം ഒരു ജൂതന് അദ്ദേഹത്തോട് പറയുകയുണ്ടായി: അല്ലയോ അമീറുല്മുഅ്മിനീന്! നിങ്ങളുടെ ഗ്രന്ഥത്തില്‍ നിങ്ങള്‍ പാരായണം ചെയ്യാറുള്ള ഒരായത്തുണ്ട്. അത് ജൂതന്മാരായ ഞങ്ങള്‍ക്കാണ് അവതരിച്ചുകിട്ടിയിരുന്നെങ്കില് ആ ദിനം ഞങ്ങളൊരു പെരുന്നാളായി ആഘോഷിക്കുമായിരുന്നു. ഉമര്‍ (റ) ചോദിച്ചു. ഏത് ആയത്താണത്? ജൂതന് പറഞ്ഞു. 'ഇന്നത്തെ ദിവസം നിങ്ങളുടെ മതത്തെ ഞാന്‍ നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. അതു വഴി എന്റെ അനുഗ്രഹത്തെ നിങ്ങള്‍ക്ക് ഞാന്‍ പൂര്ത്തിയാക്കിത്തരികയും ഇസ്ലാമിനെ മതമായി നിങ്ങള്‍ക്ക് തൃപ്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു (5:3) എന്ന വാക്യം തന്നെ. ഉമര്‍ (റ) പറഞ്ഞു: ആ വാക്യം അവതരിച്ച ദിവസവും അവതരിച്ച സ്ഥലവും ഞങ്ങള്‍ക്ക് നല്ലപോലെ അറിവുണ്ട്. തിരുമേനി(സ) വെള്ളിയാഴ്ച ദിവസം അറഫായില് സമ്മേളിച്ചിരുന്ന ഘട്ടത്തിലാണ് അത് അവതരിച്ചത്. (ബുഖാരി. 1. 2. 43)?
പാപമോചനത്തിന്റെയും നരകമുക്തിയുടെയും ദിനമാണ് അറഫാദിനം. നബി(സ) പറയുന്നു: 'അറഫാദിനത്തിലേതിനെക്കാള് കൂടുതലായി അല്ലാഹു അവന്റെ അടിമകളെ നരകത്തില്‍ നിന്ന് മോചിപ്പിക്കുന്ന മറ്റൊരു ദിവസവുമില്ല.
' നബിതിരുമേനി ഹജ്ജതുല് വിദാഇല് അറഫയില്‍ നില്ക്കുമ്പോള്് ബിലാല്‍(റ)വിനോട് പറഞ്ഞു, ബിലാല്‍ എനിക്കു വേണ്ടി ജനങ്ങളെയൊന്ന് നിശ്ശബ്ദരാക്കൂ. എല്ലാവരും നിശ്ശബ്ദരായപ്പോള് നബി(സ) പറഞ്ഞു: 'ജനങ്ങളേ, അല്ലാഹുവിന്റെ സലാം പറയാനായി ജിബ്രീല്‍(അ) ഇപ്പോള്‍ എന്റെ അടുത്ത് വന്നു. എന്നിട്ട് പറഞ്ഞു, അറഫയിലെയും മശ്അറിലെയും ജനങ്ങള്‍ക്ക് അല്ലാഹു പാപമോചനം നല്കിയിരിക്കുന്നു.' ഇതു കേട്ട ഉമര്‍ (റ) ചോദിച്ചു, ഇത് ഞങ്ങള്‍ക്ക് മാത്രമാണോ. നബി(സ) പറഞ്ഞു, നിങ്ങള്‍ക്കും നിങ്ങള്‍ക്ക് ശേഷം ഖിയാമത്ത് നാളു വരെ വരുന്നവര്‍ക്കും.
ഈ ദിനത്തില്‍ അറഫയില്‍ സംഗമിച്ച തന്റെ അടിമകളെ കാണിച്ച് അല്ലാഹു അവന്റെ മലക്കുകളോട് അഭിമാനത്തോടെ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് സംസാരിക്കുമെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. നബി(സ) പറഞ്ഞു, അല്ലാഹുവിന്റെ അടുത്ത് അറഫാ ദിനത്തെക്കാള്‍ ശ്രേഷ്ഠമായ മറ്റൊരു ദിനമില്ല. അന്ന് അല്ലാഹു ഭൂമിയുടെ ആകാശത്തേക്കിറങ്ങിവന്ന് ഭൂമിയിലുള്ളവരെക്കുറിച്ച് ആകാശത്തുള്ളവരോട് അഭിമാനത്തോടെ എടുത്തു പറയും 'എന്റെ അടിമകളെ നോക്കൂ. എല്ലാ വിദൂര സ്ഥലങ്ങളില്‍ നിന്നും ജടകുത്തി, പൊടി പിടിച്ച് ബലി സമര്‍പ്പിച്ച് അവര്‍ വന്നിരിക്കുന്നു'. അഫഫയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട് വിശ്വാസികള്‍ ഇന്ന് നോമ്പ് അനുഷ്ഠിനിക്കുന്നു.
തിരുനബി (സ) അറഫയില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗം
മനുഷ്യരേ! എന്റെ വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുക. ഇക്കൊല്ലത്തിനുശേഷം ഈ സ്ഥലത്തുവെച്ച് നിങ്ങളെ കാണാന്‍ സാധിക്കുമോ ഇല്ലയോ എന്നെനിക്കറിവില്ല. മനുഷ്യരേ, നിങ്ങളുടെ ഈ നാട്ടിനും ഈ മാസത്തിനും ഈ ദിനത്തിനും ഏതുപ്രകാരം നിങ്ങള്‍ ആദരവ് കല്പ്പിക്കുന്നുവോ, അതേ പ്രകാരം നിങ്ങളുടെ നാഥനുമായി കണ്ടുമുട്ടും വരേക്കും അഭിമാനവും ധനവും പരസ്പരം കയ്യേറുന്നത് നിങ്ങള്‍ക്കിതാ നിഷിദ്ധമാക്കിയിരിക്കുന്നു.
ഓര്‍ത്തിരിക്കുക. നിങ്ങള്‍ പിഴച്ച് പരസ്പരം കഴുത്തുവെട്ടാന്‍ മുതിരരുത്. നിങ്ങളുടെ നാഥനുമായി നിങ്ങള്‍ കണ്ടുമുട്ടും. അപ്പോള്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവന് നിങ്ങളെ ചോദ്യം ചെയ്യും. അജ്ഞാനകാലത്ത് നടന്ന ജീവനാശങ്ങള്‍ക്കുള്ള എല്ലാ പ്രതികാരനടപടികളെയും ഞാനിതാ ദുര്‍ബ്ബലപ്പെടുത്തിയിരിക്കുന്നു. മനുഷ്യരേ, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളെല്ലാവരുടെയും പിതാവും ഏകന്‍ തന്നെ. നിങ്ങളെല്ലാവരും ആദമില്‍ നിന്നും ജനിച്ചു. ആദം മണ്ണില്‍നിന്നും. നിങ്ങളില്‍ വെച്ച് ജീവിതത്തില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാരോ അവനത്രെ അല്ലാഹുവിങ്കല്‍ ഏറ്റവും മാന്യന്. അറബിക്ക് അനറബിയേക്കാളോ, അനറബിക്ക് അറബിയേക്കാളോ യാതൊരു ശ്രേഷ്ടതയുമില്ല. ശ്രേഷ്ടതക്കടിസ്ഥാനം ജീവിതത്തിലുള്ള സൂക്ഷ്മതയത്രേ. നിങ്ങള്‍ ഖുര്‍ആന്‍ അടിസ്ഥാനമാക്കിക്കൊണ്ട് ജീവിക്കുന്ന കാലമത്രയും നിങ്ങള്‍ വഴിപിഴക്കുകയില്ല. അല്ലാഹുവിന്റെ ഗ്രന്ഥമത്രെ അത്.
ജനങ്ങളെ! സത്യവിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ്. തന്റെ സഹോദരന്റെ സംതൃപ്തിയോടുകൂടിയല്ലാതെ അവന്റെ ധനം കരസ്ഥമാക്കുവാന്‍ ഒരാള്‍ക്കും പാടില്ല. അജ്ഞാനകാലത്തെ പലിശ ഇടപാടുകളെല്ലാം ഞാനിതാ ദുര്‍ബ്ബലപ്പെടുത്തിയിരിക്കുന്നു. ആ ഇനത്തില്‍ ഒന്നാമതായി ഞാന്‍ ദുര്‍ബ്ബലപ്പെടുത്തുന്നത് എന്റെ പിതൃവ്യന് അബ്ബാസിന് കിട്ടാനുള്ള പലിശയാണ്. മനുഷ്യരേ! നിങ്ങളോട് നിങ്ങളുടെ പത്നിമാര്‍ക്കുള്ള പോലെ തന്നെ, നിങ്ങള്‍ക്ക് അവരോടും ചില ബാദ്ധ്യതകള്‍ ഉണ്ട്. നിങ്ങള്‍ സ്ത്രീകളോട് നല്ല നിലക്ക് പെരുമാറിക്കൊള്ളുക. അല്ലാഹു നിങ്ങളോട് സൂക്ഷിക്കാനേല്പ്പിച്ച ആസ്തിയാണ് (അമാനത്ത്) നിങ്ങളുടെ പത്നിമാര്‍. നിങ്ങളുടെ ഭൃത്യരെ ശ്രദ്ധിക്കുക. നിങ്ങള്‍ ഭക്ഷിക്കുന്നത് തന്നെ അവര്‍ക്കും ഭക്ഷിക്കാന്‍ കൊടുക്കുക. മനുഷ്യരേ, എനിക്ക് ശേഷം ഒരു നബിയും വരാനില്ല. അതുകൊണ്ട് ശ്രദ്ധയോടെ കേള്‍ക്കുക. നിങ്ങളുടെ നാഥന്റെ പരിശുദ്ധഹറമില്‍ വന്ന് ഹജ്ജ് ചെയ്യുക.
നിങ്ങളുടെ മേലാധികാരികളെ അനുസരിക്കുക. അപ്പോള്‍ നിങ്ങളുടെ നാഥന്റെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം. ' പ്രസംഗത്തിന്റെ അവസാനത്തില്‍ ആ ജനസമൂഹത്തെ അഭിമുഖീകരിച്ചുകൊണ്ട് അവിടുന്ന് ചോദിച്ചു. 'നിങ്ങളോട് ദൈവസന്നിധിയില്‍ വെച്ച് എന്നെക്കുറിച്ച് ചോദിക്കപ്പെടും. അപ്പോള്‍ എന്താണ് നിങ്ങള്‍ പറയുക?.'ജനസമൂഹം ഒരേ സ്വരത്തില്‍ മറുപടി നല്കി. 'അങ്ങുന്ന് അല്ലാഹുവിന്റെ സന്ദേശം ഞങ്ങളെ അറിയിക്കുകയും അങ്ങയുടെ എല്ലാ ബാദ്ധ്യതകളും നിറവേറ്റുകയും ചെയ്തിട്ടുണ്ട് എന്ന് ഞങ്ങള്‍ മറുപടി നല്‍കും.' അന്നേരം ആകാശത്തേക്ക് കണ്ണും കൈയ്യും ഉയര്‍ത്തികൊണ്ട് അവിടുന്ന് പ്രാര്‍ത്ഥിച്ചു. 'അല്ലാഹുവേ നീ സാക്ഷ്യം വഹിക്കേണമേ! അല്ലാഹുവേ നീ സാക്ഷ്യം വഹിക്കേണമേ!'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോഴിക്കോട് കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; ഒരാൾ മണ്ണിനടിയിൽ, രണ്ടുപേരെ രക്ഷപ്പെടുത്തി, പ്രതിഷേധവുമായി നാട്ടുകാർ
Kerala
• 17 minutes ago
ജലനിരപ്പ് 136.25 അടിയായി ഉയർന്നു; മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു
Kerala
• 34 minutes ago
കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് - ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിലച്ചേക്കും; നൽകാനുള്ളത് കോടികളുടെ കുടിശിക
Kerala
• an hour ago
കമിതാക്കള്‍ ചേര്‍ന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടു, കൊന്നത് രണ്ട് കുഞ്ഞുങ്ങളെ; കര്‍മം ചെയ്യാന്‍ അസ്ഥികള്‍ സൂക്ഷിച്ചു!, സംഭവം തൃശൂരില്‍
Kerala
• an hour ago
റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 13532 പേർ
Saudi-arabia
• an hour ago
ടോൾ ഒഴിവാക്കാൻ കുറുക്കുവഴി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; വലിയ വില നൽകേണ്ടി വരുമെന്ന് അബൂദബി പൊലിസ്
uae
• an hour ago
വെളിപ്പെടുത്തലില്‍ ഉറച്ച് ഡോക്ടര്‍ ഹാരിസ്: രോഗികള്‍ക്ക് വേണ്ടിയാണ് പറയുന്നതെന്നും ശസ്ത്രക്രിയക്കായി കാത്തു നില്ക്കുന്നവര് നിരവധി പേരെന്നും ഡോക്ടര്‍
Kerala
• 2 hours ago
വരുന്നത് തിരക്കേറിയ വേനല്‍ സീസണ്, വരവേല്‍ക്കാനൊരുങ്ങി ഷാര്‍ജ വിമാനത്താവളം; ചൊവ്വാഴ്ച മുതലുള്ള രണ്ടാഴ്ച എത്തുക എട്ടുലക്ഷം യാത്രക്കാര്‍
uae
• 3 hours ago
അപ്പാർട്മെന്റുകൾ വാടകക്കെന്ന് വ്യാജ പരസ്യങ്ങൾ നൽകി തട്ടിപ്പ്; ഒടുവിൽ വ്യാജ ഏജന്റ് ദുബൈ പൊലിസിന്റെ പിടിയിൽ
uae
• 3 hours ago
മേഘവിസ്ഫോടനം: ഉത്തരഖണ്ഡിലെ ഉത്തരകാശിയില്‍ ഒമ്പത് നിര്‍മാണത്തൊഴിലാളികളെ കാണാതായി
National
• 3 hours ago
300 ദിർഹം ഫോൺ ബില്ലിന്റെ പേരിൽ അബൂദബിയിൽ നടത്തിയ കൊലപാതകം; 17 വർഷങ്ങൾക്കിപ്പുറം പ്രതി ഇന്ദർ ജിത് സിംഗിനെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ
uae
• 3 hours ago
പാകിസ്ഥാനിൽ ഭൂകമ്പം; 5.5 തീവ്രത രേഖപ്പെടുത്തി
International
• 3 hours ago
സഹേൽ ആപ്പിൽ ഇംഗ്ലീഷ് എക്സിറ്റ് പെർമിറ്റ്: പുതിയ സംരംഭവുമായി കുവൈത്ത്
Kuwait
• 3 hours ago
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോക്ടര്‍ ഹാരിസിന്റെ പോസ്റ്റില്‍ നടപടി എടുത്താല്‍ ഇടപെടുമെന്ന് കെ.ജി.എം.സി.ടി.എ പ്രസിഡന്റ്
Kerala
• 3 hours ago
കപ്പലപകടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാന്
Kerala
• 4 hours ago'സർക്കാരേ, എനിക്കൊരു ജോലി തരുമോ..?; ഉരുളെടുത്ത നാട്ടിൽ നിന്ന് തന്റെ നേട്ടങ്ങൾ കാട്ടി സനൂപ് ചോദിക്കുന്നു
Football
• 5 hours ago
പാർട്ടി നേതൃയോഗത്തില്‍ പങ്കെടുപ്പിക്കാതിരുന്നത് ബോധപൂര്‍വം; ബി.ജെ.പിയില്‍ സുരേന്ദ്രന്‍പക്ഷം പോരിന്
Kerala
• 5 hours ago
ഡീസൽ മറിച്ചുവിറ്റെന്ന് തെളിയിക്കാൻ സി.ബി.ഐക്ക് കഴിഞ്ഞില്ല; ലക്ഷദ്വീപ് മുൻ എം.പി ഫൈസൽ അടക്കം കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു
Kerala
• 5 hours ago
കാളികാവ് സ്വദേശി കുവൈത്തില്‍ പക്ഷാഘാതംമൂലം മരിച്ചു
Kuwait
• 4 hours ago
വിമാനത്തിൽ പുകയുടെ മണം; എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി
National
• 4 hours ago
ഖത്തറില്‍ മകനൊപ്പം താമസിക്കുകയായിരുന്ന കോഴിക്കോട് സ്വദേശിനി നിര്യാതയായി
qatar
• 4 hours ago